Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ് ഫൈനല്‍; മിതാലിക്കും ജുലനും ഇത് സ്‌പെഷല്‍; കാരണം ഇതാണ്

ലണ്ടന്‍: ആധികാരിക വിജയത്തോടെ വനിതാ ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യ ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ക്യാപ്റ്റന്‍ മിതാലി രാജിനും ബൗളര്‍ ജുലന്‍ ഗോസ്വാമിക്കും ഇത് സ്‌പെഷലാണ്. ക്യാപ്റ്റന്‍ മിതാലി രാജിന് ഇത് തന്റെ അവസാനത്തെ ലോകകപ്പ് മത്സരമാണ്. ജുലനൊപ്പം രണ്ടാമത്തെ ലോകകപ്പ് ഫൈനലിലാണ് മിതാലി ഇറങ്ങുന്നത്.

2005ല്‍ ഇന്ത്യ ആദ്യം ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന രണ്ടുപേരാണ് മിതാലിയും ജുലനും. അന്ന് ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യ സെമിയില്‍ അവരെ തറപറ്റിച്ചാണ് ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്റ് വിജയം ഒരിക്കലും എളുപ്പമാകില്ലെന്ന് അറിയാമെന്ന് മിതാലി പ്രതികരിച്ചു. എന്നാല്‍, വിജയദാഹികളായ കളിക്കാര്‍ ലോകകപ്പ് നേടുമെന്നുതന്നെയാണ് മിലാതിയുടെ പ്രതീക്ഷ.

mithaliraj

ഇംഗ്ലണ്ട് കടുപ്പക്കാരായ എതിരാളികളാണ്. എന്നാല്‍, ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഫൈനലിലെത്തിയ തങ്ങളുടെ പെണ്‍കുട്ടികള്‍ അത് നേടുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. കളിജയിക്കുകയെന്നാല്‍ ഓരോ ദിവസത്തെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാണ്. ഫൈനലില്‍ ഏറെ പ്രതീക്ഷയുണ്ട്. അവസാനംവരെ പൊരുതുകതന്നെ ചെയ്യുമെന്നും മിതാലി പറഞ്ഞു.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 35 റണ്‍സിന് തോല്‍പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏഴു മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് കുതിച്ചത്. ഇതേ താളം ഫൈനലിലും കാത്തു സൂക്ഷിക്കുമെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹേതര്‍ നൈറ്റ് വ്യക്തമാക്കി.

Story first published: Sunday, July 23, 2017, 8:38 [IST]
Other articles published on Jul 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+