വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens Asia Cup: കൂടുതല്‍ റണ്‍സ്, കൂടുതല്‍ വിക്കറ്റ്, കൂടുതല്‍ കിരീടം, എല്ലാ റെക്കോഡുകളുമിതാ

ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഒക്ടോബര്‍ 1നാണ് ആരംഭിക്കുന്നത്

1

ധാക്ക: എട്ടാമത് വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഒക്ടോബര്‍ 1നാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശ് വേദിയാവുന്ന ഏഷ്യാ കപ്പിനായി ക്രിക്കറ്റ് ലോകം ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. 2018ല്‍ ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശാണ് കിരീടം ചൂടിയത്. ഇതിന് പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനിറങ്ങുക. ഏഷ്യാ കപ്പിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്IND vs AUS: സിക്‌സര്‍ കിങ്ങായി ഹിറ്റ്മാന്‍, ഗപ്റ്റിലിനെ കടത്തിവെട്ടി, വമ്പന്‍ റെക്കോഡ്

കൂടുതല്‍ കിരീടം

കൂടുതല്‍ കിരീടം

വനിതാ ഏഷ്യാ കപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതുവരെ കൂടുതല്‍ കിരീടം നേടിയ ടീം ഇന്ത്യയാണ്. ആദ്യ ആറ് ഏഷ്യാ കപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴാം ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് തോറ്റു. 2004ലാണ് ആദ്യത്തെ വനിതാ ഏഷ്യാ കപ്പ് നടക്കുന്നത്. ശ്രീലങ്കയായിരുന്നു വേദി. കളിച്ച അഞ്ച് മത്സരവും ജയിച്ച് ഇന്ത്യ കിരീടം നേടി. 2005, 2006, 2008, 2012, 2016 എന്നീ വര്‍ഷങ്ങളിലെല്ലാം ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. ഒരു തവണ മാത്രമാണ് പാകിസ്താന്‍ ടൂര്‍ണമെന്റിന് വേദിയായത്. അന്നും ജയം ഇന്ത്യക്കായിരുന്നു. 2005-06ലായിരുന്നു ഇത്. 2006ലാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചത്.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

കൂടുതല്‍ റണ്‍സ് മിതാലിക്ക്

കൂടുതല്‍ റണ്‍സ് മിതാലിക്ക്

ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ പേരിലാണ്. 588 റണ്‍സാണ് മിതാലി നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വമ്പന്‍ റെക്കോഡ് മിതാലിക്ക് അവകാശപ്പെടാം. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച മിതാലി രാജ് ഇത്തവണത്തെ ഏഷ്യാ കപ്പിനില്ല. ക്യാപ്റ്റനെന്ന നിലയില്‍ പല മത്സരങ്ങളിലും മുന്നില്‍ നിന്ന് നയിച്ച താരം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസമായിത്തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 232 ഏകദിനത്തില്‍ നിന്ന് 7805 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സും മിതാലിയുടെ പേരിലുണ്ട്.

കൂടുതല്‍ വിക്കറ്റ് നീതുവിന്

കൂടുതല്‍ വിക്കറ്റ് നീതുവിന്

ഏഷ്യാ കപ്പില്‍ കൂടുതല്‍ വിക്കറ്റുള്ള വനിതാ താരമെന്ന റെക്കോഡിലും ഇന്ത്യക്കാരിയാണ് തലപ്പത്ത്. നീതു ഡേവിഡാണ് ഈ റെക്കോഡിനുടമ. ഇടം കൈ ഓര്‍ത്തഡോക്‌സ് സ്പിന്നെറിയുന്ന താരം 26 വിക്കറ്റുകളാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ വീഴ്ത്തിയത്. 1995ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം 2008ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 10 ടെസ്റ്റില്‍ നിന്ന് 41 വിക്കറ്റും 97 ഏകദിനത്തില്‍ നിന്ന് 141 വിക്കറ്റും നീതുവിന്റെ പേരിലുണ്ട്.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

4

വനിതാ ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം-ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈ. ക്യാപ്റ്റന്‍), രാജേശ്വരി ഗെയ്ക് വാദ്, റിച്ചാ ഘോഷ്, ദയാലന്‍ ഹേമലത, സബിനേനി മേഘന, കിരണ്‍ നവ്ഗിറേ, സ്നേഹ് റാണ, ജെമീമ റോഡ്രിഗസ്, മെഘന സിങ്, രേണുക സിങ്, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, ഷഫാലി വര്‍മ, രാധാ യാദവ്

Story first published: Sunday, September 25, 2022, 12:56 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X