വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens Asia Cup: ജമീമക്ക് ഫിഫ്റ്റി, ശ്രീലങ്കയെ തകര്‍ത്ത് തുടങ്ങി ഇന്ത്യ, വമ്പന്‍ ജയം

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദയാലന്‍ ഹേമലതയും അര്‍ധ സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസുമാണ് (76) ഇന്ത്യന്‍ ജയത്തിന് കരുത്തേകിയത്

1

എട്ടമാത് വനിതാ ഏഷ്യാ കപ്പിലേക്ക് ജയത്തോടെ വരവറിയിച്ച് ഇന്ത്യ. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 41 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വനിതകള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 18.2 ഓവറില്‍ 109 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദയാലന്‍ ഹേമലതയും അര്‍ധ സെഞ്ച്വറി നേടിയ ജമീമ റോഡ്രിഗസുമാണ് (76) ഇന്ത്യന്‍ ജയത്തിന് കരുത്തേകിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയെയാണ് (7 പന്തില്‍ 6) ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അധികം വൈകാതെ വെടിക്കെട്ട് ഓപ്പണര്‍ ഷഫാലി വര്‍മയേയും (11 പന്തില്‍ 10) ഇന്ത്യക്ക് നഷ്ടമായി. 23 റണ്‍സിനിടെ രണ്ട് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യക്ക് കരുത്തായത് മൂന്നാം വിക്കറ്റിലെ ജെമീമ റോഡ്രിഗസിന്റെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (30 പന്തില്‍ 33) കൂട്ടുകെട്ടായിരുന്നു.

Read Also : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാംRead Also : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

മിന്നിച്ച് ജെമീമ

മിന്നിച്ച് ജെമീമ

മൂന്നാം വിക്കറ്റില്‍ 92 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ഹര്‍മന്‍പ്രീത് മടങ്ങുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരുന്നു. ജെമീമ 53 പന്തുകള്‍ നേരിട്ട് 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സ് കളിച്ചാണ് മടങ്ങിയത്. 143.39 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (9), പൂജ വസ്ത്രാകര്‍ (1) എന്നിവരും പുറത്തായപ്പോള്‍ ഹേമലത (13) ദീപ്തി ശര്‍മ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

തിളങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍

തിളങ്ങി ഇന്ത്യന്‍ ബൗളര്‍മാര്‍

ശ്രീലങ്കയ്ക്കായി ഓഷാദി രണസിംഗെ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുഗന്ധിക കുമാരി, ചമിരി അത്തപ്പത്തു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. ഹാസിനി പേരേരയാണ് (30) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഹര്‍ഷിത സമരവിക്രമ 26 റണ്‍സും നേടി. ഒരു ഘട്ടത്തിലും ശ്രീലങ്കയ്ക്ക് ആധിപത്യം നല്‍കാതെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.

Also Read : അവന്‍ ഓറഞ്ച് ക്യാപ് നേടില്ല, പക്ഷെ ഇന്ത്യയുടെ മാച്ച് വിന്നറാണ്, പ്രശംസിച്ച് കൈഫ്

ജെമീമ കളിയിലെ താരം

ജെമീമ കളിയിലെ താരം

ദീപ്ത ശര്‍മ, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രാധാ യാദവ് ഒരു വിക്കറ്റും വീഴ്ത്തി ഹേമലതക്ക് മികച്ച പിന്തുണ നല്‍കി. ജെമീമ റോഡ്രിഗസാണ് കളിയിലെ താരം. ഇന്ത്യയുടെ അടുത്ത മത്സരം നാലിന് യുഎഇക്കെതിരെയാണ്. ഏഴിനാണ് ഇന്ത്യ-പാകിസ്താന്‍ ചിരവൈരി പോരാട്ടം. ആറ് തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യ അവസാന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റു. ഇത്തവണ കിരീടം തിരിച്ചുപിടിക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

Story first published: Saturday, October 1, 2022, 17:29 [IST]
Other articles published on Oct 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X