വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്ര തീരുമാനവുമായി ബിസിസിഐ; വാര്‍ഷിക യോഗത്തിലേക്ക് വനിതാ ക്യാപ്റ്റന്മാര്‍ക്കും ക്ഷണം

ചരിത്ര തീരുമാനവുമായി ബിസിസിഐ

മുംബൈ: ബിസിസിഐ എല്ലാവര്‍ഷവും നടത്തിവരാറുള്ള ക്രിക്കറ്റ് ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും യോഗത്തിലേക്ക് വനിതാ ക്രിക്കറ്റിനും പരിഗണന. ഈ വര്‍ഷം മുതല്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്മാരെയും പരിശീലകരെയും യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും ബിസിസിയുടെ യോഗത്തില്‍ തങ്ങളുടെ അഭിപ്രായം പങ്കുവെക്കാന്‍ കഴിയും.

bcci

പത്തുവര്‍ഷത്തോളമായി ബിസിസിഐ വിവിധ സംസ്ഥാനങ്ങളിലെ ക്യാപ്റ്റന്മാരെയും പരിശീലകരെയും സംഘടിപ്പിച്ച് യോഗം സംഘടിപ്പിക്കുന്നുണ്ട്. രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്മാരും പരിശീലകരുമെല്ലാം ഇതില്‍ പങ്കെടുത്തുവരുന്നു. ഇത്തവണ മെയ് 17ന് മുംബൈയില്‍ യോഗം ചേരുമ്പോള്‍ വനിതകള്‍ക്കും ആനുപാതിക പ്രാതിനിധ്യം ലഭിക്കും.

ആഭ്യന്തര ക്രിക്കറ്റിലെ വനികളെയും ഇതാദ്യമായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍ മേധാവി സാബാ കരീം പറഞ്ഞു. വനിതകളുടെ അഭിപ്രായത്തിനും വലിയ പരിഗണനകൊടുക്കും. അതേസമയം, ഐപിഎല്ലിലെ വനിതാ സാന്നിധ്യത്തെക്കുറിച്ച് പറയാനായിട്ടില്ലെന്നാണ് സാബാ കരീമിന്റെ പ്രതികരണം. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് എന്തൊക്കെ കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ തീരുമാനമെടുക്കും.

ലോകകപ്പ്: രണ്ടു പേര്‍, അവര്‍ക്കു തുല്യം ആരുമില്ല!! ഇന്ത്യന്‍ ഹീറോസിനെ ചൂണ്ടിക്കാട്ടി കപില്‍ ലോകകപ്പ്: രണ്ടു പേര്‍, അവര്‍ക്കു തുല്യം ആരുമില്ല!! ഇന്ത്യന്‍ ഹീറോസിനെ ചൂണ്ടിക്കാട്ടി കപില്‍

ഇതോടെ, ഇന്ത്യയുടെ ദേശീയ ടീം അംഗങ്ങളായ ജുലന്‍ ഗോസ്വാമി(ബംഗാള്‍), മിതാലി രാജ്(റെയില്‍വേസ്), ജമീമ റോഡ്രിഗസ്(മുംബൈ) തുടങ്ങിയ പ്രമുഖര്‍ ബിസിസിഐയുടെ യോഗത്തിനെത്തും. ആഭ്യന്തര ക്രിക്കറ്റിലെ അമ്പയര്‍മാരുടെ നിലവാരത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 2018-19 സീസണില്‍ എല്ലാ പ്രായക്കാരുടെയും ഏതാണ്ട് 2000ത്തില്‍ അധികം ആഭ്യന്തര മത്സരങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Thursday, May 9, 2019, 11:15 [IST]
Other articles published on May 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X