ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ തോല്‍പിച്ചത്. അതും 115 റണ്‍സിന്. 2017 വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ തോല്‍വിയാണ് ഇത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റിന് 273. ഇന്ത്യ 46 ഓവറില്‍ 158 ഓളൗട്ട്.

താരതമ്യേന ഉയര്‍ന്ന സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വെടിക്കെട്ട് ബാറ്റ്സ്മാന്‍ സ്മൃതി മന്ദാനയെ രണ്ടാം പന്തില്‍ തന്നെ നഷ്ടമായി. 22റണ്‍സുമായി പുനം റൗത്തും 60 റണ്‍സുമായി ദീപ്തി ശര്‍മയും രക്ഷാപ്രവര്‍ത്തനം നടത്തി നോക്കി. എന്നാല്‍ മധ്യനിരയില്‍ മികച്ച ഫോമില്‍ കളിച്ചുവരികയായിരുന്ന ക്യാപ്റ്റന്‍ മിതാലി രാജ്, കൗര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ തീര്‍ത്തും ബാക്ക് ഫുട്ടിലായി.
വേദ കൃഷ്ണമൂര്‍ത്തി 3, പാണ്ഡെ 1, വര്‍മ 0 എന്നിങ്ങനെയാണ് ലോവര്‍ മിഡിലോര്‍ഡറിന്‍റെ സംഭാവന. 43 റണ്‍സെടുത്ത ജുലന്‍ ഗോസ്വാമിയുടെയും 13 റണ്‍സെടുത്ത ബിഷ്തിന്‍െറയും കൂട്ടുകെട്ട് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്ഥിതി ഇതിലും നാണംകെട്ടതായേനെ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡി വാന്‍ നീകേക് 10 ഓവറില്‍ 22 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യ 46 ഓവറില്‍ 158 ഓളൗട്ട്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 92 റണ്‍സടിച്ച ലിസ്ലെ ലീയുടെയും 57 റണ്‍സടിച്ച ഡി വാന്‍ ഡീകേകിന്റെയും മികവിലാണ് 274 റണ്‍സില്‍ എത്തിയത്. ഇന്ത്യയുടെ ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് കളിയില്‍ നാല് ജയവും 1 തോല്‍വിയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. രണ്ട് കളികള്‍ ബാക്കിയുള്ള ഇന്ത്യയ്ക്ക് 1 കളി ജയിച്ചാല്‍ സെമിയിലെത്താം.