Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്; ജയം ലക്ഷ്യമിട്ട് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ; ഷെഫാലിയുടെ വെടിക്കെട്ടില്‍ പ്രതീക്ഷ

മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകകപ്പിലെ അവസാന ലീഗ് മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. ശനിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെ മെല്‍ബണില്‍ നടക്കുന്ന മത്സരം ജയിച്ചാല്‍ നാലാം വിജയവുമായി ഇന്ത്യയ്ക്ക് സെമിയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. നേരത്തെ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമുകളെ പരാജയപ്പെടുത്തി സെമിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ഇന്ത്യന്‍സമയം രാവിലെ 9.30നാണ് മത്സരം.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ബാറ്റിങ്ങില്‍ പരാജയമായെങ്കിലും മൂന്നു മത്സരങ്ങളിലും ബൗളിങ്ങില്‍ തിളങ്ങിയാണ് വിജയം പിടിച്ചുപറ്റിയത്. ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നു കളികളിലും ഇന്ത്യന്‍ ബാറ്റിങ്ങിന് അടിത്തറയിട്ടത് ഷെഫാലിയാണ്. മധ്യനിര കളിക്കാര്‍ പരാജയപ്പെട്ടതിനാല്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ കഴിയാത്തത് ശ്രീലങ്കയ്‌ക്കെതിരെ തിരുത്തുമെന്ന് ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്.

womanst20wcindia

സ്മൃതി മന്ദാനയുടേയും ഹര്‍മന്‍ പ്രീതിന്റേയും പ്രകടനം നിരാശാജനകമാണ്. സെമി മത്സരത്തിന് മുന്‍പ് ഇവര്‍ക്ക് ഫോമില്‍ തെരിച്ചെത്താനുള്ള അവസരം കൂടിയാണ് ശ്രീലങ്കയ്‌ക്കെയിതെയുള്ള മത്സരം. നേരത്തെ 17 തവണ ഇന്ത്യ ശ്രീലങ്കയുമായി ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും ഇന്ത്യയ്ക്കായിരുന്നു ജയം. ടി20 ലോകകപ്പില്‍ 3-1 എന്ന നിലയില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഇന്ത്യയ്‌ക്കെതിരെയും തോറ്റാല്‍ പുറത്താകും.

Story first published: Friday, February 28, 2020, 17:09 [IST]
Other articles published on Feb 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+