ദുബായ്: കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ഭാഗമാവുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും സംയുക്തമായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ ബര്മ്മിങ്ങാമാണ് 2022 കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത്.
ജൂലായ് 27 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ നടക്കുക. എട്ടു രാജ്യാന്തര ടീമുകള്‍ വനിത ട്വന്റി-20 ക്രിക്കറ്റില്‍ പങ്കെടുക്കും. 2019 ലോകകപ്പിന് വേദിയായ എജ്ബാസ്റ്റണ്‍ സ്റ്റേഡിയമാണ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
എണ്‍പത്തിയഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഒരിക്കല്‍ മാത്രമേ നടന്നിട്ടുള്ളൂ, തൊണ്ണൂറ്റിയെട്ടില്‍ കോലാലംപൂരില്‍ വെച്ച്. അന്ന് ദക്ഷിണാഫ്രിക്കന്‍ ടീമാണ് ജേതാക്കളായത്. ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാവാന്‍ ക്രിക്കറ്റിന് കഴിഞ്ഞിട്ടില്ല.
നവംബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് എക്സിക്യുട്ടീവ് ബോര്‍ഡ് മീറ്റിങ്ങിലാണ് വനിതാ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഐസിസിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും മുന്നോട്ടു വെച്ചത്. തുടര്‍ന്നു നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ചുമതല. മത്സരങ്ങള്‍ക്കായി അംപയര്മാരയെും ഐസിസിതന്നെ ചുമതലപ്പെടുത്തും.