വരുന്നു വനിതാ ഐപിഎല്‍- സ്മൃതി, മിതാലി, കൗര്‍ ക്യാപ്റ്റന്‍മാര്‍; ടീമുകള്‍ പ്രഖ്യാപിച്ചു

പുരുഷന്‍മാരുടെ ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച് പുരോഹമിക്കവെ വനിതാ ഐപിഎല്ലും വരുന്നു. ടി20 ചാലഞ്ച് എന്നറിയപ്പെടുന്ന വനിതാ ഐപിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകളെയും ക്യാപ്റ്റന്‍മാരെയും ബിസിസിഐ പ്രഖ്യാപിച്ചു. നവംബര്‍ നാലു മുതല്‍ ഒമ്പത് വരെ യുഎഇയില്‍ തന്നെയാണ് ടി20 ചാലഞ്ചും അരങ്ങേറുന്നത്.

IPL 2020: റെയ്‌നയുടെ വിലയറിഞ്ഞു! ഏഴില്‍ അഞ്ചിലും പൊട്ടി- പ്ലീസ് തിരികെ വരൂവെന്ന് ഫാന്‍സ്IPL 2020: റെയ്‌നയുടെ വിലയറിഞ്ഞു! ഏഴില്‍ അഞ്ചിലും പൊട്ടി- പ്ലീസ് തിരികെ വരൂവെന്ന് ഫാന്‍സ്

IPL 2020: എല്ലാ പന്തും സിക്‌സര്‍ അടിക്കേണ്ട, ഫോം കണ്ടെത്താന്‍ ചെയ്തത് അത് മാത്രമെന്ന് കോലി!!IPL 2020: എല്ലാ പന്തും സിക്‌സര്‍ അടിക്കേണ്ട, ഫോം കണ്ടെത്താന്‍ ചെയ്തത് അത് മാത്രമെന്ന് കോലി!!

സൂപ്പര്‍ താരങ്ങളായ മിതാലി രാജ്, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍. സൂപ്പര്‍നോവാസ് ടീമിനെ ഹര്‍മന്‍പ്രീതും ട്രെല്‍ബ്ലേസേഴ്‌സിനെ സ്മൃതിയും വെലോസിറ്റിയെ മിതാലിയും നയിക്കും. ജെമീമ റോഡ്രിഗസ് (സൂപ്പര്‍നോവാസ്), ദീപ്തി ശര്‍മ ((ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ്), വേദ കൃഷ്ണമൂര്‍ത്തി (വെലോസിറ്റി) എന്നിവരാണ് വൈസ് ക്യാപ്റ്റന്‍മാര്‍.

വിദേശ താരങ്ങള്‍

വിദേശ താരങ്ങള്‍

ശ്രീലയുടെ ചമാരി അട്ടപ്പട്ടു, ശശികല സിരിവര്‍ധനെ, വെസ്റ്റ് ഇന്‍ഡീസിന്റെ ഷക്കേര സെല്‍മന്‍, ദക്ഷിണാഫ്രിക്കയുടെ അയാബോംഗ ഖാക്ക എന്നിവരാണ് സൂപ്പര്‍നോവാസ് ടീമിലെ നാലു വിദേശ കളിക്കാര്‍.

സ്മൃതിയുടെ ട്രെയ്ല്‍ബ്ലേസേഴ്‌സ് ടീമില്‍ ബംഗ്ലാദേശിന്റെ സല്‍മ ഖുത്തന്‍, ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, തായ്‌ലാന്‍ഡിന്റെ നത്ത്കന്‍ ചാന്റം, വെസ്റ്റ് ഇന്‍ഡീസിന്റെ ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരുണ്ട്.

ഇംഗ്ലണ്ടിന്റെ ഡാനിയേല്‍ വ്യാറ്റ്, ന്യൂസിലാന്‍ഡ് താരം ലെഗ് കാസ്പറെക്ക്, ദക്ഷിണാഫ്രിക്കയുടെ സ്യുന്‍ ല്യൂസ്, ബംഗ്ലാദേശിന്റെ ജഹനാറ ആലം എന്നിവര്‍ വെലോസിറ്റി ടീമിന്റെ ഭാഗമാണ്.

ഓസ്‌ട്രേലിയന്‍ താരങ്ങളില്ല

ഓസ്‌ട്രേലിയന്‍ താരങ്ങളില്ല

ഓസ്‌ട്രേലിയന്‍ താരങ്ങളാരും തന്നെ ടി20 ചാലഞ്ചില്‍ കളിക്കുന്നില്ല. ബിഗ് ബാഷ് ടി20 ലീഗ് നാട്ടില്‍ നടക്കുന്നതിനാലാണ് ഓസീസ് താരങ്ങള്‍ പിന്‍മാറിയത്. ഈ മാസം 25നാണ് വനിതകളുടെ ബിഗ് ബാഷ് ലീഗിനു തുടക്കമാവുന്നത്.

എല്ലിസ് പെറി, അലീസ്സ ഹിലി, മെഗ് ലാന്നിങ്, മേഗന്‍ സ്‌ക്യൂട്ട് എന്നീ ഓസീസ് സൂപ്പര്‍ താരങ്ങള്‍ മുന്‍ സീസണുകളിലെ ടി20 ചാലഞ്ചില്‍ കളിച്ചിരുന്നു. ഓസീസ് കളിക്കാര്‍ മാത്രമല്ല ന്യൂസിലാന്‍ഡിന്റെയും പല താരങ്ങളും ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. സൂസി ബെയ്റ്റ്, അമേലിയ കെര്‍ തുടങ്ങിയ കിവീസിന്റെ സൂപ്പര്‍ താരങ്ങള്‍ നേരത്തേ ടി20 ചാലഞ്ചില്‍ കളിച്ചിരുന്നു.

ടീമുകളെ അറിയാം

ടീമുകളെ അറിയാം

സൂപ്പര്‍നോവാസ്- ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ചമാരി അട്ടപ്പട്ടു, പ്രിയം പൂനിയ, അനൂജ പാട്ടീല്‍, രാധ യാദവ്, താനിയ ഭാട്ടിയ, ശശികല സിരിവര്‍ധനെ, പൂനം യാദവ്, ഷക്കേര സെല്‍മന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, ആയൂഷി സോണി, അയാബോംഗ ഖാക്ക, മുസ്‌കാന്‍ മാലിക്ക്.

ട്രെയ്ല്‍ബ്ലേസേഴ്‌സ്- സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, പൂനം റൗത്ത്, റിച്ച ഘോഷ്, ഡി ഹേമലത, നുസ്രത് പര്‍വീന്‍, രാജേശ്വരി ഗെയ്ക്വാദ്, ഹര്‍ലീന്‍ ഡിയോള്‍, ജുലാന്‍ ഗോസ്വാമി, സിമ്രാന്‍ ദില്‍ ബഹാദുര്‍, സല്‍മ ഖുത്തന്‍, സോഫി എക്ലെസ്റ്റോണ്‍, നത്ത്കന്‍ ചാന്റം, ഡിയാന്‍ഡ്ര ഡോട്ടിന്‍, കഷ്വി ഗൗതം.

വെലോസിറ്റി- മിതാലി രാജ് (ക്യാപ്റ്റന്‍), വേദ കൃഷ്ണമൂര്‍ത്തി, ഷെഫാലി വര്‍മ, സുഷ്മ വര്‍മ, ഏക്ത ബിഷ്ത്, മാന്‍സി ജോഷി, ശിഖ പാണ്ഡെ, ദേവിക വൈദ്യ, സുഷ്ശ്രീ ദിബ്യദര്‍ശിനി, മനാലി ദക്ഷിണി, ലെയ്ഗ് കാസ്പറെക്ക്, ഡാനിയേല്‍ വ്യാറ്റ്, സ്യുന്‍ ല്യൂസ്, ജഹാറ ആലം, എം അനഘ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, October 11, 2020, 16:06 [IST]
Other articles published on Oct 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X