വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ധോണിയുടെ റെക്കോര്‍ഡ് തെറിച്ചു! തട്ടിയെടുത്തത് വനിതാ താരം- ഹീലി ഇനി തലപ്പത്ത്

ഏറ്റവുമധികം ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറായി അലീസ്സ ഹീലി മാറി

സിഡ്‌നി: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണിയുടെ ലോക റെക്കോര്‍ഡ് പഴങ്കയായി. കുട്ടി ക്രിക്കറ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോര്‍ഡാണ് വഴിമാറിയത്. ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറായ അലീസ്സ ഹീലിയാണ് റെക്കോര്‍ഡിന്റെ പുതിയ അവകാശി.

1

ന്യൂസിലാന്‍ഡിനെതിരേ നടന്നു കൊണ്ടിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഹീലിയുടെ ചരിത്രനേട്ടം. പരമ്പരയിലെ രണ്ടാമത്തെ കളിയിലായിരുന്നു 30 കാരിയായ ഹീലി ധോണിയെ പിന്തള്ളിയത്. 99 ടി20 ഇന്നിങ്‌സുകളില്‍ നിന്നും 92 പേരെയാണ് ഓസീസ് താരം പുറത്താക്കിയത്. 97 ഇന്നിങ്‌സുകളില്‍ നിന്നും 91 പേരെ പുറത്താക്കിയായിരുന്നു ധോണി നേരത്തേ റെക്കോര്‍ഡിട്ടത്.

ടി20യില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റെടുത്താല്‍ ടോപ്പ് ഫൈവിലെ ഏക പുരുഷ താരം ധോണിയാണ്. ഇംഗ്ലണ്ടിന്റെ സാറ ടെയ്‌ലര്‍ (74), ന്യൂസിലാന്‍ഡിന്റെ റേച്ചല്‍ പ്രീസ്റ്റ് (72), വെസ്റ്റ് ഇന്‍ഡീസിന്റെ മെറിസ്സ അഗ്വിലെയ്‌റ (70) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. ആറാംസ്ഥാനത്ത് വെസ്റ്റ് ഇന്‍ഡീസ് പുരുഷ ടീമിന്റെ വിക്കറ്റ് കീപ്പറായ ദിനേഷ് രാംദിനാണ്. 63 പേരെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. 61 പേരെ പുറത്താക്കിയ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമാണ് തൊട്ടുതാഴെയുള്ളത്.

ഐപിഎല്‍: അത്രയും കഴിവുള്ള താരം ഇന്ത്യന്‍ ടീമിലെത്താത്തത് ഞെട്ടിച്ചു, പ്രതിഭയെന്ന് ഓസീസ് ഇതിഹാസം!!ഐപിഎല്‍: അത്രയും കഴിവുള്ള താരം ഇന്ത്യന്‍ ടീമിലെത്താത്തത് ഞെട്ടിച്ചു, പ്രതിഭയെന്ന് ഓസീസ് ഇതിഹാസം!!

IPL 2020: അവനാണ് നായകന്‍, ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍IPL 2020: അവനാണ് നായകന്‍, ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

അതേസമയം, എല്ലാ ഫോര്‍മാറ്റുകളിലുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ലോക റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം മാര്‍ക്ക് ബൗച്ചറാണ്. 467 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 998 പേരാണ് ബൗച്ചറുടെ ഇരകളായത്. 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറായിരുന്നു അദ്ദേഹത്തിന്റേത്. ബൗച്ചര്‍ക്കു താഴെയുള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ്. 396 മല്‍സരങ്ങൡ ഗില്ലി പുറത്താക്കിയത് 905 താരങ്ങളെയാണ്. 538 മല്‍സരങ്ങളില്‍ നിന്നും 829 പേരെ മടക്കിയ ധോണിയാണ് മൂന്നാംസ്ഥാനത്ത്.

2

കഴിഞ്ഞ മാസമാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കു വേണ്ടി 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും 98 ടി20കളിലും കളിച്ച ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ഏറ്റവുമധികം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് ധോണി (332). 195 സ്റ്റംപിങുകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

Story first published: Sunday, September 27, 2020, 15:57 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X