വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഓള്‍ടൈം ഇലവന്‍- ധോണി ക്യാപ്റ്റന്‍, ടീമില്‍ പാക് ആധിപത്യം

വിസ്ഡനാണ് ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐസിസിയുടെ ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇതുവരെ നടന്ന ആറു എഡിഷനുകളില്‍ മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡന്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വച്ച് ടി20 ലോകകപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുകയായിരുന്നു.

വിസ്ഡണ്‍ തിരഞ്ഞെടുത്ത ഓള്‍ടൈം ടി20 ലോകകപ്പ് ഇലവനില്‍ കൂടുതല്‍ താരങ്ങളുള്ളത് പാകിസ്താനില്‍ നിന്നാണ് (മൂന്നു പേര്‍). ഇന്ത്യ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളില്‍ നിന്നും രണ്ടു വീതം താരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ടി20യിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനെന്നൂ ചൂണ്ടിക്കാണിക്കപ്പെടുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടി20യില്‍ വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. 28 ടി20 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നും 146.73 സ്‌ട്രൈക്ക് റേറ്റോടെ 920 റണ്‍സ് നേടിയ ഗെയ്ല്‍ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. രണ്ടു തവണ വിന്‍ഡീസിനെ ലോക ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം.

മഹേല ജയവര്‍ധനെ (ശ്രീലങ്ക)

മഹേല ജയവര്‍ധനെ (ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെ 31 ടി20 ലോകകപ്പ് മല്‍സരങ്ങൡ നിന്നായി 1016 റണ്‍സ് നേടിയിട്ടുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ 1000ത്തിന് മുകളില്‍ റണ്‍സെടുത്ത ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. 2014ല്‍ ലങ്കയെ ചാംപ്യന്‍മാരാക്കുന്നതിനൊപ്പം രണ്ടു തവണ റണ്ണറപ്പാക്കാനും ജയവര്‍ധനെ ചുക്കാന്‍ പിടിച്ചിരുന്നു. 2010, 12 ടൂര്‍ണമെന്റുകളില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലി 16 ടി20 ലോകകപ്പ് മല്‍സരങ്ങളാണ് ഇതുവരെ കളിച്ചത്. 86.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 777 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഒമ്പത് ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഇതുവരെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 2016ലെ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരേ മൊഹാലിയില്‍ 51 ബോളില്‍ നേടിയ 82 റണ്‍സ് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

കെവിന്‍ പീറ്റേഴ്‌സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍ 15 ലോകകപ്പ് മല്‍രങ്ങളില്‍ നിന്നും നേടിയത് 580 റണ്‍സാണ്. 2010ല്‍ ഇംഗ്ലണ്ട് ലോക ചാംപ്യന്‍മാരായപ്പോള്‍ അവരുടെ ഹീറോ കൂടിയായിരുന്നു കെപി. അന്നു തുടര്‍ച്ചയായി നാലു ഇന്നിങ്‌സുകളില്‍ 73*, 53, 42*, 47 എന്നിങ്ങനെയായിരുന്നു പീറ്റേഴ്‌സന്റെ സ്‌കോറുകള്‍. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അന്നു അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഓള്‍റൗണ്ടറായ മര്‍ലോണ്‍ സാമുവല്‍സ് നിര്‍ണായക മല്‍സരങ്ങളിലാണ് ഏറ്റവും മികച്ച കളി പുറത്തെടുക്കാറുള്ളത്. ലോകകപ്പില്‍ 20 മല്‍സരങ്ങളില്‍ നിന്നും 530 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
2012ലെ ലോകകപ്പ് ഫൈനലില്‍ സാമുവല്‍സിന്റെ ഇന്നിങ്‌സാണ് വിന്‍ഡീസിനെ രക്ഷിച്ചത്. ടീം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ അദ്ദേഹം 56 ബോൡ നിന്നും 78 റണ്‍സുമായി മിന്നിയിരുന്നു.
2016ലെ ലോകകപ്പ് ഫൈനലിലും സാമുവല്‍സ് ടീമിന്റെ ഹീറോയായി. മൂന്നോവറില്‍ മൂന്നിന് 11 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് പരുങ്ങവെ ക്രീസിലെത്തിയ സാമുവല്‍സ് 66 ബോളില്‍ പുറത്താവാതെ 85 റണ്‍സെടുത്തിരുന്നു.

മൈക്ക് ഹസ്സി (ഓസ്‌ട്രേലിയ)

മൈക്ക് ഹസ്സി (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്ന മുന്‍ താരം മൈക്ക് ഹസ്സി ടി20 ലോകകപ്പില്‍ 21 മല്‍സരങ്ങളില്‍ നിന്നും നേടിയത് 437 റണ്‍സാണ്. 2010ലെ ലോകകപ്പിന്റെ സെമി ഫൈനലില്‍ പാകിസ്താനെതിരെയായിരുന്നു ഹസ്സിയുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. 13ാം ഓവറില്‍ ടീം അഞ്ചിന് 105 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ ഹസ്സി വെറും 24 ബോളില്‍ വാരിക്കൂട്ടിയത് 60 റണ്‍സായിരുന്നു. കളിയില്‍ ഓസീസ് ജയിക്കുകയും ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഓസീസിന്റെ ഏക ഫൈനല്‍ പ്രവേശനവും ഇതു തന്നെയാണ്.

എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ)

എംഎസ് ധോണി (ക്യാപ്റ്റന്‍, ഇന്ത്യ)

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ് വിസ്ഡണ്‍ ലോക ഇലവന്റെ നായകനാക്കിയത്. പ്രഥമ സീസണിലെ ടൂര്‍ണമെന്റില്‍ യുവനിരയുമായി വന്ന് ലോകകപ്പ് നേടി ലോകത്തെ ഞെട്ടിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ലോകകപ്പില്‍ 33 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ സമ്പാദ്യം 529 റണ്‍സാണ്.

ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി ടി20 ഫോര്‍മാറ്റിലെ മികച്ച താരങ്ങളിലൊരാളാണ്. 34 മല്‍സരങ്ങളില്‍ നിന്നായി 546 റണ്‍സും 39 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ച അഫ്രീഡി ടൂര്‍ണമെന്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 2009ല്‍ പാകിസ്താന്‍ ജേതാക്കളായ ടൂര്‍ണമെന്റില്‍ അദ്ദേഹം 11 വിക്കറ്റുകളെടുക്കുകയും സെമിയിലും ഫൈനലിലും ഫിഫ്റ്റിയടിക്കുകയും ചെയ്തിരുന്നു.

ലസിത് മലിങ്ക (ശ്രീലങ്ക)

ലസിത് മലിങ്ക (ശ്രീലങ്ക)

യോര്‍ക്കര്‍ കിങെന്നറിയപ്പെടുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക ടി20 ലോകകപ്പില്‍ 31 മല്‍സരങ്ങൡ നിന്നും വീഴ്ത്തിയത് 38 വിക്കറ്റുകളാണ്. 2008ല്‍ 12 വിക്കറ്റുകളുമായി ലങ്കയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 2014ല്‍ ലങ്ക ചാംപ്യന്‍മാരായപ്പോള്‍ ലങ്കയുടെ ക്യാപ്റ്റന്‍ മലിങ്കയായിരുന്നു.

ഉമര്‍ ഗുല്‍ (പാകിസ്താന്‍)

ഉമര്‍ ഗുല്‍ (പാകിസ്താന്‍)

2008, 09 ടി20 ലോകകപ്പുകളില്‍ പാകിസ്താനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായിരുന്നു മുന്‍ പേസര്‍ ഉമര്‍ ഗുല്‍. 24 മല്‍സരങ്ങളില്‍ നിന്നും 35 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. മലിങ്കയെക്കൂടാതെ യോര്‍ക്കറുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. 2009ല്‍ പാകിസ്താന്‍ ചാംപ്യന്‍മാരായ ടൂര്‍ണമെന്റില്‍ ഓവലില്‍ ന്യൂസിലാന്‍ഡിനെതിരായ കളിയില്‍ ഗുല്‍ വെറും ആറു റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു.

സഈദ് അജ്മല്‍ (പാകിസ്താന്‍)

സഈദ് അജ്മല്‍ (പാകിസ്താന്‍)

2009ലെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ മറ്റൊരു വിജയശില്‍പ്പിയായിരുന്നു മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍. 23 മല്‍സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് അജ്മലിന്റെ സമ്പാദ്യം. കളിച്ച മൂന്നു ലോകകപ്പുകളിലും ഓരോ തവണ വീതം നാലു വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

Story first published: Tuesday, March 2, 2021, 12:52 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X