Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിസ്ഡണിന്റെ നിലവിലെ താരങ്ങളുടെ ലോക 11 ഇതാ, നാല് ഇന്ത്യന്‍ താരങ്ങള്‍, ക്യാപ്റ്റന്‍ വിരാട് കോലി

നിലവിലെ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചുള്ള ലോക 11നെ തിരഞ്ഞെടുക്കുക കടുപ്പമുള്ള പണി തന്നെയാണ്. കാരണം സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളാണുള്ളത്. ഇവരില്‍ നിന്ന് മൂന്ന് ഫോര്‍മാറ്റിലേക്കും അനുയോജ്യമായ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് വിസ്ഡന്‍. നാല് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട 11നെ നയിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ആ ടീമിനെ പരിചയപ്പെടാം.

ഡേവിഡ് വാര്‍ണര്‍- രോഹിത് ശര്‍മ

ഡേവിഡ് വാര്‍ണര്‍- രോഹിത് ശര്‍മ

ഓസീസിന്റെ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഒന്നാമന്‍.ടെസ്റ്റില്‍ 47.4, ഏകദിനത്തില്‍ 55.6, ടി20യില്‍ 94.6 എന്നിങ്ങനെ മികച്ച ശരാശരിയാണ് വാര്‍ണര്‍ക്കുള്ളത്. ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് സഹ ഓപ്പണര്‍. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത് സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ഓപ്പണറാണ്.

വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്‌സ്

വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്‌റ്റോക്‌സ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ടീമിന്റെ നായകന്‍. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി.സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമാണ് കോലി.ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് നാലാമന്‍.ടെസ്റ്റില്‍ 70.16,ഏകദിനത്തില്‍ 59.94,ടി20യില്‍ 31.67 എന്നിങ്ങനെയാണ് വില്യംസണിന്റെ ശരാശരി. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് അഞ്ചാമന്‍.2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ച താരമാണ് സ്റ്റോക്‌സ്.

ജോസ് ബട്‌ലര്‍, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍

ജോസ് ബട്‌ലര്‍, രവീന്ദ്ര ജഡേജ, റാഷിദ് ഖാന്‍

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് ആറാമന്‍. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരം നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്. ഏഴാമന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ജഡേജ സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കുന്നു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് എട്ടാമന്‍. നേരിടാന്‍ പ്രയാസമുള്ള സ്പിന്‍ ബൗളിങ്ങിനുടമയാണ് റാഷിദ്.

ജോഫ്രാ ആര്‍ച്ചര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ

ജോഫ്രാ ആര്‍ച്ചര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ

ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് ഒമ്പതാമന്‍. മികച്ച വേഗവും ലൈനും ലെങ്തുമുള്ള ആര്‍ച്ചര്‍ നിലവിലെ മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടാണ് 10ാമന്‍. നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള ബോള്‍ട്ട് ന്യൂബോളില്‍ മികവ് കാട്ടുന്ന ബൗളറാണ്.ജസ്പ്രീത് ബുംറയാണ് 11ാമന്‍. മിന്നല്‍ യോര്‍ക്കറുകളും ഷോര്‍ട്ട് ബോളുകളുമായി മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് നിരയുടെ പേടി സ്വപ്‌നമാണ് ബുംറ.

Story first published: Sunday, June 6, 2021, 19:08 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+