ഈ വര്‍ഷം യുഎസ് ഓപ്പണ്‍ ലഭിച്ചാല്‍ അതൊരു തമാശയായിരിക്കുമെന്ന് ഫെഡറര്‍; കാരണം?
ലണ്ടന്‍: പ്രായം 35 ആയെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഇപ്പോഴും കളിക്കളത്തിലെ മിന്നും താരമാണ്. 2017ല്‍ മാത്രം രണ്ട് ഗ്രാന്‍ഡ്സ്ലാമുകളാണ് ഫെഡറര്‍ ചെറുപ്പക്കാരെ മലര്‍ത്തിയടിച്ച് സ്വന്തമാക്കിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിലാണ് ഇനി ടെന്നീസ് ലോകം ഫെഡററെ ഉറ്റു നോക്കുന്നത്.
എന്നാല്‍, ഈ പ്രായത്തില്‍ മൂന്നാമതൊരു ഗ്ലാന്‍ഡ്സ്ലാം കൂടി നേടുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം തമാശയായിരിക്കുമെന്നാണ് ഫെഡറര്‍ പറയുന്നു. രണ്ടെണ്ണം നേടിയെങ്കിലും യുഎസ് ഓപ്പണില്‍ ഈ ലോകോത്തര താരം പ്രതീക്ഷയര്‍പ്പിക്കുന്നില്ല. താന്‍ ഇപ്പോള്‍ 25ല്‍ അല്ലെന്നും പ്രായം 35 ആയെന്നും ഫെഡറര്‍ ഓര്‍മിപ്പിക്കുന്നു.

19 ഗ്ലാന്‍ഡ്സ്ലമുകളാണ് വിംബിള്‍ഡണ്‍ നേടിയതിലൂടെ ഫെഡറര്‍ തന്റെ ഷോകേസിലെത്തിച്ചത്. എട്ട് വിംബിള്‍ഡണ്‍ നേടി ചരിത്രമാവുകയും ചെയ്തു. എന്നാല്‍, പഴയ കുതിപ്പ് തനിക്കിനി സാധ്യമല്ലെന്നുതന്നെയാണ് താരത്തിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം രണ്ടെണ്ണം നേടിയതുതന്നെ തന്നെ സംബന്ധിച്ചടത്തോളം അധികമാണ്. ഇനിയൊരെണ്ണം കൂടി ശ്രമിക്കാമെന്നേയുള്ളൂവെന്നും ഫെഡറര്‍ പറഞ്ഞു. 2016ന് ഓഗസ്തിനുശേഷം എറ്റവും ഉയര്‍ന്ന റാങ്കായ മൂന്നാം നമ്പറിലാണ് ഇപ്പോള്‍ ഫെഡറര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications