ഐപിഎല്ലോ? കരീബിയന്‍ പ്രീമിയര്‍ ലീഗോ? റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് വിന്‍ഡീസ്!! അവസാനം അല്‍സാരിയും

മുംബൈ: ലോക ക്രിക്കറ്റില്‍ ജനപ്രീതി കൊണ്ട് സമാനതകളില്ലാതെ മാറിയ ടി20 ടൂര്‍ണമെന്റാണ് ഐപിഎല്‍. ബിസിസിഐ തുടങ്ങിവച്ച ഈ ക്രിക്കറ്റ് വിപ്ലവം ഇപ്പോള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നീ വമ്പന്‍മാരെല്ലാം ഐപിഎല്ലിനെ കോപ്പിയടിച്ച് രാജ്യത്ത് ടൂര്‍ണമന്റുകള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എങ്കിലും വല്ല്യേട്ടന്‍ ഇപ്പോഴും ഐപിഎല്‍ തന്നെ.
ഐപിഎല്ലിന്റെ പേര് കരീബിയന്‍ പ്രീമിയര്‍ ലീഗെന്ന് (സിപിഎല്‍) മാറ്റേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഇതിനൊരു കാരണം വിന്‍ഡീസ് താരങ്ങളുടെ പ്രകടനം തന്നെയാണ്. ടൂര്‍ണമെന്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും കരീബിയന്‍ താരങ്ങളുടെ പേരിലാണെന്നു കാണാം. ഇവ ഏതൊക്കെയെന്നു നോക്കാം.

യൂനിവേഴ്‌സല്‍ ബോസിന് മൂന്ന് റെക്കോര്‍ഡ്
യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വിന്‍ഡീസിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഐപിഎല്ലിലെ കിങ് തന്നെയാണ്. ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുള്ള ഗെയ്ല്‍ പ്രധാനപ്പെട്ട മൂന്നു റെക്കോര്‍ഡുകള്‍ക്ക് അവകാശിയാണ്.
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഗെയ്‌ലിന്റെ (175*) പേരിലാണ്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു ഗെയ്ല്‍ താണ്ഡവം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരവും അദ്ദേഹം തന്നെ. 302 സിക്‌സറുകളാണ് ഗെയ്ല്‍ വാരിക്കൂട്ടിയത്. ഇതു കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡും ഗെയ്‌ലിന്റെ (ആറ്) പേരിലാണ്.

സ്‌ട്രൈക്ക് റേറ്റില്‍ റസ്സല്‍
ഈ സീസണിലെ ഐപിഎല്ലില്‍ തരംഗമായി മാറുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍. വണ്‍മാന്‍ ഷോയിലൂടെയാണ് അദ്ദേഹം പല മല്‍സരങ്ങളും കെകെആറിന്റെ വരുതിയിലാക്കിയത്. അസാധ്യമെന്നു കരുതുന്ന ലക്ഷ്യം പോലും റസ്സലുണ്ടെങ്കില്‍ തങ്ങള്‍ക്കു നേടാമെന്ന് കെകെആര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റെന്ന റെക്കോര്‍ഡ് റസ്സലിന്റെ പേരിലാണ്. 189.46 ആണ് ടൂര്‍ണമെന്റില്‍ റസ്സലിന്റെ സ്‌ട്രൈക്ക് റേറ്റ്.

ബൗളിങില്‍ അല്‍സാരി ജോസഫ്
ഈ സീസണിലാണ് ഈ റെക്കോര്‍ഡ് പിറന്നത്. അതും വിന്‍ഡീസ് താരം തന്നെ തട്ടിയെടുത്തു എന്നതാണ് ശ്രദ്ധേയം. മുംബൈ ഇന്ത്യന്‍സിന്റെ യുവ കരീബിയന്‍ പേസര്‍ അല്‍സാരി ജോസഫാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന്റെ അവകാശി. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അല്‍സാരിയുടെ മാസ്മരിക പ്രകടനം. കളിയില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് താരം കൊയ്തത്. ഐപിഎല്ലില്‍ അല്‍സാരിയുടെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇതെന്നതാണ് കൗതുകമുണര്‍ത്തുന്ന മറ്റൊരു കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications