വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാമിലേറെ ഭാരം!! ക്രിക്കറ്റിലെ പര്‍വത മനുഷ്യനായി കോണ്‍വാള്‍, റെക്കോര്‍ഡ്

പുജാരയുടെ വിക്കറ്റെടുത്താണ് താരം വരവറിയിച്ചത്

കിങ്സ്റ്റണ്‍: ശരീരാകാരം കൊണ്ട് ലോക ക്രിക്കറ്റിലെ പുതിയ 'ഭീകരനാ'യിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് താരം റഖീം കോണ്‍വാള്‍. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരത്തിനു അരങ്ങേറാന്‍ വിന്‍ഡീസ് അവസരമൊരുക്കിയത്. ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റെടുത്ത് കോണ്‍വാള്‍ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

ടി20 ബ്ലാസ്റ്റ്: മിന്നലായ് മോര്‍ഗന്‍... 29 പന്തില്‍ 83*, ടീമിന് റെക്കോര്‍ഡ് ജയം, വീഡിയോടി20 ബ്ലാസ്റ്റ്: മിന്നലായ് മോര്‍ഗന്‍... 29 പന്തില്‍ 83*, ടീമിന് റെക്കോര്‍ഡ് ജയം, വീഡിയോ

മല്‍സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം. പ്രകടനം കൊണ്ടല്ല, മറിച്ച് ശരീരത്തിന്റെ അസാധാരണമായ വലിപ്പവും ഭാരവും കൊണ്ടാണ് കോണ്‍വാള്‍ ചരിത്രത്തില്‍ ഇടംനേടിയത്.

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാം ഭാരം

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാം ഭാരം

പര്‍വ മനുഷ്യനെന്ന് ഇതിനകം കോണ്‍വാളിന് വിളിപ്പേര് വന്നു കഴിഞ്ഞു. ആറടി രണ്ടിഞ്ച് ഉയരമുള്ള താരത്തിന്റെ ഭാരം 140 കിഗ്രാമില്‍ അധികമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ച ഏറ്റവും ഭാരം കൂടിയ താരമെന്ന റെക്കോര്‍ഡിനാണ് കോണ്‍വാള്‍ അവകാശിയായിരിക്കുന്നത്.
133-139 കിഗ്രാം വരെ ഭാരവുമായി ടെസ്റ്റില്‍ കളിച്ച മുന്‍ ഓസ്‌ട്രേലിയന്‍ താരം വാര്‍വിക്ക് ആംസ്‌ട്രോങിന്റെ റെക്കോര്‍ഡാണ് ഇതോടെ 26കാരനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ പഴങ്കഥയാക്കിയത്.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം

ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കോണ്‍വാളിനു ആദ്യമായി ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത്. മികച്ച സ്പിന്നര്‍ മാത്രമല്ല, അനായാസം സിക്‌സറുകള്‍ അടിക്കാന്‍ ശേഷിയുള്ള അപകടകാരിയായ ബാറ്റ്‌സ്മാന്‍ കൂടിയാണ് താരം.
വിന്‍ഡീസിലെ ദേശീയ ചാംപ്യന്‍ഷിപ്പില്‍ 2018-19 സീസണില്‍ 17.68 എന്ന മികച്ച ശരാശരിയില്‍ 54 വിക്കറ്റുകള്‍ കോണ്‍വാള്‍ വീഴ്ത്തിയിരുന്നു.

ബാറ്റിങിലും താരം മിന്നി

ബാറ്റിങിലും താരം മിന്നി

ബൗളിങില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റില്‍ ബാറ്റിങിലും കോണ്‍വാള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ലീവാര്‍ഡ് ഐലാന്‍ഡ്‌സ് ടീമിനു വേണ്ടി 55 മല്‍സരങ്ങളില്‍ നിന്നും 2224 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഫസ്റ്റ് ക്ലാസ് കരിയറില്‍ ഇതുവരെ 23.90 ശരാശരിയില്‍ 260 വിക്കറ്റുകളും കോണ്‍വാള്‍ നേടിക്കഴിഞ്ഞു. 2016ല്‍ ഇന്ത്യക്കെതിരായ പ്രദര്‍ശന മല്‍സരത്തില്‍ വിന്‍ഡീസ് ബോര്‍ഡ് ഇലവനു വേണ്ടി നടത്തിയ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് കോണ്‍വാള്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റെടുത്ത താരം വിരാട് കോലിയുടേതടക്കം അഞ്ചു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരേയും തിളങ്ങി

ഇംഗ്ലണ്ടിനെതിരേയും തിളങ്ങി

ഇന്ത്യക്കെതിരേ മാത്രമല്ല 2017ല്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മല്‍സരത്തിലും കോണ്‍വാള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അന്നു വിന്‍ഡീസ് അഞ്ചു വിക്കറ്റിന് 55 റണ്‍സെന്ന നിലയില്‍ പതറവെയാണ് താരം ക്രീസിലെത്തിയത്. 59 റണ്‍സെടുത്ത കോണ്‍വാള്‍ ടീമിനെ 233ലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതേ വര്‍ഷം തന്നെ പാകിസ്താനെതിരായ സന്നാഹ മല്‍സരത്തിലും താരം കളിച്ചിരുന്നു.

വിന്‍ഡീസ് എയ്ക്കായി കളിച്ചു

വിന്‍ഡീസ് എയ്ക്കായി കളിച്ചു

അടുത്തിടെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസ് എയും തമ്മില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ കോണ്‍വാള്‍ കളിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു പരമ്പരകള്‍ നടന്നത്. രണ്ടു മല്‍സരങ്ങളില്‍ കളിച്ച കോണ്‍വാള്‍ നാലു വിക്കറ്റെടുക്കുന്നതിനൊപ്പം രണ്ടു ഫിഫ്റ്റികളും നേടിയിരുന്നു.

Story first published: Saturday, August 31, 2019, 11:35 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X