Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസ് പേസ് സെന്‍സേഷന്‍ ഒഷെയ്ന്‍ ഐപിഎലിലേക്ക്... ലേലത്തില്‍ പോര് മുറുകും, ആര് നേടും?

മുംബൈ: നിരവധി ഇതിഹാസ ബൗളര്‍മാരെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്തവാണ് മുന്‍ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. വിന്‍ഡീസില്‍ നിന്നുള്ള പുതിയ ബൗളിങ് കണ്ടുപിടുത്തമാണ് യുവ പേസര്‍ ഒഷെയ്ന്‍ തോമസ്. ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലെ മികച്ച പ്രകടനത്തിലൂടെ ഒഷെയ്ന്‍ കൂടുകതല്‍ ശ്രദ്ധേയനായിക്കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ ക്ലീന്‍ബൗള്‍ഡാക്കിയോതെയാണ് ഒഷെയ്ന്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ടീമിലെത്തിക്കുന്നത്. ലീഗില്‍ 10 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ ഒഷെയ്ന്‍ കൊയ്തിരുന്നു. അടുത്ത സീസണിലെ ഐപിഎല്ലിലും ഒഷെയ്‌നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. താരത്തെ വാങ്ങാന്‍ സാധ്യതയുള്ള ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു മുമ്പ് ഏറ്റവും മികച്ച പേസാക്രമണനിരയുള്ള ടീമുകളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പരിചയസമ്പന്നരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ ജോണ്‍സണ്‍ എന്നിവര്‍ക്കൊപ്പം അണ്ടര്‍ 19 ലോകകപ്പിലെ കണ്ടുപിടുത്തങ്ങളായ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരും ടീമിലുണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്ക്, കമലേഷ്, മാവി എന്നിവര്‍ക്കു പരിക്കുമൂലം പിന്മാറേണ്ടിവന്നു. ജോണ്‍സനും സ്റ്റാര്‍ക്കിനു പകരമെത്തിയ ടോം ക്യുറാനും അത്ര മികച്ച പ്രകടനം നടത്താനും കഴിഞ്ഞില്ല. ജോണ്‍സണ്‍ സീസണിനു ശേഷം വിരമിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ സീസണില്‍ ഒഷെയ്‌നിനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത രംഗത്തിറങ്ങാന്‍ സാധ്യതയേറെയാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മികച്ച വിദേശ ബൗളര്‍മാരുടെ അസാന്നിധ്യം കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു കനത്ത തിരിച്ചടിയായിരുന്നു. പരിക്കുമൂലം ടൂര്‍ണമെന്റിനു മുമ്പ് തന്നെ വിദേശ പേസര്‍മാരായ പാറ്റ് കമ്മിന്‍സും ജാസണ്‍ ബെഹറന്‍ഡോര്‍ഫും പിന്‍മാറിയത് മുംബൈ ബൗളിങിന്റെ മുനയൊടിച്ചു. മറ്റു പേസര്‍മാരായ മിച്ചെല്‍ മക്ലെനഗന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ബെന്‍ കട്ടിങ് എന്നിവര്‍ നിറംമങ്ങിയതോടെ ജസ്പ്രീത് ബുംറയുടെ ജോലിഭാരം വര്‍ധിക്കുകയും ചെയ്തു.
ഒഷെയ്‌നിന്റെ പ്രകടനത്തെ ട്വന്റി20 പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രശംസിച്ചിരുന്നു. അടുത്ത സീസണില്‍ തന്റെ ടീമായ മുംബൈയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ രോഹിത് തന്നെ മുന്‍കൈയെടുക്കുമെന്നാണ് സൂചന.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഒഷെയ്‌നു വേണ്ടി രംഗത്തു വരാന്‍ സാധ്യതയുള്ള മറ്റൊരു ഐപിഎല്‍ ടീം. പതിവുപോലെ കഴിഞ്ഞ സീസണിലും ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും ബൗളിങ് ദുര്‍ബലമായതിനെ തുടര്‍ന്ന് കിരീടപ്രതീക്ഷ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന ടീമാണ് ആര്‍സിബി. പരിക്കുമൂലം നതാന്‍ കോള്‍ട്ടര്‍ നൈലിനെ കഴിഞ്ഞ സീസണിനു മുമ്പ് തന്നെ ആര്‍സിബിക്കു നഷ്ടമായി. ടീമിലുണ്ടായിരുന്ന ക്രിസ് വോക്‌സാവട്ടെ നിരാശപ്പെടുത്തുകയും ചെയ്തു.
അടുത്ത സീസണില്‍ പുതിയ ബൗളിങ് ലൈനപ്പിനെ ഇറക്കാനായിരിക്കും ആര്‍സിബിയുടെ ശ്രമം. പുതിയ പേസ് സംഘത്തിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ഒഷെയ്‌നാവാന്‍ സാധ്യതയുണ്ട്.

Story first published: Monday, November 12, 2018, 13:37 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+