ഏകദിനത്തില്‍ 365 റണ്‍സിന്റെ റെക്കോര്‍ഡ് ഓപ്പണിങ് കൂട്ടുകെട്ട്; ഈ വിന്‍ഡീസിനെ സൂക്ഷിച്ചോ
ഡബ്ലിന്‍: ലോകകപ്പ് അടുത്തിരിക്കെ മികച്ച ഫോമിലാണ് വെസ്റ്റിന്‍ഡീസ് ടീം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികവുകാട്ടിയശേഷം അയര്‍ലന്‍ഡിനെതിരേയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് വിന്‍ഡീസ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ 365 റണ്‍ അടിച്ച് പുതിയൊരു ലോകറെക്കോര്‍ഡും സ്ഥാപിച്ചു. ജോണ്‍ കാമ്പെല്ലും (137 പന്തില്‍ 179) ഷായ് ഹോപ്പും (152 പന്തില്‍ 170) ചേര്‍ന്നാണ് വിസ്മയ പ്രകടനം പുറത്തെടുത്തത്.
ഏകദിന ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ടും എല്ലാ വിക്കറ്റുകളിലുമായി മികച്ച രണ്ടാമത്തെ കൂട്ടുകെട്ടുമാണിത്. പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് അടിച്ച 304 റണ്‍ ആയിരുന്നു ഇതുവരെ ഓപ്പണിങ്ങിലെ മികച്ച കൂട്ടുകെട്ട്. വിന്‍ഡീസിന്റെ പേരില്‍ തന്നെയാണ് ഏറ്റവും മികച്ച കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഉള്ളത്. 2015 ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരെ ക്രിസ് ഗെയ്ലും മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 372 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഷായ് ഹോപ്പും ജോണ്‍ കാമ്പെല്ലും
അയര്‍ലന്‍ഡിനെതിരെ ഒന്നാം ഓവറില്‍ ഒത്തുചേര്‍ന്ന ജോണ്‍ കാമ്പെല്ലും ഷായ് ഹോപ്പും 48-ാം ഓവറിലാണ് വേര്‍പിരിയുന്നത്. ജോണ്‍ കാമ്പെല്‍ 15 ബൗണ്ടറിയും ആറു സിക്‌സും അടിച്ചപ്പോള്‍ 22 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷായ് ഹോപ്പിന്റെ ഇന്നിങ്‌സ്. ബാരി മക്കാര്‍ത്തി എറിഞ്ഞ 48-ാം ഓവറില്‍ രണ്ടുപേരും പുറത്തായി.

ഓപ്പണര്‍മാര്‍ക്ക് സെഞ്ച്വറി
ഇരുവരും തുടക്കം മുതല്‍ ഒരേതാളത്തില്‍ മുന്നേറിയപ്പോള്‍ ഷായ് ഹോപ്പ് ആണ് ആദ്യം സെഞ്ച്വറി തികച്ചത്. തൊട്ടുപന്നാലെ കാമ്പെല്ലും സെഞ്ച്വറി നേടി. കാമ്പെല്ലിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറികൂടിയാണിത്. അതേസമയം, ഇരുവര്‍ക്കും ഡബിള്‍ സെഞ്ച്വറിയിലേക്കെത്താനായില്ല. ഏഴ് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ എല്ലാ വിക്കറ്റിലേയും കൂട്ടുകെട്ടും ഇവര്‍ക്ക് സ്വന്തമാകുമായിരുന്നു.

വിന്‍ഡീസിന് ജയം
മത്സരത്തില്‍ വിന്‍ഡീസ് 50 ഓവറില്‍ മൂന്നുവിക്കറ്റിന് 381 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 185 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത ആഷ്‌ലി നഴ്‌സ് ആണ് അയര്‍ലന്‍ഡിനെ കടപുഴക്കിയത്. 68 റണ്‍സെടുത്ത കെവിന്‍ ഒബ്രെയ്ന്‍ ആണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഗാരി വില്‍സണ്‍(30), ആന്‍ഡ്രു ബാല്‍ബിറൈന്‍(29) എന്നിവരും കാര്യമായ സംഭാവന നല്‍കി. 196 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications