വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ പഴയ ഇന്ത്യയല്ല, കോലി തന്നെ ശരി!! അടിച്ചാല്‍ തിരിച്ചടിക്കണം, പിന്തുണയുമായി ഇതിഹാസതാരം

കോലിയുടെ അഗ്രസീവ് ശൈലി നല്ലതെന്നു റിച്ചാര്‍ഡ്‌സ്

By Manu

മുംബൈ: കളിക്കളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഗ്രസീവ് ശൈലിക്കു പിന്തുണയേറുന്നു. നേരത്തേ കോലിയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നതായി പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോലിയുടെ ശൈലി ഇഷ്ടപ്പെടുന്നുവരും ഉണ്ടെന്ന് തെളിയിച്ചു കൊണ്ടാണ് പല മുന്‍ ഇതിഹാസങ്ങളും പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

ഐപിഎല്‍: ആര്‍ക്കും വേണ്ടാത്തതില്‍ ദുഖമില്ലേ? മക്കുല്ലത്തിന്റെ മാസ് മറുപടി... ആരും പ്രതീക്ഷിക്കാത്തത്ഐപിഎല്‍: ആര്‍ക്കും വേണ്ടാത്തതില്‍ ദുഖമില്ലേ? മക്കുല്ലത്തിന്റെ മാസ് മറുപടി... ആരും പ്രതീക്ഷിക്കാത്തത്

കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ കോലി= രോഹിത്!! എന്തൊരു സമാനത... ഇന്ത്യന്‍ ജഴ്‌സിയില്‍ മാത്രമല്ല ഐപിഎല്ലിലും ഒരുപോലെ

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇകതിഹാസ താരവുമായ അലന്‍ ബോര്‍ഡര്‍, മുന്‍ ഓസീസ് കോച്ചും ഓള്‍റൗണ്ടറുമായ ഡാരന്‍ ലേമാന്‍ എന്നിവര്‍ കോലിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ വിന്‍ഡീസിന്റെ ഇതിഹാസ താരമായ വിവിയന്‍ റിച്ചാര്‍ഡ്‌സും ഇന്ത്യന്‍ നായകന്റെ ശൈലിയെ പുകഴ്ത്തിയിരിക്കുകയാണ്.

സമീപനം സന്തോഷിപ്പിക്കുന്നു

സമീപനം സന്തോഷിപ്പിക്കുന്നു

ഇന്ത്യന്‍ ടീം വളരെയേറെ ദൂരം മുന്നേറിക്കഴിഞ്ഞു. ടീമിന്റെ ആക്രമണോത്സുക സമീപനം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഇത്തരമൊരു പോസിറ്റീവ് മനോഭാവത്തിലേക്കു ടീമിനെ കൊണ്ടുവന്നത് ക്യാപ്റ്റന്‍ കോലി തന്നെയാണെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.
70, 80, 90 കളിലെ ഇന്ത്യന്‍ ടീം ഇതുപോലെയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോലിയെപ്പോലൊരു താരം ടീമിലുള്ളത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കുന്ന ടീം

പ്രതികരിക്കുന്ന ടീം

അഗ്രസീവായി പെരുമാറുന്നവരെ ഇഷ്ടമാണ്. എന്തുകൊണ്ട് കളിക്കിടെ അഗ്രസീവ് ആവരുതെന്നും റിച്ചാര്‍ഡ്‌സ് ചോദിക്കുന്നു. എതിര്‍ ടീമിന്റെ ഭാഗത്തു നിന്നു പ്രകോപനമായ പെരുമാറ്റമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുക തന്നെ വേണം. അതു തന്നെയാണ് ക്രിക്കറ്റ്. കോലിയുടെ ക്യാപ്റ്റന്‍സി വളരെ ഇഷ്ടമാണെന്നും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

എന്താണ് തെറ്റ്?

എന്താണ് തെറ്റ്?

കോലി കളിക്കളത്തില്‍ കൂടുതല്‍ അഗ്രസീവാണെന്നാണ് പലരും ആരോപിക്കുന്നത്. തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നു റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. മല്‍സരത്തില്‍ ടീമിനെ ജയിപ്പിക്കണമെന്ന അതിയായ ആഗ്രഹമുള്ളതിനാലാണ് അദ്ദേഹം എതിരാളികളോട് അത്രയും അഗ്രസീവായി പെരുമാറുന്നത്.
കോലിയെപ്പോലൊരു ക്യാപ്റ്റന്‍ മുന്നില്‍ നിന്നു നയിക്കുമ്പോള്‍ അത് ടീമിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇന്ത്യ ഇപ്പോള്‍ മാറിയിരിക്കുന്നത് അതു കൊണ്ടാണെന്നും റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

ഇന്ത്യക്കു പരമ്പര നേടാം

ഇന്ത്യക്കു പരമ്പര നേടാം

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ മികച്ച അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നതെന്ന് റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാമതാണെങ്കിലും ഓസീസിനെ വില കുറച്ചു കാണരുത്. കാരണം അവര്‍ പോരാളികളാണ്.
പരമ്പരയിലെ അടുത്ത രണ്ടു ടെസ്റ്റുകളും തീപാറുമെന്നുറപ്പാണ്. കോലിയുടെ അഗ്രസീവായുള്ള ക്യാപ്റ്റന്‍സിയുടെ മികവില്‍ ഇന്ത്യക്കു ഇത്തവണ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നും വിന്‍ഡീസ് ഇതിഹാസം പറഞ്ഞു.

ഇന്ത്യയുടെ പ്ലസ് പോയിന്റ്

ഇന്ത്യയുടെ പ്ലസ് പോയിന്റ്

ഇന്ത്യന്‍ ടീം വളരെയേറെ മാറിക്കഴിഞ്ഞതായി റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി. 1970 കളില്‍ ആദ്യമായി ഇന്ത്യയില്‍ തങ്ങള്‍ പര്യടനത്തിന് എത്തിയത് ഓര്‍മയുണ്ട്. അന്നു ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരയും ഇപ്പോഴത്തെ ടീമിനുണ്ട്. ഇതു വളരെ വലിയ പ്ലസ് പോയിന്റാണെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

Story first published: Saturday, December 22, 2018, 10:13 [IST]
Other articles published on Dec 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X