വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ ക്രൂശിക്കാന്‍ വരട്ടെ... റിച്ചാര്‍ഡ്‌സ് പറഞ്ഞത് ഞെട്ടിക്കും, വിമര്‍ശകര്‍ ക്ലീന്‍ബൗള്‍ഡ്

ഇന്ത്യയെ ലോകകപ്പില്‍ നയിക്കാനൊരുങ്ങുകയാണ് കോലി

By Manu

ലണ്ടന്‍: കരിയറിലാദ്യമായി ഇന്ത്യയെ ഏകദിന ലോകകപ്പില്‍ നയിക്കുന്നതിന്റെ ത്രില്ലിലാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലി. ടീമിനു മൂന്നാം ലോകകിരീടം നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന കോലി പക്ഷെ കളിക്കളത്തിലെ അഗ്രസീവായ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്.

തച്ചുതകര്‍ക്കാന്‍ വിന്റേജ് ധോണി തയ്യാര്‍!! നെറ്റ്‌സില്‍ പോലും ദയ കാണിച്ചില്ല, വീഡിയോ തച്ചുതകര്‍ക്കാന്‍ വിന്റേജ് ധോണി തയ്യാര്‍!! നെറ്റ്‌സില്‍ പോലും ദയ കാണിച്ചില്ല, വീഡിയോ

കോലിയുടെ പെരുമാറ്റം പലപ്പോഴും അതിരു കടക്കുന്നുവെന്നാണ് വിമര്‍ശകരുടെ ആരോപണം. എന്നാല്‍ കോലിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ വിവിയന്‍ റിച്ചാര്‍ഡ്‌സ്.

തന്നെപ്പോലെ തന്നെ

തന്നെപ്പോലെ തന്നെ

കോലിക്കു താനുമായി ഏറെ സാമ്യതകളുണ്ടെന്ന് റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി. കോലിയെപ്പോലെയുള്ളവരെ വലിയ ഇഷ്ടമാണ്. ആളുകള്‍ അഹങ്കാരമെന്നൊക്കെ പറയും പക്ഷെ സ്വന്തം കഴിവിലുള്ള വിശ്വാസമാണ് അതെന്നാണ് തന്റെ അഭിപ്രായം.
സ്വന്തം വീടിന്റെ താക്കോല്‍ കൈവശമുള്ളതു പോലെയാണത്. കോലിയും അത്തരമൊരു വ്യക്തിത്വത്തിന് ഉടമയാണ്. കളിച്ചിരുന്ന കാലത്ത് താനും അതുപോലെയായിരുന്നു. ഇപ്പോള്‍ അതേ പെരുമാറ്റമാണ് കോലിക്കുമുള്ളതെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

തികഞ്ഞ ആത്മവിശ്വാസം

തികഞ്ഞ ആത്മവിശ്വാസം

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നേരത്തേ ഇഷ്ടമാണ്. കോലിക്കു ഇപ്പോള്‍ ലഭിച്ച ആത്മവിശ്വാസം ഒറ്റ രാത്രി കഴിഞ്ഞപ്പോള്‍ ലഭിച്ചതല്ല. അത് നിങ്ങളുടെ മനസ്സില്‍ ആരെങ്കിലും കുത്തിവച്ചതോ, ജനിച്ചപ്പോള്‍ മുതലുള്ളതോ അല്ല. കോലി ശരിക്കുമൊരു പോരാളി തന്നെയാണ്. മറ്റാരേക്കാളും സ്വന്തം ടീമിലെ കളിക്കാരെ അദ്ദേഹം പിന്തുണയ്ക്കുമെന്നും റിച്ചാര്‍ഡ്‌സ് പറയുന്നു.

കോലി അഹങ്കാരിയല്ല

കോലി അഹങ്കാരിയല്ല

പലരും ആരോപിക്കുന്നതു പോലെ കോലി ഒരു അഹങ്കാരിയാണെന്നു തനിക്കു തോന്നിയിട്ടില്ലെന്നു വിന്‍ഡീസ് ഇതിഹാസം വ്യക്തമാക്കി. ലോകത്തില്‍ മറ്റാരേക്കാളും കാര്യങ്ങളെ ഭാവനാത്മകമായി കാണുന്നയാളാണ് കോലി. അങ്ങനെ തന്നെയാണ് ഒരു ക്രിക്കറ്റര്‍ കളിക്കുകയും ചെയ്യേണ്ടത്.
ലോകത്തിലെ എല്ലാ വമ്പന്‍ താരങ്ങളും വലിയ വേദിയില്‍ ജയിക്കണമെന്നും കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നവരും ഇതിനായി ശ്രമിക്കുന്നവരുമാണ്. അതു തന്നെയാണ് കോലിയും ആഗ്രഹിക്കുന്നതെന്നും റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

Story first published: Saturday, June 8, 2019, 23:01 [IST]
Other articles published on Jun 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X