വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരാണ് ഫേവറിറ്റ് ബാറ്റ്‌സ്മാന്‍? ലാറയുടെ ഉത്തരം ഇങ്ങനെ... കോലിയും സ്മിത്തുമല്ല

റോഡ് സുരക്ഷ ലോക സീരീസില്‍ കളിക്കുകയാണ് അദ്ദേഹം

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നുള്ള ചോദ്യത്തിനു ഭൂരിഭാഗം പേരുടെയും ഉത്തരം ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരിലൊരാളുടെ പേരായിരിക്കും. കാരണം ഗംഭീര പ്രകടനങ്ങളിലൂടെ താനാണ് കേമനെന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ടി20: വെടിക്കെട്ട് തീര്‍ത്ത് സൗമ്യാ സര്‍ക്കാര്‍; സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയംടി20: വെടിക്കെട്ട് തീര്‍ത്ത് സൗമ്യാ സര്‍ക്കാര്‍; സിംബാബ്‌വെയ്‌ക്കെതിരേ ബംഗ്ലാദേശിന് ജയം

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയുടെ ഫേവറിറ്റ് ഇവരില്‍ ആരുമല്ലെന്നതാണ് കൗതുകകരം. റോഡ് സുരക്ഷാ ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഇപ്പോഴത്തെ തലമുറയിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ലാറ വെളിപ്പെടുത്തിയത്.

കെഎല്‍ രാഹുലാണ് ഫേവറിറ്റ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പര്‍ കൂടിയായ യുവ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലാണ് തന്റെ ഫേവറിറ്റെന്നു ലാറ വ്യക്തമാക്കി. എന്നാല്‍ കോലി, സ്മിത്ത്, രോഹിത് ശര്‍മ എന്നിവരെയെല്ലാം തനിക്കു ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു വേണ്ടി കഴിഞ്ഞ പരമ്പരകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. മോശം ഫോം കാരണം ടീമില്‍ സ്ഥാനം നഷ്ടമായ ശേഷം ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

വിന്‍ഡീസിനെ ഫോളോ ചെയ്യുന്നു

വെസ്റ്റ് ഇന്‍ഡീസ് ടീമിനെ തന്നെയാണ് താന്‍ ഫോളോ ചെയ്യുന്നതെന്നു നിങ്ങള്‍ക്കറിയാവുന്ന കാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ടി20 പരമ്പരയില്‍ അവര്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച നിരവധി ബാറ്റ്‌സ്മാന്‍മാരുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ തനിക്കു കൂടുതല്‍ പ്രിയം ഇന്ത്യയുടെ കെഎല്‍ രാഹുലിനോടാണെന്നും ലാറ വിശദമാക്കി.

ടെസ്റ്റിന്റെ ഭാവി

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയക്കുറിച്ച് തനിക്കു ആശങ്കയുണ്ടെന്നു ലാറ വെളിപ്പെടുത്തി. ക്രിക്കറ്റ് കൂടുതല്‍ കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. കമേഷ്യല്‍ തലത്തിലും ക്രിക്കറ്റിന്റെ ഏറെ വളര്‍ന്നു കഴിഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചു മാത്രമാണ് ആശങ്കയുള്ളത്. ക്രിക്കറ്റ് വീണ്ടും പഴയ ഗ്ലാമറിലേക്കു മടങ്ങിയെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ കുട്ടിയായിരുന്നപ്പോള്‍ ടെസ്റ്റായിരിന്നു നമ്പര്‍ വണ്‍. എല്ലാവരും കാണാന്‍ ആഗ്രഹിച്ചിരുന്നതും ടെസ്റ്റായിരുന്നുവെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

അന്നത്തെ കാലം

ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ആയിരക്കണക്കിനു പേരാണ് അന്നു ടെസ്റ്റ് കാണാന്‍ ക്യൂ നിന്നിരുന്നത്. തന്റെ കുട്ടിക്കാലത്തു അതിരാവിലെ ആറു മണി മുതല്‍ ടെസ്റ്റ് കാണാന്‍ സ്റ്റേഡിയത്തിനു പുറത്തു കാത്തുനിന്നത് ഇപ്പോഴും ഓര്‍മയുണ്ട്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ക്രിക്കറ്റ് ഇപ്പോള്‍ ഏറെ വളര്‍ന്നു കഴിഞ്ഞു. കളി കൂടുതല്‍ ആകര്‍ഷകവുമായിട്ടുണ്ട്. ടി20 ക്രിക്കറ്റിനോടാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കൂടുതല്‍ പ്രിയമെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

ലാറയുടെ ടീം തോറ്റു

റോഡ് സുരക്ഷാ ലോക സീരീസില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ലാറ. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്റ്‌സിനോട് വിന്‍ഡീസ് ഏഴു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. മല്‍സരത്തില്‍ ലാറ 17 റണ്‍സിന് പുറത്താവുകയായിരുന്നു. 61 റണ്‍സെടുത്ത ശിവ്‌നരെയ്ന്‍ ചന്ദര്‍പോളായിരുന്നു വിന്‍ഡീസ് ലെജന്റ്‌സിന്റെ ടോപ്‌സ്‌കോറര്‍.

Story first published: Tuesday, March 10, 2020, 9:47 [IST]
Other articles published on Mar 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X