വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിസ് ഗെയ്‌ലിന് സ്പിന്നര്‍മാരെ ഭയം! അതും പ്രാദേശിക താരങ്ങളെ- വെളിപ്പെടുത്തി മൊര്‍ത്തസ

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഗെയ്ല്‍ കളിച്ചിരുന്നു

ധാക്ക: ബൗളര്‍മാരോട് യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത ബാറ്റ്‌സ്മാനെന്നാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ അറിയപ്പെടുന്നത്, ഏതു ബൗളറെയും അനായാസം സിക്‌സര്‍ പായിക്കാന്‍ അസാമാന്യ മിടുക്കും, കരുത്തും അദ്ദേഹത്തിനുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ടി20യിലാണ് ഗെയ്ല്‍ കൂടുതല്‍ അപകടകാരി. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ അവിഭാജ്യ ഘടകം കൂടിയാണ് യൂനിവേഴ്‌സല്‍ ബോസ്. അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ലീഗ് തുടങ്ങി ഗ്ലോബല്‍ ടി20 കാനഡ ലീഗ്, എവറസ്റ്റ് പ്രീമിയര്‍ ലീഗ് തുടങ്ങി ഏതു ലീഗ് നോക്കിയാലും അവിടെയെല്ലാം ഗെയ്‌ലിന്റെ സാന്നിധ്യമുണ്ടാവും.

gayle

എന്നാല്‍ സ്പിന്‍ ബൗളര്‍മാരെ ഗെയ്ല്‍ ഭയപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ പേസ് ബൗളറുമായ മഷ്‌റഫെ മൊര്‍ത്തസ. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഗെയ്‌ലിനൊപ്പം കളിക്കുന്നതിനിടെയാണ് തനിക്ക് ഇക്കാര്യം ബോധ്യമായതെന്നും മൊര്‍ത്തസ പറയുന്നു. ബംഗ്ലാദേശിന്റെ പ്രാദേശിക സ്പിന്നര്‍മാര്‍ക്കെതിരേ ബാറ്റ് ചെയ്യാന്‍ ഭയന്ന ഗെയ്‌ലിനെ താന്‍ കണ്ടിട്ടുണ്ടെന്നും ടീമംഗവും നിലവിലെ ക്യാപ്റ്റനുമായ തമീം ഇഖ്ബാലുമായുള്ള ഫേസ്ബുക്ക് ലൈവില്‍ മൊര്‍ത്തസ വ്യക്തമാക്കി.

കഴിവുണ്ടായിരുന്നു, പക്ഷെ രോഷം വിനയായി - ഗംഭീറിനെ കുറിച്ച് ദിലീപ് വെങ്‌സര്‍ക്കാര്‍കഴിവുണ്ടായിരുന്നു, പക്ഷെ രോഷം വിനയായി - ഗംഭീറിനെ കുറിച്ച് ദിലീപ് വെങ്‌സര്‍ക്കാര്‍

ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്ഇത്തവണ ഞങ്ങള്‍ കരുതി തന്നെയാണ്, ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി കമ്മിന്‍സ്

മുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമ്മറിന് കൊറോണ ബാധ സ്ഥിരീകരിച്ചുമുന്‍ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമ്മറിന് കൊറോണ ബാധ സ്ഥിരീകരിച്ചു

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഒരു മല്‍സരത്തില്‍ ഗെയ്‌ലിനൊപ്പം ബാറ്റ് ചെയ്തിരുന്നു. അന്നു സ്പിന്നര്‍ക്കെതിരേ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ഗെയ്ല്‍ ബാറ്റിങ് തുടരൂയെന്ന് ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഗെയ്ല്‍ അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. നിങ്ങള്‍ സ്‌ട്രൈക്ക് നേരിട്ട് ബൗളര്‍മാരെ അടിച്ചു പറത്തൂയെന്ന് ഗെയ്‌ലിനോട് താനായിരുന്നു പറയേണ്ടിയിരുന്നത്. പക്ഷെ തിരിച്ചാണ് സംഭവിച്ചത്. ഗെയ്ല്‍ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറാവാതെ ഒഴിഞ്ഞുമാറിയതോടെ താന്‍ കഴിയാവുന്നത് പോലെയൊക്കെ ഷോട്ടുകള്‍ കളിക്കുകയും ചെയ്തുവെന്നും മൊര്‍ത്തസ വിശദമാക്കി.

mortaza

കരിയറില്‍ 404 ടി20 മല്‍സരങ്ങളില്‍ ഗെയ്ല്‍ കളിച്ചിട്ടുണ്ട്. 13,000ത്തില്‍ കൂടുതല്‍ റണ്‍സും അദ്ദേഹം നേടി. 38.20 ആണ് ബാറ്റിങ് ശരാശരി. പുറത്താവാതെ നേടിയ 175 റണ്‍സാണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍. ടി20 ഫോര്‍മാറ്റില്‍ 22 സെഞ്ച്വറികളും 82 ഫിഫ്റ്റികളും ഗെയ്ല്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.

Story first published: Monday, May 25, 2020, 9:13 [IST]
Other articles published on May 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X