അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കെതിരേ കളിച്ചിട്ടുള്ള ഏറ്റവും മികച്ച അഞ്ച് ബാറ്റ്സ്മാന്മാരെയും ബൗളര്‍മാരെയും തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. ബാറ്റ്സ്മാന്മാരില് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമുണ്ടെങ്കില്‍ ബൗളര്‍മാരില്‍ ഇന്ത്യയുടെ ഒരാള്‍ പോലും ഇടം പിടിച്ചില്ലെന്നതണ് ശ്രദ്ധേയം.
മികച്ച അഞ്ചു ബാറ്റ്സ്മാന്മാരില് രണ്ടു പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഒന്ന് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറാണെങ്കില്‍ മറ്റൊരാള്‍ വന്മതില് രാഹുല്‍ രാഹുല്‍ ദ്രാവിഡാണ്. ഇവരെക്കൂടാതെ ഓസ്ട്രലിയയുടെ മുന്‍ നായകന് റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാര എന്നിവരാണ് ലാറയയുടെ ടോപ്പ് ഫൈവിലുള്ള മറ്റു ബാറ്റ്സ്മാന്മാര്.
ബൗളര്‍മാരിലേക്കു വന്നാല്‍ ഓസ്ട്രേലിയക്കും പാകിസ്താനുമാണ് മുന്‍തൂക്കം. ഇരുടീമുകളില്‍ നിന്നും രണ്ടു വീതം താരങ്ങള്‍ ലാറയുടെ ലിസ്റ്റില്‍ ഇടംപിടിച്ചു. ഓസീസിന്റെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തും സ്പിന്‍ വിസ്മയം ഷെയ്ന് വോണുമാണ് ലാറയുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. പാകിസ്താനില്‍ നിന്നും ഇതിഹാസ പേസ് ജോടികളായ വസീം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ തിരഞ്ഞെടുത്തപ്പെട്ടു. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികന് മുത്തയ്യ മുരളീധരനാണ് ലിസ്റ്റിലെ അഞ്ചാമന്.
മികച്ച അഞ്ച് ബാറ്റ്സ്മാന്മാരെയും ബൗളര്‍മാരെയും മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തെയും മികച്ച അഞ്ചു താരങ്ങളെയും ലാറ തിരഞ്ഞെടുത്തിട്ടുണ്ട്. ജോര്‍ജ് ഹെഡ്ലി, എവേര്ട്ടന് വീക്ക്സ്, ഗാരി സോബേഴ്സ്, വിവിയന്‍ റിച്ചാര്‍ഡ്സ്, മാല്‍ക്കം മാര്‍ഷല്‍ എന്നിവരാണ് ലാറയുടെ ഓള്‍ടൈം ഫേവറിറ്റുകള്‍.
ലാറയുടെ ടോപ്പ് ഫൈവ്
ബാറ്റ്സ്മാന്മാര്- സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് (ഇന്ത്യ), റിക്കി പോണ്ടിങ് (ഓസ്ട്രേലിയ), ജാക്വിസ് കാലിസ് (ദക്ഷിണാഫ്രിക്ക), കുമാര്‍ സങ്കക്കാര (ശ്രീലങ്ക).
ബൗളര്‍മാര്‍- വസീം അക്രം, വഖാര്‍ യൂനിസ് (പാകിസ്താന്), ഷെയ്ന് വോണ്‍, ഗ്ലെന്‍ മഗ്രാത്ത് (ഓസ്ട്രേലിയ), മുത്തയ്യ മുരളീധരന് (ശ്രീലങ്ക).