വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ബൗളര്‍ സൂക്ഷിച്ചോ, അവനെ ഗെയില്‍ കാത്തിരിക്കുന്നുണ്ടെന്ന് വിന്‍ഡീസ് കോച്ച്

By Vaisakhan MK

ആ ബൗളര്‍ സൂക്ഷിച്ചോ, അവനെ ഗെയില്‍ കാത്തിരിക്കുന്നുണ്ടെന്ന് വിന്‍ഡീസ് കോച്ച്.... ഇംഗ്ലീഷ് കോച്ചിന്റെ മറുപടി ഇങ്ങനെ

ലണ്ടന്‍: ലോകകപ്പില്‍ നാളെ വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ കളത്തിന് പുറത്ത് ഇപ്പോഴേ വാക്കുതര്‍ക്കങ്ങള്‍ ഇരുടീമുകളും തുടങ്ങി കഴിഞ്ഞു. ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് വിന്‍ഡീസ് കോച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ജോഫ്ര ആര്‍ച്ചര്‍ക്കാണ് പ്രത്യേക മുന്നറിയിപ്പ്. അതിന് പിന്നാലെ ഇംഗ്ലണ്ട് കോച്ച് വിന്‍ഡീസ് താരത്തെ കുറിച്ച് പറഞ്ഞതും വലിയ പൊല്ലാപ്പുണ്ടാക്കിയിരിക്കുകയാണ്.

ഇംഗ്ലണ്ട് വിന്‍ഡീസ് ക്രിക്കറ്റ് ശത്രുത ഇതോടെ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡറും പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പോരാട്ടം തീപ്പാറുമെന്ന് ഇതിലൂടെ തന്നെ വ്യക്തമാണ്. നേരത്തെ ഇംഗ്ലണ്ടില്‍ വെച്ച് പരമ്പര തുല്യമായി പങ്കിട്ടെങ്കിലും ആവേശകരമായ പ്രകടനമായിരുന്നു വിന്‍ഡീസ് പുറത്തെടുത്തത്.

ഇംഗ്ലണ്ട് സൂക്ഷിച്ചോ

ഇംഗ്ലണ്ട് സൂക്ഷിച്ചോ

ഇംഗ്ലീഷ് പേസര്‍മാരെ നേരിടുന്നതിനായി ക്രിസ് ഗെയില്‍ ഒരുങ്ങിയെന്നാണ് വിന്‍ഡീസ് കോച്ച് കോറി കോളിമോര്‍ പറയുന്നത്. ഗെയില്‍ ഏറ്റവും സന്തോഷത്തോടെയാണ് അവരെ നേരിടുക. ജോഫ്ര ആര്‍ച്ചര്‍ കരുതിയിരിക്കാനാണ് കോച്ച് പറഞ്ഞത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 39 സിക്‌സറുകളാണ് ഗെയില്‍ പറത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയാക്കുന്നതില്‍ ഗെയിലാണ് നിര്‍ണായക പങ്കുവഹിച്ചത്. അതേസമയം ജോഫ്ര ആര്‍ച്ചര്‍ വിന്‍ഡീസ് എ ടീമില്‍ കളിച്ചതാണെന്നും, താരത്തെ എങ്ങനെ നേരിടണമെന്ന് ഗെയിലിന് അറിയാമെന്നും കോളിമോര്‍ പറഞ്ഞു.

കോട്രലിന്റെ ആഹ്ലാദ പ്രകടനം

കോട്രലിന്റെ ആഹ്ലാദ പ്രകടനം

വിക്കറ്റ് ലഭിച്ച ശേഷം സല്യൂട്ട് ചെയ്ത് ആഹ്ലാദപ്രകടനം നടത്തുന്ന വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രലിനെതിരെയാണ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്‌ലിസ് രംഗത്തെത്തിയത്. തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ് കോട്രലിന്റെ ആഘോഷ പ്രകടനമെന്ന് ബെയ്‌ലിസ് പറയുന്നു. 40 വയസ്സില്‍ കൂടുതലുള്ള ഏതൊരാള്‍ക്കും അസഹനീയമാണ് ഇതെന്നും ബെയ്‌ലിസ് പറഞ്ഞു. അതേസമയം എല്ലാ ടീമുകള്‍ക്കും ഓരോ രീതിയുണ്ടാവും. ഇംഗ്ലണ്ടിന്റെ രീതികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. കുറേയധികം പേര് കോട്രലിന്റെ ആഘോഷം സന്തോഷിപ്പിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരു തെറ്റുമില്ലെന്നും കോട്രല്‍ പറഞ്ഞു.

സഹിച്ച് ജീവിച്ചോ

സഹിച്ച് ജീവിച്ചോ

ബെയ്‌ലിസിന് മറുപടിയുമായി വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡറാണ് രംഗത്തെത്തിയത്. അതേസമയം ബെയ്‌ലിസിന് സ്‌പെഷ്യല്‍ സല്യൂട്ട് കോട്രല്‍ നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ സ്‌റ്റൈല്‍ കോട്രല്‍ മാറ്റില്ലെന്നായിരുന്നു ഹോള്‍ഡറുടെ മറുപടി. അത്തരം കാര്യങ്ങള്‍ സഹിക്കാനും ഇഷ്ടപ്പെടാനും ബെയ്‌ലിസ് പഠിക്കണമെന്നും ഹോള്‍ഡര്‍ ആവശ്യപ്പെട്ടു. ജമൈക്കന്‍ സൈന്യത്തിനുള്ള ആദരമായിട്ടാണ് കോട്രലിന്റെ ആഹ്ലാദ പ്രകടനം. കോട്രല്‍ ജമൈക്കന്‍ സൈന്യത്തിലെ സൈനികനാണ്.

ആര്‍ച്ചര്‍ തകര്‍ക്കും

ആര്‍ച്ചര്‍ തകര്‍ക്കും

വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുമ്പോള്‍ സ്വാഭാവികമായും ആര്‍ച്ചര്‍ക്ക് വിഷമം തോന്നാം, പക്ഷേ താരം ഏറ്റവും മികച്ച പ്രകടനം അവര്‍ക്കെതിരെ പുറത്തെടുക്കുമെന്നും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ഇതുവരെ അത്തരം കാര്യങ്ങളൊക്കെ ആര്‍ച്ചര്‍ അതിജീവിച്ചു. മികച്ച പ്രകടനം അതിലൂടെ വ്യക്തമാണെന്നും മോര്‍ഗന്‍ വ്യക്തമാക്കി. അതേസമയം ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് വെസ്റ്റിന്‍ഡീസിനെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. താരത്തിന് കാലിനേറ്റ പരിക്ക് വഷളായിട്ടുണ്ടെന്നാണ് സൂചന. പകരക്കാരന്‍ ആരാകുമെന്ന് വ്യക്തമല്ല.

Story first published: Thursday, June 13, 2019, 22:29 [IST]
Other articles published on Jun 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X