Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ പിടിക്കാന്‍ വിന്‍ഡീസ് വരുന്നു... ടെസ്റ്റ് പരമ്പരയ്ക്കുള്ള കരീബിയന്‍ ടീമിനെ പ്രഖ്യാപിച്ചു, സ്മിത്ത് പുറത്ത്

ജമൈക്ക: ഒക്ടോബറില്‍ ആരംഭിക്കുന്ന ഇന്ത്യക്കെതിരായ പര്യടനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പര്യടനത്തിലെ ആദ്യ പരമ്പരയായ ടെസ്റ്റ് മല്‍സരങ്ങള്‍ക്കുള്ള 15 അംഗ വിന്‍ഡീസ് ടീമിനെയാണ് പ്രഖ്യാപിച്ചത്.

രണ്ട് മല്‍സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറുന്നത്. ഒന്നാം ടെസ്റ്റ് ഒക്ടോബര്‍ നാലിന് രാജ്‌കോട്ടില്‍ അരങ്ങേറും. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 12ന് ഹൈദരാബാദിലും നടക്കും.

ഡെവന്‍ സ്മിത്ത് പുറത്ത്

ഡെവന്‍ സ്മിത്ത് പുറത്ത്

ടെസ്റ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമില്‍ നിന്ന് ബാറ്റ്‌സ്മാന്‍ ഡെവന്‍ സ്മിത്തും പേസര്‍ മിഗ്വല്‍ കമ്മിന്‍സും പുറത്തായി. സമീപകാലത്തെ മോശം പ്രകടനമാണ് 36 കാരനായ സ്മിത്തിനെ 15 അംഗ ടീമില്‍ നിന്ന് തഴയപ്പെട്ടത്.

അംബ്രിസും ജോസഫും ടീമില്‍

അംബ്രിസും ജോസഫും ടീമില്‍

ഡെവന്‍ സ്മിത്തിനു പകരം ബാറ്റ്‌സ്മാന്‍ സുനില്‍ അംബ്രിസിനെയും മിഗ്വല്‍ കമ്മിന്‍സിനു പകരം പേസര്‍ അല്‍സാറി ജോസഫിനെയും വിന്‍ഡീസ് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. വിന്‍ഡീസിനു വേണ്ടി രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ മാത്രമാണ് 25 കാരനായ അംബ്രീസ് കളിച്ചിട്ടുള്ളത്. 21 കാരനായ ജോസഫ് ആറ് മല്‍സരങ്ങളില്‍ വിന്‍ഡീസിനു വേണ്ടി കളിച്ചിട്ടുണ്ട്.

ഹോള്‍ഡര്‍ നയിക്കും, 15 അംഗ ടീം ഇങ്ങനെ

ഹോള്‍ഡര്‍ നയിക്കും, 15 അംഗ ടീം ഇങ്ങനെ

ജേസന്‍ ഹോള്‍ഡറാണ് പരമ്പരയില്‍ വിന്‍ഡീസിനെ നയിക്കുന്നത്. ടീം: ജേസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), സുനില്‍ അംബ്രിസ്, ദേവേന്ദ്ര ബിഷൂ, ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോവ്‌റിച്ച്, ഷാനോണ്‍ ഗാബ്രിയേല്‍, ജഹ്മാര്‍ ഹാമില്‍റ്റണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഷായ് ഹോപ്പ്, അല്‍സാറി ജോസഫ്, കീമോ പവല്‍, കീരണ്‍ പവല്‍, കെമര്‍ റോച്ച്, ജോമെല്‍ വാറിക്കന്‍.

Story first published: Thursday, August 30, 2018, 18:42 [IST]
Other articles published on Aug 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+