വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 150 നോട്ടൗട്ട്, അപൂര്‍വ്വ റെക്കോര്‍ഡുമായി പൊള്ളാര്‍ഡ്- മുംബൈയുടെ ആദരം

150 മല്‍സരങ്ങള്‍ താരം പൂര്‍ത്തിയാക്കി

അബുദാബി: നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിന് അപൂര്‍വ്വനേട്ടം. ഫ്രാഞ്ചൈസിക്കു വേണ്ടി ഐപിഎല്ലില്‍ 150 മല്‍സരങ്ങള്‍ കളിച്ച ആദ്യ താരമായി പൊള്ളാര്‍ഡ് മാറി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയതോടെയാണ് അദ്ദേഹത്തെ തേടി ഈ നേട്ടമെത്തിയത്. മല്‍സരത്തിനു മുമ്പ് 150 എന്ന നമ്പറോടു കൂടിയ ജഴ്‌സി നല്‍കി പൊള്ളാര്‍ഡിനെ മുംബൈ ആദരിക്കുകയും ചെയ്തു.

IPL 2020: Kieron Pollard becomes first MI player to play 150 Games | Oneindia Malayalam
1

ഐപിഎല്ലിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ചരിത്രമെടുത്താല്‍ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ലാത്ത റെക്കോര്‍ഡിനാണ് പൊള്ളാര്‍ഡ് അവകാശിയായിരിക്കുന്നത്. 2010ല്‍ ടീമിന്റെ ഭാഗമായതു മുതല്‍ മുംബൈ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് പൊള്ളാര്‍ഡ്.

നിര്‍ത്തലാക്കിയ ഐസിസിയുടെ ചാംപ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടത്തോടെയാണ് പൊള്ളാര്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെയാണ് താരത്തെ 2010ല്‍ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരുന്നത്. മുംബൈയിലെത്തി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനവുമായി ഓള്‍റൗണ്ടര്‍ വരവറിയിച്ചു. 14 മല്‍സരങ്ങളില്‍ നിന്നും 273 റണ്‍സെടുത്ത സൂപ്പര്‍ താരം 15 വിക്കറ്റുകളെടുക്കുകയും ചെയ്തു.

IPL 2020: പറഞ്ഞത് വിഡ്ഢിത്തം, ധോണിക്കു ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു- ആഞ്ഞടിച്ച് പീറ്റേഴ്‌സന്‍IPL 2020: പറഞ്ഞത് വിഡ്ഢിത്തം, ധോണിക്കു ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു- ആഞ്ഞടിച്ച് പീറ്റേഴ്‌സന്‍

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണിയുടെ പിഴവ്, ചൂണ്ടിക്കാട്ടി വീരേന്ദര്‍ സെവാഗ്IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് ധോണിയുടെ പിഴവ്, ചൂണ്ടിക്കാട്ടി വീരേന്ദര്‍ സെവാഗ്

പിന്നീട് പൊള്ളാര്‍ഡിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുംബൈയ്‌ക്കൊപ്പം നാലു തവണ ഐപിഎല്‍ കിരീടത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സ്ഥിരം ക്യാപ്റ്റന്മാരുടെ അഭാവത്തില്‍ 33 കാരനായ പൊള്ളാര്‍ഡ് മുംബൈ ടീമിന്റെ ക്യാപ്റ്റനാുവുകയും ചെയ്തിരുന്നു.

മുംബൈയ്‌ക്കൊപ്പമുള്ള 10 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 28ന് മുകളില്‍ ശരാശരിയില്‍ 146ന് മുകളില്‍ ശരാശരിയോടെ 2773 റണ്‍സ് പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. ബൗളിങിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 56 വിക്കറ്റുകളും വീഴ്ത്തി. നിലവില്‍ മുംബൈ ടീമിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായ പൊള്ളാര്‍ഡ് പല യുവതാരങ്ങള്‍ക്കും വഴികാട്ടി കൂടിയാണ്.

Note: The images used are representational

Story first published: Wednesday, September 23, 2020, 22:47 [IST]
Other articles published on Sep 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X