വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നീ വയസ്സന്‍, ഓടിത്തോല്‍പ്പിക്കാമോ? ധോണി വെല്ലുവിളിച്ചു! റേസില്‍ സംഭവിച്ചത്- വെളിപ്പെടുത്തി ബ്രാവോ

നിലവില്‍ സിഎസ്‌കെയുടെ താരമാണ് ബ്രാവോ

ചെന്നൈ: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാരും നിലവിലെ റണ്ണറപ്പുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. സിഎസ്‌കെ ടീമില്‍ നായകന്‍ എംഎസ് ധോണിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ബ്രാവോയെപ്പോലെ തിളങ്ങിയ മറ്റൊരു താരമില്ലെന്നു തന്നെ പറയാം. തോല്‍വിയുടെ വക്കില്‍ നിന്നും നിരവധി മല്‍സരങ്ങളിലാണ് അവിസ്മരണീയ ഇന്നിങ്‌സുകളിലൂടെ ബ്രാവോ സിഎസ്‌കെയെ രക്ഷിച്ചിട്ടുള്ളത്.

ഇവര്‍ക്കു മുന്നില്‍ ഒരു സ്‌കോറും സേഫല്ല! ക്രിക്കറ്റിലെ ചേസ് കിങ്‌സ്... ഇന്ത്യയില്‍ നിന്ന് ഒരാള്‍ഇവര്‍ക്കു മുന്നില്‍ ഒരു സ്‌കോറും സേഫല്ല! ക്രിക്കറ്റിലെ ചേസ് കിങ്‌സ്... ഇന്ത്യയില്‍ നിന്ന് ഒരാള്‍

ഐപിഎല്ലില്‍ സിഎസ്‌കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസിഐപിഎല്ലില്‍ സിഎസ്‌കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസി

ധോണിയും താനുമായുള്ള അടുപ്പത്തെക്കുറിച്ചും ഐപിഎല്ലില്‍ ഒരു തവണ തന്നെ ഓട്ട മല്‍സരത്തിനായി വെല്ലുവിളിച്ച സംഭവത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ. സിഎസ്‌കെയുടെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവം 2018ലെ ഐപിഎല്ലിനിടെ

സിഎസ്‌കെ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയ 2018ലെ ഐപിഎഎല്ലിനിടെയായിരുന്നു രസകരമായ സംഭവമെന്ന് ഓര്‍ത്തെടുക്കുകയാണ് ബ്രാവോ. തന്നെ തമാശയായി വയസ്സനെന്നു വിളിച്ച് കളിയാക്കിയ ധോണി ഓട്ട മല്‍സരത്തിനു വെല്ലുവിളിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
നീ വയസ്സനാണ്, വയസ്സനാണ് എന്നും വേഗതയില്ലെന്നും സീസണിലുടനീളം ധോണി കളിയാക്കിക്കൊണ്ടിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിന് താന്‍ ധോണിയെ അന്നു വെല്ലുവിളിച്ചു. താനില്ലെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാല്‍ ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷം നമുക്ക് പന്തയം നടത്താമെന്ന് ധോണിയോടു താന്‍ പറഞ്ഞതായും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

ഫൈനലിനു ശേഷം റേസ്

ടൂര്‍ണമെന്റിനിടെ ഓട്ട മല്‍സരം നടത്തിയാല്‍ ചിലപ്പോള്‍ തങ്ങളിലൊരാളുടെ പേശിക്കു പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അന്നു ധോണിയോടു പറഞ്ഞിരുന്നു. ഒടുവില്‍ ഐപിഎല്‍ ഫൈനലിനു ശേഷം തങ്ങള്‍ മല്‍സരം നടത്തി.
വളരെ ക്ലോസായ റേസായ, നല്ലൊരു റേസായിരുന്നു അത്. ധോണിക്കായിരുന്നു അന്നു ജയം. വളരെ വേഗത്തിലാണ് അദ്ദേഹം ഓടിയതെന്നും ബ്രാവോ വ്യക്തമാക്കി.

ബ്രാവോയെ നിലനിര്‍ത്തി

രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഐപിഎല്ലിലേക്കു സിഎസ്‌കെ തിരിച്ചുവന്നത് 2018ലായിരുന്നു. സിഎസ്‌കെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്തിയ താരങ്ങളിലൊരാളായിരുന്നു ബ്രാവോ. 6.4 കോടി രൂപയാണ് അദ്ദേഹത്തിനു വേണ്ടി സിഎസ്‌കെയ്ക്കു ചെലവിടേണ്ടിവന്നത്.
മികച്ച പ്രകടനത്തിലൂടെയാണ് തന്നില്‍ സിഎസ്‌കെയര്‍പ്പിച്ച വിശ്വാസത്തിന് ബ്രാവോ തിരികെ നല്‍കിയത്. 16 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും 141 റണ്‍സുമെടുത്ത അദ്ദേഹം ടീമിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ബ്രാവോ കഴിഞ്ഞ വര്‍ഷം തീരുമാനം പിന്‍വലിച്ച് വിന്‍ഡീസ് ടി20 ടീമില്‍ തിരിച്ചെത്തിയിരുന്നു.

Story first published: Tuesday, April 21, 2020, 15:38 [IST]
Other articles published on Apr 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X