Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ശ്രീലങ്ക; രണ്ടാം ടി20യില്‍ ടോസ് നിര്‍ണായകമാകും; പിച്ച് ആര്‍ക്ക് അനുകൂലം?

ഇന്‍ഡോര്‍: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്‍ഡോറില്‍ വെള്ളിയാഴ്ച നടക്കുന്ന ടി20 മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ആദ്യം ബൗള്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ സമാന്തര്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി. ഇതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്.

കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ മഞ്ഞുവീഴ്ച ഇരു ടീമുകളെയും ബാധിച്ചിരുന്നു. ആദ്യ പന്തുമുതല്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നതിനാല്‍ ഫീല്‍ഡ് ചെയ്യുന്നതിനും ബാറ്റിങ്ങിനും ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ ഇന്‍ഡോറില്‍ സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നാണ് ക്യൂറേറ്ററുടെ നിഗമനം. പ്രത്യേകിച്ചും അന്തരീക്ഷം മേഘാവൃതമായതിനാല്‍.

cricket

വെള്ളിയാഴ്ചയും അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങളുണ്ടാകുമെന്നാണ് പ്രവചനം. അതുകൊണ്ടുതന്നെ കളി തുടങ്ങുമ്പോള്‍ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതിയില്ല. ഇതിന്റെ ആനുകൂല്യം പന്തെറിയുന്ന ടീമിന് ലഭിക്കുമെന്നതിനാല്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കുന്നതാകും ഉചിതമെന്ന് ക്യൂറേറ്റര്‍ വ്യക്തമാക്കി. ഇന്ത്യ ശ്രീലങ്ക ആദ്യ മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം മത്സരം ശ്രീലങ്കയ്ക്ക് നിര്‍ണായകമാണ്. മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ രണ്ടാം മത്സരവും തോറ്റാല്‍ ശ്രീലങ്കയ്ക്ക് പരമ്പര നഷ്ടമാകും.

Story first published: Friday, December 22, 2017, 11:42 [IST]
Other articles published on Dec 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+