വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്, ധവാന്‍, രാഹുല്‍... മൂന്നു പേരെയും കളിപ്പിക്കാന്‍ പൊസിഷന്‍ മാറുമോ? കോലി പറയുന്നു

മൂന്നു പേരെയും ഇന്ത്യ കളിപ്പിക്കുമോയെന്നതില്‍ ഉറപ്പില്ല

Virat Kohli speaks on Dhawan vs Rahul debate

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ചൊവ്വാഴ്ച നടക്കാനിരിക്കെ ആരെ ഓപ്പണര്‍മാരാക്കുനെന്നതാണ് ഇന്ത്യയെ കുഴക്കുന്ന ചോദ്യം. വൈസ് ക്യാപ്ന്‍ രോഹിത് ശര്‍മയാണ് ഓപ്പണിങ് സ്ഥാനം ഉറപ്പിച്ച താരം. ശിഖര്‍ ധവാനും ലോകേഷ് രാഹുലും തമ്മിലാണ് മറ്റൊരു ഓപ്പണര്‍ക്കു വേണ്ടിയുള്ള മല്‍സരം. മുന്‍ പരമ്പരകളില്‍ ഓപ്പണിങില്‍ രാഹുല്‍ മികച്ച പ്രകടനം നടത്തിയതാണ് ടീം മാനേജ്‌മെന്റിന് പുതിയ തലവേദനായിരിക്കുന്നത്.

koh

രോഹിത്, ധവാന്‍, രാഹുല്‍ എന്നിവരെ ഒരുമിച്ച് പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ താന്‍ ബാറ്റിങ് പൊസിഷന്‍ മാറാന്‍ തയ്യാറാണെന്നു ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. മല്‍സരത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലുമൊരു പൊസിഷനോട് തനിക്കു പ്രത്യേക മമതയില്ല. ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഏതു റോളിലും കളിക്കാന്‍ താന്‍ സന്നദ്ദനാണെന്നും കോലി വ്യക്തമാക്കി.

നാലാം നമ്പര്‍ തലവേദന മാറി... ഇനിയത് ഓപ്പണിങില്‍, രോഹിത്തിന്റെ പങ്കാളിയാര്?നാലാം നമ്പര്‍ തലവേദന മാറി... ഇനിയത് ഓപ്പണിങില്‍, രോഹിത്തിന്റെ പങ്കാളിയാര്?

ഒരു താരം മികച്ച ഫോമിലാണെന്നത് ടീമിനെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെയാണ്. ഏറ്റവും മികച്ച താരങ്ങളെല്ലാം ടീമിലുണ്ടാവണമെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനു ശേഷമാണ് ടീം കോമ്പിനേഷന്‍ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കേണ്ടത്. ഓസ്‌ട്രേലിയക്കെതിരേ രോഹിത്, ധവാന്‍, രാഹുല്‍ തുടങ്ങി മൂന്നു പേരും കളിക്കാനുള്ള സാധ്യതയുണ്ടെന്നും കോലി പറഞ്ഞു.

ബാറ്റിങില്‍ തന്റെ സ്ഥിരം പൊസിഷനായ മൂന്നില്‍ നിന്നു മാറി താഴേക്കിറങ്ങി താന്‍ കളിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു അദ്ദേഹം സൂചിപ്പിച്ചു. ബാറ്റിങില്‍ മറ്റൊരു പൊസിഷനില്‍ കളിക്കേണ്ട സാഹചര്യം വന്നാല്‍ സന്തോഷത്തോടെ തന്നെ ഏറ്റെടുക്കും. ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാനും മടിയോ ആശങ്കയോ ഇല്ലെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

Story first published: Monday, January 13, 2020, 16:16 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X