Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ടൂര്‍ണമെന്റിലെ താരം, അങ്ങനെയാര്‍ക്കും കളിക്കാനാവില്ല, പുകഴ്ത്തലുമായി കിവീസ് നായകന്‍

Rohit Sharma has been the stand-out batsman in this World Cup - Kane Williamson

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പുകഴ്ത്തി ന്യൂസിലന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ലോകകപ്പിലെ ഏറ്റവും സ്ഥിരതയുള്ളതും വ്യത്യസ്തനുമായ കളിക്കാരനാണ് രോഹിത്തെന്നും, മറ്റുള്ള കളിക്കാരില്‍ നിന്ന് എടുത്തുപറയേണ്ട പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്നും വില്യംസണ്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഇതുവരെ 647 റണ്‍സടിച്ചിട്ടുണ്ട് രോഹിത്. അഞ്ച് സെഞ്ച്വറികളും ഇതിലുണ്ട്. ഇത്രയും സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമാണ് രോഹിത്.

1

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ രോഹിത് ബഹുദൂരി മുന്നിലാണ്. യാതൊര സംശയവുമില്ലാതെ അത് പറയാനാവും. ടൂര്‍ണമെന്റില്‍ അത് ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും വില്യംസണ്‍ പറഞ്ഞു. അതേസമയം ഇത്രയും മുന്നേറാന്‍ സാധിച്ചത് വലിയ കാര്യമാണ്. സെമിയിലെത്തിയതില്‍ ന്യൂസിലന്റ് അഭിമാനിക്കുന്നുവെന്നും കിവീസ് നായകന്‍ പറയുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുമ്പ് ഓള്‍റൗണ്ടറായിരുന്നുവെന്നും, ഇപ്പോള്‍ എന്തുകൊണ്ട് പന്തെറിയുന്നില്ലെന്നും വില്യംസണ്‍ ചോദിക്കുന്നു.

അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനമായിരുന്നു കോലി നടത്തിയത്. ഞങ്ങള്‍ തമ്മില്‍ പല തവണ ഒന്നിച്ച് കളിച്ചിട്ടുണ്ട്. വിരാട് ഇത്ര നല്ല പ്രകടന കാഴ്ച്ചവെക്കുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹം ഗംഭീര കളിക്കാരനാണെന്നും വില്യംസണ്‍ പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ കളിക്കുന്നത് കൊണ്ട് സമ്മര്‍ദമില്ലെന്നും വില്യംസണ്‍ പറയുന്നു. ട്രെന്‍ഡ് ബൂള്‍ട്ട് മികച്ച ഫോമിലാണ്. കിവീസിന്റെ ബൗളിംഗ് നിരയും തകര്‍പ്പന്‍ പ്രകടനം ടത്തുന്നുണ്ടെന്നും താരം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ ബൗളിംഗ് അപകടകരമാണെന്ന് വില്യംസണ്‍ പറഞ്ഞു. ഇന്ത്യന്‍ ടീമും മികച്ചതാണ്. സെമി കളിക്കാന്‍ എന്ത് കൊണ്ടും അര്‍ഹതപ്പെട്ട ടീമാണ് കിവീസ്. സെമി ഫൈനല്‍ ടീമിനെ സംബന്ധിച്ച് പുതിയ മത്സരമാണ്. സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കിവീസിന് സാധിക്കും. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താന്‍ മാത്രമേ ഇന്ത്യയോട് ജയിക്കാനാവൂ എന്നും വില്യംസണ്‍ പറഞ്ഞു.

Story first published: Tuesday, July 9, 2019, 17:08 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+