സംശയകരമായ ബോളിങ്, വില്യംസണും ധനഞ്ജയും പ്രതിക്കൂട്ടില്‍

ദുബായ്: സംശയകരമായ ബോളിങ് ആക്ഷന്റെ പേരില്‍ ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസണും ശ്രീലങ്കന്‍ താരം അകില ധനഞ്ജയും പ്രതിക്കൂട്ടില്‍. ഗലി സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക - ന്യൂസിലാന്റ് ആദ്യ ടെസ്റ്റിനിടെയാണ് ഇരു താരങ്ങളുടെയും ബോളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍പ്പെട്ടത്.

ഞായറാഴ്ച്ച ആദ്യ ടെസ്റ്റ് സമാപിച്ചതിന് ശേഷം ഇരു താരങ്ങളുടെയും ബോളിങ് ആക്ഷനില്‍ അധികൃതര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. വലംകൈയ്യന്‍ ഓഫ് സ്പിന്നര്‍മാരാണ് വില്യംസണും ധനഞ്ജയും.

കെയ്ൻ വില്യംസൺ

ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത 14 ദിവസത്തിനകം ഇരു താരങ്ങളും ബോളിങ് പരിശോധനയ്ക്ക് ഹാജരാകണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചൊവാഴ്ച്ച വ്യക്തമാക്കി. ഓഗസ്റ്റ് 18 ആണ് ഇരു താരങ്ങള്‍ക്കും ബോളിങ് ആക്ഷന്‍ തെളിയിക്കാനുള്ള അവസാന തീയതി.

ചാനല്‍ ഷോ വിവാദം: പാണ്ഡ്യയുമായുള്ള സൗഹൃദത്തെ ബാധിച്ചോ? തുറന്നു പറഞ്ഞ് രാഹുല്‍

ഇതേസമയം, ഇക്കാലയളവില്‍ രാജ്യാന്തര മത്സരങ്ങളില്‍ ബോള്‍ ചെയ്യുന്നതിന് വില്യംസണും ധനഞ്ജയയ്ക്കും വിലക്കില്ല. പരിശോധനാ ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ ഇരു താരങ്ങളുടെയും കാര്യത്തില്‍ അന്തിമ തീരുമാനം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കൈക്കൊള്ളുകയുള്ളൂ.

കെയ്ൻ വില്യംസൺ

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്‌സില്‍ മൂന്നു ഓവറുകള്‍ മാത്രമാണ് നായകന്‍ വില്യംസണ്‍ എറിഞ്ഞത്. കരിയറില്‍ ഇതുവരെ 73 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 29 വിക്കറ്റുകള്‍ കിവീസ് നായകന്‍ സമ്പാദിച്ചിട്ടുണ്ട്. മുന്‍നിര ബാറ്റ്‌സമാനായാണ് വില്യംസണ്‍ ടീമില്‍ അണിനിരക്കുന്നത്. അപൂര്‍വം അവസരങ്ങളില്‍ മാത്രമേ വില്യംസണ്‍ പന്തെടുക്കാറുള്ളൂ.

പരിക്കേറ്റ വീണിട്ടും സ്മിത്തിന് കൂവല്‍; രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി, വിവാദം കൊഴുക്കുന്നു

മറുഭാഗത്ത് ലങ്കന്‍ സംഘത്തിലെ സ്റ്റാര്‍ സ്പിന്നറാണ് 25 വയസ്സുകാരന്‍ ധനഞ്ജയ. ഗലി ടെസ്റ്റില്‍ ആറു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ മാത്രം അഞ്ചു വിക്കറ്റു നേട്ടം ധനഞ്ജയ നേടിയിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതുവരെ 33 വിക്കറ്റുകളാണ് ലങ്കന്‍ താരം കുറിച്ചിട്ടുള്ളത്. ബോളിങ് ശരാശരിയാകട്ടെ 24.81 റണ്‍സും.

അകില ധനഞ്ജയ

ഗലി ടെസ്റ്റില്‍ ന്യൂസിലാന്റിനെ ആറു വിക്കറ്റിനാണ് ശ്രീലങ്ക കീഴടക്കിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 268 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക, നായകന്‍ ദിമുത് കരുണരത്‌നയുടെ ബാറ്റിങ് മികവില്‍ വിജയം കൈവരിക്കുകയായിരുന്നു. ലഹിരു തിരിമാനിയുമായി ചേര്‍ന്ന് 161 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കരുണരത്‌നെ കുറിച്ചത്. വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 60 പോയിന്റും ശ്രീലങ്ക സ്വന്തമാക്കി. വ്യാഴാഴ്ച്ച കൊളംബോയില്‍ വെച്ചാണ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: icc ഐസിസി
Story first published: Tuesday, August 20, 2019, 12:06 [IST]
Other articles published on Aug 20, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more