Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ റെയ്‌നയ്ക്ക് ഒരു മാര്‍ഗം മാത്രം, വെളിപ്പെടുത്തി ഹോഗ്

ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ സുരേഷ് റെയ്‌നയുടെ കാലം കഴിഞ്ഞോ? ഇന്ത്യന്‍ ജേഴ്‌സിയില്‍ റെയ്‌ന കളിച്ചിട്ട് കാലം ഒത്തിരിയായി. കൃത്യമായി പറഞ്ഞാല്‍ 2017 -ല്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി കളിച്ചത്. അന്ന് രണ്ടു ഏകദിനങ്ങളില്‍ നിന്നും 106 റണ്‍സ് അടിച്ചിട്ടും താരത്തിന് പിന്നീടൊരു അവസരം കിട്ടിയില്ല. ഒരു കാലത്ത് ഇന്ത്യന്‍ ടീമിലെ ചടുലമുഖമായിരുന്നു റെയ്‌ന. ധോണിയുടെ വിശ്വസ്തന്‍. വര്‍ഷങ്ങളോളം ഇന്ത്യയുടെ മധ്യനിരയില്‍ നിലയുറപ്പിച്ചു ഇദ്ദേഹം. പക്ഷെ 'കോലി യുഗത്തില്‍' ടീമിന് പുറത്തു കഴിയുകയാണ് സുരേഷ് റെയ്‌ന.

തിരിച്ചുവരവ്

താരത്തിന് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ? സാധ്യതയില്ലെന്നാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗിന്റെ നിരീക്ഷണം. പ്രതിഭയാര്‍ന്ന യുവനിര ടീമില്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്നതുതന്നെ കാരണം. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ തുടങ്ങിയ യുവതാരങ്ങളുള്ളപ്പോള്‍ സുരേഷ് റെയ്‌നയ്ക്ക് ടീമിലേക്കുള്ള വരവ് അസാധ്യമാകും, ബ്രാഡ് ഹോഗ് പറയുന്നു.

കോലിയുടെ ഉദ്യമം

നിലവില്‍ ടീമിലെ നാലാം നമ്പര്‍ സ്ഥാനം ശ്രേയ്യസ് അയ്യര്‍ ഉറപ്പിച്ച മട്ടാണ്. ഒപ്പം പ്രായഘടകം റെയ്‌നയുടെ തിരിച്ചുവരവ് ദുഷ്‌കരമാക്കും. നിലവില്‍ മധ്യനിരയില്‍ പ്രസരിപ്പാര്‍ന്ന യുവനിരയെ വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തിലാണ് നായകന്‍ വിരാട് കോലി, ബ്രാഡ് ഹോഗ് അറിയിച്ചു.

സ്ഥാനമില്ല

'ഇന്ത്യയുടെ ബാറ്റിങ് നിര നോക്കിയാല്‍ കാണാം വിരാട് കോലിയുടെ ദീര്‍ഘവീക്ഷണം. മധ്യനിരയില്‍ യുവതാരങ്ങളെ കളിപ്പിക്കാനാണ് കോലിക്ക് താത്പര്യം. നാലാം നമ്പറില്‍ ശ്രേയസ് അയ്യറുണ്ട്. മുന്‍പ് റെയ്‌നയായിരുന്നു ഈ സ്ഥാനത്ത്. നിലവില്‍ ടീമില്‍ റെയ്‌നയ്ക്ക് സ്ഥാനമില്ല. അദ്ദേഹത്തെ താഴെത്തട്ടിലുള്ള ബാറ്റ്‌സ്്മാനായി പരിഗണിക്കാനാവില്ല. മൂന്ന്, നാല് നമ്പര്‍ റോളുകളിലാണ് റെയ്‌ന മികവു കാട്ടിയിട്ടുള്ളത്. ഇപ്പോള്‍ ഈ സ്ഥാനങ്ങളില്‍ ഒഴിവില്ലാതാനും', ബ്രാഡ് ഹോഗ് വിശദീകരിച്ചു.

ഒരു മാർഗം

ഇതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖം മാറ്റിമറിച്ചതില്‍ സുരേഷ് റെയ്‌ന നിര്‍ണായക പങ്കുവഹിച്ചെന്ന പക്ഷക്കാരനാണ് ഹോഗ്. ഇന്ത്യയുടെ ഫീല്‍ഡിങ്ങിന് കൂടുതല്‍ ചടുലത പകരാന്‍ റെയ്‌നയ്ക്കായി. ലോകോത്തര ഇടംകയ്യന്‍ ബാറ്റ്‌സ്മാനെന്ന വിശേഷണവും താരം അര്‍ഹിക്കുന്നു, ഹോഗ് സൂചിപ്പിച്ചു. ഓസീസ് സ്പിന്നറുടെ അഭിപ്രായത്തില്‍ റെയ്‌നയ്ക്ക് ഇനി ടീമിലെത്താന്‍ ഒരു വഴിയേയുള്ളൂ. ട്വന്റി-20 ക്രിക്കറ്റില്‍ ശിഖര്‍ ധവാന് പകരക്കാരനാവുക.

ധവാന് പകരം

'ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഇടംകയ്യന്‍ ബാറ്റ്‌സ്മാനാണ് സുരേഷ് റെയ്‌ന. ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍ക്കൂടി കളിക്കാന്‍ റെയ്‌നയ്ക്ക് ഒരു മാര്‍ഗ്ഗമേയുള്ളൂ. ശിഖര്‍ ധവാന് പകരക്കാരനാവണം. ട്വന്റി-20 ഫോര്‍മാറ്റില്‍ എന്നെങ്കിലും രോഹിത് ശര്‍മ്മ - കെഎല്‍ രാഹുല്‍ സഖ്യത്തെ ടീം ഇന്ത്യ പരീക്ഷിക്കുകയാണെങ്കില്‍ റെയ്‌നയ്ക്ക് അവസരം ലഭിച്ചേക്കാം. എന്നാല്‍ ഇതും വിദൂരസാധ്യതയാണ്', ബ്രാഡ് ഹോഗ് പറഞ്ഞു.

ഐപിഎൽ

എന്തായാലും പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സുരേഷ് റെയ്‌ന കളിക്കും. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8 വരെയാണ് ഐപിഎല്‍ നടക്കുക. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ദേശീയ ടീമിലെത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ താരം.

Story first published: Monday, July 27, 2020, 18:46 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+