For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാകുമോ? ക്രിക്കറ്റ് ഓസ്‌ട്രേലിയ പറയുന്നു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ ആരാകണം? കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരാധകര്‍ രണ്ടു തട്ടിലാണ് ഇക്കാര്യത്തില്‍. വിലക്ക് കഴിഞ്ഞ് ക്രിക്കറ്റില്‍ സജീവമായ സ്റ്റീവന്‍ സ്മിത്ത് തിരികെ ക്യാപ്റ്റന്‍ തൊപ്പിയണിയണമെന്ന് ഒരുപക്ഷം ആവശ്യപ്പെടുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഡേവിഡ് വാര്‍ണറുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും രണ്ടു വര്‍ഷത്തെ വിലക്ക് അവസാനിച്ചത്. തുടര്‍ന്ന് ഇരുവരും ഓസ്‌ട്രേലിയക്കായി ലോകകപ്പ് കളിക്കുകയും ചെയ്തു. എന്നാല്‍ സ്മിത്തിന് നായക പദവി നല്‍കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായില്ല. നിലവില്‍ ടിം പെയ്‌നാണ് കംഗാരുപ്പടയുടെ ടെസ്റ്റ് നായകന്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ടീമിനെ നയിക്കുന്നു. പറഞ്ഞുവരുമ്പോള്‍ ആരോണ്‍ ഫിഞ്ചിന് കീഴില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം അതിശക്തരായി മാറിക്കഴിഞ്ഞു.

Will Steve Smith Captain The Australian Team, Cricket Australia Gives The Answer

കഴിഞ്ഞവര്‍ഷത്തെ ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ട്വന്റി-20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് കടന്നുവന്നതിലും ഫിഞ്ചിന്റെ നായകപാടവം നിര്‍ണായകമായി. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം പെയ്‌നും തരക്കേടില്ലാതെ ഓസ്‌ട്രേലിയന്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. 2019 -ല്‍ ആഷസ് കിരീടം നിലനിര്‍ത്തിയതും ശ്രീലങ്ക, പാകിസ്താന്‍, ന്യൂസിലാന്‍ഡ് ടീമുകള്‍ക്ക് എതിരെ പരമ്പര ജയം കുറിച്ചതും ടിം പെയ്‌നെന്ന നായകന്റെ മാറ്റുകൂട്ടുന്നുണ്ട്. ഇതേസമയം, ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയോട് ഹോം പരമ്പര തോറ്റത് ഓസ്‌ട്രേലിയക്ക് വലിയ ക്ഷീണമാകുന്നുണ്ട്. എന്തായാലും വീണ്ടുമൊരു ഓസ്‌ട്രേലിയ - ഇന്ത്യ ടെസ്റ്റ് പരമ്പര കടന്നുവരികയാണ്. സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ടീമിലുണ്ടുതാനും. ഈ അവസരത്തില്‍ സ്മിത്ത് ക്യാപ്റ്റനാകുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.

കഴിഞ്ഞദിവസം വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടെസ്റ്റ് നായകനെ മാറ്റാന്‍ ബോര്‍ഡിന് ഉദ്ദേശ്യമില്ല. ഓസ്‌ട്രേലിയന്‍ സെലക്ഷന്‍ സമിതി ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഷസ് പരമ്പരയ്ക്ക് ശേഷം മാത്രമായിരിക്കും ടെസ്റ്റ് ടീം നായകനെ മാറ്റണമോയെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുഖവിലയ്‌ക്കെടുക്കുക. എന്തായാലും നിലവിലെ സാഹചര്യത്തില്‍ സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയയുടെ നായകനാവാനുള്ള സാധ്യത വിരളമാണ്. പാറ്റ് കമ്മിന്‍സിനെയാണ് അടുത്ത ക്യാപ്റ്റനായി ക്രിക്കറ്റ് ഓസ്‌ട്രേലിയ മനസില്‍ കാണുന്നത്. നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്‌ട്രേലിയയുടെ ഉപനായകന്‍. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്ക് തുടക്കമാവും. ടിം പെയ്‌ന്റെ അസാന്നിധ്യത്തില്‍ പാറ്റ് കമ്മിന്‍സായിരിക്കും ഓസ്‌ട്രേലിയയെ നയിക്കുക.

Story first published: Saturday, November 14, 2020, 18:51 [IST]
Other articles published on Nov 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+