സച്ചിന്റെ ഉപദേശം റെയ്‌നയ്ക്ക് ഉപകാരപ്പെടുമോ?
ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉപദേശം സുരേഷ് റെയ്‌നയ്ക്ക് ഉപകാരപ്പെടുമോ. ഏകദിന സ്‌പെഷലിസ്റ്റായ സുരേഷ് റെയ്‌ന പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ടെസ്റ്റ് പരമ്പരയില്‍ ഇല്ലാതിരുന്ന സുരേഷ് റെയ്‌നയ്ക്ക് പുറമെ ഉമേഷ് യാദവ്, സഞ്ജു സാംസണ്‍, കരണ്‍ ശര്‍മ, അമ്പാട്ടി റായിഡു തുടങ്ങിയവരും ഏകദിന ടീമിലുണ്ട്.
സൂപ്പര്‍താരമായ സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും ചില ടിപ്പുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് റെയ്‌ന പറയുന്നത്. ബാഡ്മിന്റണ്‍ കളിക്കാനാണ് സച്ചിന്‍ പാജി ഗ്രൗണ്ടില്‍ വന്നത്. സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അര്‍ജുന് ടിപ്‌സ് കൊടുക്കാന്‍ വേണ്ടിയാണ് സച്ചിന്‍ ഗ്രൗണ്ടിലേക്ക് വന്നത്.

ഞാന്‍ സച്ചിന്റെ അടുത്തുപോയി ഇംഗ്ലണ്ട് പര്യടനത്തിന് വേണ്ടി കുറച്ച് ടിപ്പുകള്‍ ചോദിച്ചു. കുറേനേരം സച്ചിനുമായി സംസാരിച്ചു. കളിയുടെ മാനസിക തലങ്ങളെക്കുറിച്ച് സച്ചിന്‍ പറഞ്ഞുതന്നു. പ്രവീണ്‍ ആംറെ സാറുമായും സംസാരിക്കാന്‍ പറ്റി. തന്റെ ബാറ്റിംഗിനെപ്പറ്റി കുറേ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു - റെയ്‌ന പറഞ്ഞു. ധോണിയുടെയും കോലിയുടെയും അഭാവത്തില്‍ റെയ്‌ന ഇന്ത്യയെ ബംഗ്ലാദേശില്‍ നയിച്ചിരുന്നു.
ടെസ്റ്റ് പരമ്പരയില്‍ തോറ്റെങ്കിലും ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവരുമെന്ന് റെയ്‌ന പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ കളിക്കാര്‍ ടീമിന് ഉന്മേഷം പകരും. വ്യക്തിപരമായി താനും ഉന്മേഷവാനായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഒരു വിക്കറ്റ് വീണാല്‍ ബൗളറുടെ അടുത്തേക്ക് ആദ്യം ഓടിയെത്തുന്നത് താനായിരിക്കും. ബൗണ്ടറിയില്‍ നിന്നും ഓടിവന്ന് ബൗളറെ പ്രോത്സാഹിപ്പിക്കുന്നത് ചെറിയ കാര്യമാണെങ്കിലും ഒരുപാട് ഉന്മേഷം പകരുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications