വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2018 മുതല്‍ ഏകദിന റാങ്കിങ്ങില്‍ കോലി തലപ്പത്ത്, പിന്നാലെ രോഹിതും; 2021ല്‍ 'കോലി കോട്ട' തകരുമോ?

മുംബൈ: ഏകദിനത്തിലെ നിലവിലെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നല്ലാതെ മറ്റ് ഉത്തരം ഉണ്ടായേക്കില്ല. 2009 മുതല്‍ ആരംഭിച്ച ഏകദിന കരിയറില്‍ 2012ന് ശേഷം കോലിയുടെ ഏറ്റവും കുറഞ്ഞ ഏകദിന റാങ്കിങ് മൂന്നാണ്. 2014 മുതല്‍ 2017വരെ രണ്ടാം സ്ഥാനക്കാരനായിരുന്ന കോലി 2018ന് ശേഷം ഇതുവരെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2020ലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കോലിക്കായി.

Rohit Sharma Vs Virat Kohli: Who’s the BEST all-time ODI batsman for India?
കോലി

2021 പുരോഗമിക്കവെ കോലിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മൂന്നക്കം കാണാനായി കഷ്ടപ്പെടുന്ന കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഈ വര്‍ഷം കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും കോലിക്ക് തന്റെ രാജകീയ ഇരിപ്പിടം നഷ്ടമാവാതിരിക്കാന്‍ ഏറ്റവും മികച്ചത് തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. 2021ല്‍ ഏകദിന റാങ്കിങ്ങില്‍ കോലിയെ രോഹിത് കടത്തിവെട്ടുമോ? 2018ന് ശേഷമുള്ള കണക്കുകള്‍ നോക്കാം.

വിരാട് കോലിയുടെ കളിക്കണക്കുകള്‍

വിരാട് കോലിയുടെ കളിക്കണക്കുകള്‍

2018ല്‍ 14 ഏകദിനം കളിച്ച കോലി 133.6 ശരാശരിയില്‍ 1202 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും 6 സെഞ്ച്വറിയും ഉള്‍പ്പെടും. 123 ഫോറും 13 സിക്‌സും പറത്തിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 160 ആയിരുന്നു. 2019ല്‍ 25 ഏകദിനം കളിക്കാന്‍ കോലിക്കായി. 59.9 ശരാശരിയില്‍ 1377 റണ്‍സാണ് അദ്ദേഹം നേടിയത്. 7 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും നേടിയ കോലി 133 ഫോറും 8 സിക്‌സും അടിച്ചെടുത്തു. 123 റണ്‍സായിരുന്നു കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.

വിരാട് കോലിയുടെ കളിക്കണക്കുകള്‍

2020ല്‍ 9 ഏകദിനം കളിച്ച കോലി 47.9 ശരാശരിയില്‍ നേടിയത് 431 റണ്‍സാണ്. അഞ്ച് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും മൂന്നക്കം കാണാനായില്ല. 35 ഫോറും 5 സിക്‌സുമാണ് കോലി സ്വന്തമാക്കിയത്. 2020 ആയപ്പോഴേക്കും സ്‌ട്രൈക്കറേറ്റിലും ശരാശരിയിലും ബൗണ്ടറികളുടെ എണ്ണത്തിലുമെല്ലാം കോലി പിന്നോട്ടാണ്.

വിരാട് കോലിയുടെ കളിക്കണക്കുകള്‍

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരനായ കോലിക്ക് 2021ല്‍ തലപ്പത്ത് നിന്ന് താഴെയിറങ്ങേണ്ടി വരുമോയെന്ന് കാത്തിരുന്ന്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര നടക്കുന്നത്.

പിന്നാലെ രോഹിത് ശര്‍മ

പിന്നാലെ രോഹിത് ശര്‍മ

സമീപകാലത്തായി കോലിയേക്കാള്‍ ഇന്ത്യയുടെ വിശ്വസ്തനായി രോഹിത് മാറിയിരിക്കുകയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമായ രോഹിത് ഏകദിനത്തിലാണ് കൂടുതല്‍ ശക്തന്‍. 2018ല്‍ 19 ഏകദിനം കളിച്ച രോഹിത് 73.6 ശരാശരിയില്‍ നേടിയത് 1029 റണ്‍സാണ്. 3 അര്‍ധ സെഞ്ച്വറിയും 5 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 104 ഫോറും 39 സിക്‌സുമാണ് രോഹിത് പറത്തിയത്. 162 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍.

പിന്നാലെ രോഹിത് ശര്‍മ

2019ല്‍ രോഹിത് ഇന്ത്യക്ക് വലിയ പ്രതീക്ഷ തന്നെ വര്‍ഷമാണ്. ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് അദ്ദേഹം അടിച്ചെടുത്തത്. 27 മത്സരത്തില്‍ നിന്ന് 57.3 ശരാശരിയില്‍ 1490 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. 6 അര്‍ധ സെഞ്ച്വറിയും 7 സെഞ്ച്വറിയുമാണ് രോഹിത് നേടിയത്. 146 ഫോറും 36 സിക്‌സും 2019ല്‍ അദ്ദേഹം സ്വന്തം പേരിലാക്കി. 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

പിന്നാലെ രോഹിത് ശര്‍മ

2020ല്‍ 3 മത്സരം മാത്രമാണ് രോഹിതിന് കളിക്കാനായത്. 57 ശരാശരിയില്‍ 171 റണ്‍സാണ് അവസാന വര്‍ഷം രോഹിത് നേടിയത്.16 ഫോറും 6 സിക്‌സും പറത്തിയ അദ്ദേഹം ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, March 2, 2021, 15:02 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X