Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി നിര്‍ത്തും!! അങ്ങനെ തോന്നിയാല്‍... വിരമിക്കലിനെ കുറിച്ച് മനസ്സ്തുറന്ന് ഗംഭീര്‍

വിരമിക്കലിനെ കുറിച്ച് മനസ്സ്തുറന്ന് ഗംഭീര്‍ | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന സൂചന നല്‍കി. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ ഗംഭീര്‍ ഐപിഎല്ലിലും കളിക്കുന്നുണ്ട്. നേരത്തേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്ന അദ്ദേഹം രണ്ടു തവണ ലോക ചാംപ്യന്‍മാരായ ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മല്‍സരരംഗത്തുള്ള ഗംഭീര്‍ തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട ഏക ഇന്ത്യന്‍ താരം കൂടിയാണ്.

ദേശീയ ടീമിലേക്കു ഇനി തിരിച്ചുവരാനുള്ള സാധ്യത അസ്തമിച്ചെങ്കിലും 37 കാരനായ ഗംഭീര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. രണ്ടു ഫൈനലുകളിലും താരം കസറുകയും ചെയ്തു. 2008ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ച ഗംഭീര്‍ 2009ല്‍ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

ആസ്വദിച്ചു കളിക്കുന്നു

ആസ്വദിച്ചു കളിക്കുന്നു

കരിയറിന്റെ തുടക്കം മുതല്‍ ആസ്വദിച്ചാണ് കളിക്കുന്നത്. വല്ലാത്തൊരു പാഷനാണ് ക്രിക്കറ്റിനോടുള്ളത്. ഓരോ മല്‍സരത്തിലും കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ അത് ഏറെ സന്തോഷം നല്‍കുന്നു. വീണ്ടും വീണ്ടും അത് ചെയ്തു കൊണ്ടിരിക്കാനും ടീമിനെ ജയിപ്പിച്ചുകൊണ്ടിരിക്കാനുമാണ് എല്ലായ്‌പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ജയത്തിനു ശേഷം ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് സഹതാരങ്ങളുമായി ആഹ്ലാദം പങ്കിടുന്നതും വലിയ അനുഭവമാണ്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതേ ചിന്തയോടെയാണ് ഓരോ മല്‍സരത്തെയും താന്‍ സമീപിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

പാഷന്‍ ഉള്ളിടത്തോളം കളിക്കും

പാഷന്‍ ഉള്ളിടത്തോളം കളിക്കും

ക്രിക്കറ്റിനോടുള്ള പാഷന്‍ പഴയതു പോലെ തന്നെ ഇപ്പോഴുമുണ്ട്. അതില്‍ ഒരു കുറവും വന്നിട്ടില്ല. റണ്‍സെടുക്കുന്നതും ടീമിനെ വിജയിപ്പിക്കുന്നതും സഹതാരങ്ങള്‍ക്കൊപ്പമുള്ള വിജയാഘോഷവും ആസ്വദിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ബോധ്യമാവുന്ന ദിവസം താന്‍ കളിയോട് ഗുഡ്‌ബൈ പറയുമെന്ന് ഗംഭീര്‍ വ്യക്തമാക്കി.
ദില്ലിയില്‍ ജനിച്ച ഗംഭീര്‍ 1999ലാണ് ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 2004ലായിരുന്നു ദേശീയ ടീമിനായി താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2011 മുതല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു ഗംഭീര്‍. ടീമിനെ രണ്ടു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്.

നേടാന്‍ ഇനിയുമുണ്ട്

നേടാന്‍ ഇനിയുമുണ്ട്

കരിയറില്‍ ഇനിയും പലതും നേടാനുണ്ടെന്ന ചിന്താഗതിയോടെയാണ് കളിക്കുന്നത്. ഇതു തന്നെയാണ് മുന്നോട്ടുപോവാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. എല്ലാം നേടിയെന്നു തോന്നിയാല്‍ പിന്നെ കളിയോടുള്ള പാഷന്‍ നഷ്ടപ്പെടുമെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്‍ ഇപ്പോള്‍ കൂടുതല്‍ വെല്ലുവിളിയേറിയതായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുതിയ കളിക്കാര്‍ വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ വെല്ലുവിളികളും മാറിക്കൊണ്ടിരിക്കുന്നു. താരങ്ങളും ഫ്രാഞ്ചൈസികളും ഇപ്പോള്‍ പഴയതിനേക്കാള്‍ സ്മാര്‍ട്ടായിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, October 16, 2018, 16:28 [IST]
Other articles published on Oct 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+