Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏത് പൊസിഷനിലും കളിക്കാന്‍ റെഡി.... ഫോമിലേക്കെത്തിയതില്‍ സന്തോഷമെന്ന് രാഹുല്‍!!

ലണ്ടന്‍: ഇന്ത്യയുടെ നാലാം നമ്പറില്‍ ലോകകപ്പില്‍ ആര് കളിക്കുമെന്ന ചോദ്യം സജീവമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ലോകേഷ് രാഹുല്‍ സെഞ്ച്വറി അടിച്ചതോടെ നാലം സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകിയിരിക്കുകയാണ്. അതേസമയം നാലാം നമ്പറില്‍ കളിക്കുന്നതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് രാഹുല്‍. താന്‍ ഏത് പൊസിഷനില്‍ കളിക്കാനും തയ്യാറാണെന്ന് രാഹുല്‍ പറയുന്നു.

1

ഇന്ത്യ ഒരു ടീമിനെ പോലെയാണ് കളിക്കുന്നത്. ടീമില്‍ എന്ത് സ്ഥാനം ലഭിച്ചാലും കളിക്കാന്‍ തയ്യാറാണ്. ഏത് പൊസിഷനില്‍ കളിക്കാനും ഒരു കളിക്കാരന്‍ തയ്യാറായിരിക്കണം. അതുകൊണ്ട് നാലാം സ്ഥാനം മാത്രം മുന്നില്‍ കണ്ട് നില്‍ക്കുകയല്ലെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചും രാഹുലിനെ പിന്തുണച്ചിരുന്നു. രാഹുല്‍ നാലാം സ്ഥാനത്ത് തിളങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.

മത്സരത്തില്‍ തനിക്ക് ഫോം കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഒരുപാട് ആത്മവിശ്വാസം ഇതിലൂടെ ലഭിച്ചെന്നും താരം പറഞ്ഞു. ഇത്തരത്തില്‍ നിങ്ങള്‍ കളിക്കുമ്പോള്‍ സമ്മര്‍ദവും ഉത്തരവാദിത്തവും ഒരുപോലെ നിയന്ത്രിക്കാന്‍ സാധിക്കണം. നമ്മള്‍ എപ്പോഴും പരീക്ഷിക്കപ്പെടുമെന്ന രീതിയിലാണ് കളിയെ സമീപിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴാണ് ധോണിയുമായി ചേര്‍ന്ന് രാഹുല്‍ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഇത് വമ്പന്‍ സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു. മത്സരത്തില്‍ ഇന്ത്യ 95 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. നേരത്തെ ഐപിഎല്ലിലും രാഹുല്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രാഹുലിന് നാലാം സ്ഥാനത്ത് കളിക്കാന്‍ സാധിക്കുമെന്നാണ് സൂചന.

Story first published: Wednesday, May 29, 2019, 20:58 [IST]
Other articles published on May 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+