മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തില്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് സച്ചിന്‍
കൊച്ചി: പരസ്യങ്ങളില്‍ അഭിനയിച്ച് വിവാദങ്ങളില്‍ പെടാനൊന്നും നമ്മുടെ സച്ചിന്‍ തെണ്ടുല്‍ക്കറിന് താല്‍പര്യമില്ല. മദ്യത്തിന്റേയോ പുകയിലയുടേയോ പരസ്യങ്ങളില്‍ അഭിനയിക്കണമെന്നാവശ്യവുമായി ആരും സച്ചിന്റെ അടുത്തേക്ക് പോകേണ്ടെന്നാണ് പറഞ്ഞുവരുന്നത്. താന്‍ ഒരിക്കലും അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നാണ് സച്ചിന്‍ പറയുന്നത്.
അത്തരം പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും താരം കൊച്ചിയില്‍ പറഞ്ഞു. തന്റെ അച്ഛനാണ് തനിക്ക് ഈ ഉപദേശം നല്‍കിയതെന്നും സച്ചിന്‍ കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തില്‍ പറഞ്ഞു. ക്രിക്കറ്റാണ് എന്റെ ജീവിതം, ക്രിക്കറ്റിനേക്കാള്‍ വലുതാകാന്‍ താനില്ലെന്നും താരം പറഞ്ഞു.

കുട്ടിക്കാലം മുതലേ ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. വിജയിക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ്. ക്രിക്കറ്റില്‍ നിന്ന് ഞാന്‍ പഠിച്ച പാഠ ഇതാണെന്നും സച്ചിന്‍ പറഞ്ഞു.
നല്ലൊരു ക്രിക്കറ്റു കളിക്കാരനാകുക എന്നത് നിങ്ങളുടെ ലക്ഷ്യമാണെങ്കില്‍ അതിനു നല്ല പരിശീലനം ആവശ്യമാണ്. അതിനു ആദ്യം വേണ്ടത് നിങ്ങള്‍ തയ്യാറാവുക എന്നതാണ്. പിന്തുണയ്ക്കാന്‍ നല്ലൊരു ടീമും ആവശ്യമാണ്. നന്നായി കളിച്ചാല്‍ അവസാനത്തെ മത്സരത്തെക്കുറിച്ചായിരിക്കും ലോകം ചര്‍ച്ച ചെയ്യുകയെന്നും സച്ചിന്‍ കൊച്ചിയില്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications