Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വാംഖഡെ സ്റ്റേഡിയത്തില്‍ ധോണിയുടെ പേരില്‍ ഒരു സ്ഥിരം സീറ്റ്'; തീരുമാനം എടുക്കേണ്ടത് എംസിഎ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് നികത്താനാവാത്ത വിടവ് നല്‍കിയാണ് എംഎസ് ധോണിയെന്ന നായകന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ധോണിയുടെ കൈപിടിച്ച് നേടാത്തതായി ഒന്നുമില്ല. ഐസിസിയുടെ മൂന്ന് കിരീടങ്ങള്‍ നേടിയ ധോണിയുടെ പേര് ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പേരിനൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് മത്സരത്തെ മുഴുവന്‍ തന്റെ കണക്കുകൂട്ടലുകള്‍ക്കനുകൂലമായി എത്തിക്കുന്ന ധോണി മാന്ത്രികത ഇനി ചരിത്രത്തിന്റെ ഭാഗം.

ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനുവേണ്ടി മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു സീറ്റ് സ്ഥിരമായ നല്‍കണമെന്നാവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) കത്ത് നല്‍കിയിരിക്കുകയാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ അപെക്‌സ് കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക്. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കത്ത് അദ്ദേഹം എംസിഎയ്ക്ക് കൈമാറിയത്.

എം എസ് ധോണി

'ഇന്ത്യന്‍ ക്രിക്കറ്റിന് എം എസ് ധോണി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വിജയ റണ്‍സ് നേടിത്തന്നെ ധോണിയുടെ സിക്‌സര്‍ ചെന്നുവീണ ഭാഗത്തെ സീറ്റ് ധോണിയുടെ പേരില്‍ സ്ഥിരമായി നല്‍കണം' എന്നാണ് അജിന്‍ക്യ കത്തിലൂടെ ആവിശ്യപ്പെട്ടത്. 2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ മത്സരം നടന്നത് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു.

ക്രിക്കറ്റ്

ഇന്ത്യയില്‍ സാധാരണ ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ ആദരസൂചകമായ പവലിയന് അവരുടെ പേര് നല്‍കാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ പ്രതിഭകള്‍ക്കെല്ലാം ഇത്തരത്തില്‍ പവലിയന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് ഒരു താരത്തിന്റെ പേരില്‍ ഇതുവരെ നല്‍കിയിട്ടില്ല.

ക്രിക്കറ്റ്

എന്നാല്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇത്തരത്തില്‍ താരങ്ങള്‍ക്കായി സീറ്റ് നല്‍കിയിരുന്നു. 1993ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സിമോണ്‍ ഒഡെന്‍സിന്റെ പേരില്‍ സീറ്റ് അനുവദിച്ചിരുന്നു. വിക്ടോറിയക്കുവേണ്ടി 122 മീറ്റര്‍ സിക്‌സര്‍ നേടിയതോടെയാണ് അദ്ദേഹത്തിന് സീറ്റ് നല്‍കിയത്. 2018ലെ ബിഗ്ബാഷ് ലീഗില്‍ തന്റെ അവസാന മത്സരത്തിനിറങ്ങിയ ബ്രാഡ് ഹോഡ്ജ് നേടിയ 96 മീറ്റര്‍ പതിച്ച സീറ്റ് അദ്ദേഹത്തിന്റെ പേരില്‍ സ്ഥിരമായി നല്‍കിയിരുന്നു.

ധോണി

ഓക് ലന്‍ഡിലെ ഈഡന്‍ പാര്‍ക്ക് മൈതാനത്തില്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഗ്രാന്‍ഡ് എലിയട്ടിനും സീറ്റ് അനുവദിച്ചിരുന്നു. അടുത്ത എംസിഎയുടെ യോഗത്തിലാവും ധോണിയുടെ സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. ധോണിയുടെ 7ാം നമ്പര്‍ ജഴ്‌സി അദ്ദേഹത്തിനോടുള്ള ആദര സൂചകമായി പിന്‍വലിക്കണമെന്ന് ദിനേഷ് കാര്‍ത്തിക് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചപ്പോള്‍ 10ാം നമ്പര്‍ ജഴ്‌സി ആദ്യം പിന്‍വലിച്ചിരുന്നില്ല. ഒരിക്കല്‍ ശര്‍ദുല്‍ ഠാക്കൂര്‍ 10ാം നമ്പര്‍ ജഴ്‌സി ഇട്ട് കളിക്കാനിറങ്ങിയതിനെത്തുടര്‍ന്നുണ്ടായ ആരാധക പ്രതിഷേധത്തെത്തുടര്‍ന്ന് സച്ചിന്റെ ജഴ്‌സി പിന്‍വലിക്കുകയായിരുന്നു.

Story first published: Tuesday, August 18, 2020, 14:37 [IST]
Other articles published on Aug 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+