വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ പരമ്പര കളിക്കാന്‍ ഇഷാന്തിന് സാധിക്കുമോ? റിപ്പോര്‍ട്ട് കൈമാറി രാഹുല്‍ ദ്രാവിഡ്

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ പരമ്പര കളിക്കുന്നതിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുള്ളത്. ആദ്യ കോവിഡ് പരിശോധനയ്ക്ക് ശേഷം ടീമുകളെല്ലാം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ശക്തരായ നിര തന്നെ ഇന്ത്യക്കൊപ്പമുണ്ടെങ്കിലും പരിക്ക് ഇന്ത്യക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. അതില്‍ പ്രധാനമായും രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ എന്നിവരുടെ പരിക്കാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഇരുവരും സീനിയര്‍ താരങ്ങളായതിനാല്‍ത്തന്നെ വലിയ പ്രതീക്ഷയാണുള്ളത്. പേസര്‍ ഇഷാന്ത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയെ സംബന്ധിച്ചത് കടുത്ത തിരിച്ചടിയാവും. നിലവില്‍ രാഹുല്‍ ദ്രാവിഡ് ചെയര്‍മാനായുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ് ഇഷാന്തുള്ളത്. ഇപ്പോഴിതാ ഓസീസ് പരമ്പരയില്‍ ഇഷാന്തിന് കളിക്കാന്‍ സാധിക്കുമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരം രാഹുല്‍ ദ്രാവിഡ് ബിസിസി ഐ വൃത്തങ്ങളെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ishantsharma-rahuldravid

ഇഷാന്ത് വളരെ വേഗം കായിക ക്ഷമത വീണ്ടെടുക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇഷാന്തിന്റെ ബൗളിങ് ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. കാരണം ഓസ്‌ട്രേലിയയിലെ ബൗണ്‍സിങ് പിച്ചുകളിനോട് വളരെ അടുത്തുനില്‍ക്കുന്ന ശൈലിയാണ് ഇഷാന്തിന്റേത്. ഏറെ നാളായി പരിക്ക് ഇഷാന്തിനെ അലട്ടുന്നുണ്ട്. ഇന്ത്യയുടെ അവസാന ന്യൂസീലന്‍ഡ് പര്യടനത്തിനിടെയാണ് ആദ്യം ഇഷാന്തിന് പരിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അദ്ദേഹത്തിന് ടൂര്‍ണമെന്റ് നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഐപിഎല്‍ കളിക്കാനെത്തിയെങ്കിലും പരിശീലനം നടത്തുന്നതിനിടെ വീണ്ടും കാലിന് പരിക്കേല്‍ക്കുകയായിരുന്നു. നിലവില്‍ എന്‍സിഎയില്‍ നിരീക്ഷത്തിലാണ് ഇഷാന്തുള്ളത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇഷാന്ത് ഭാഗമല്ലാത്തതിനാല്‍ ടെസ്റ്റ് പരമ്പരയുടെ സമയമാവുമ്പോഴേക്കും ഇഷാന്ത് കായിക ക്ഷമത വീണ്ടെടുക്കും. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോഴും ഇഷാന്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു.

മൂന്ന് വീതം ഏകദിനവും ടി20യും നാസ് ടെസ്റ്റുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. നവംബര്‍ 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഒരു മാസത്തോളം വിശ്രമം ഇനിയും ഇഷാന്തിന് ലഭിക്കും. ഈ സമയത്തിനുള്ളില്‍ പൂര്‍ണ്ണ ആരോഗ്യവാനായി മാറാന്‍ ഇഷാന്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരി 15നാണ് അവസാന ടെസ്റ്റ് നടക്കുന്നത്. ഇഷാന്തിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉമേഷ് യാദവാകും പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തുക. നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരുടെ ടെസ്റ്റ് ടീമിലുണ്ട്.

Story first published: Monday, November 16, 2020, 16:26 [IST]
Other articles published on Nov 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X