വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയിലെ കൂട്ട കൊവിഡ്- ടൂര്‍ണമെന്റ് റദ്ദാക്കുമോ? ആരാധകര്‍ക്കു നെഞ്ചിടിപ്പ്

13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്കു ഇടിത്തീയായിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഒരു താരത്തിനും 12 സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റിനുമേല്‍ കരിനിഴല്‍ വീണ്ടിരിക്കുകയാണ്. ടീമിലെ ഒരു ഇന്ത്യന്‍ പേസര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും സോഷ്യല്‍ മീഡിയ ടീമിനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ടൂര്‍ണമെന്റ് റദ്ദാക്കുമോയെന്ന ഭയത്തിലാണ് ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികള്‍. ബിസിസിഐയുടെ ഇത്രയും ശക്തമായ പെരുമാറ്റച്ചട്ടങ്ങളും യുഎഇയിലെ പെരുമാറ്റച്ചട്ടങ്ങളും പാലിച്ചിട്ടും സിഎസ്‌കെയിലെ ഇത്രയധികം പേര്‍ക്ക് എങ്ങനെ വൈറസ് ബാധയുണ്ടായെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആറു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് പരിശീലനം ആരംഭിക്കേണ്ടിയിരുന്ന സിഎസ്‌കെ പരിശോധനാ ഫലത്തില്‍ 13 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ കുറച്ചു ദിവത്തേക്കു കൂടി ക്വാറന്റീനില്‍ പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ആദ്യത്തെ കൊവിഡ് കേസ്

ആദ്യത്തെ കൊവിഡ് കേസ്

യുഎഇയിലെത്തിയ മറ്റുള്ള ഏഴു ഫ്രാഞ്ചൈസികളിലെയും ആര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫ്രാഞ്ചൈസികള്‍ ആറു ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ പരിശീലനം ആരംഭിക്കുകയും ചെയ്തു. മറ്റുള്ള ഫ്രാഞ്ചൈസികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച ഏക ടീം കൂടിയാണ് സിഎസ്‌കെ. ആഗസ്റ്റ് 15 മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു സിഎസ്‌കെയുടെ അഞ്ചു ദിവസത്തെ പരിശീലന ക്യാംപ്. ഈ പരിശീലന ക്യാംപില്‍ വച്ചാവുമോ സിഎസ്‌കെ സംഘത്തില്‍പ്പെട്ടവര്‍ക്കു കൊവിഡ് ബാധയുണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മറ്റുള്ള ഫ്രാഞ്ചൈസികളൊന്നും നാട്ടില്‍ പരിശീലന ക്യാംപിന് മുതിരാതെ യുഎഇയിലേക്കു യാത്ര തിരിക്കുകയായിരുന്നു.

രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം

രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയണം

സിഎസ്‌കെ സംഘത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന 13 പേര്‍ക്കും ഇനി രണ്ടാഴ്ച ക്വാറന്റീനില്‍ കഴിയേണ്ടി വരും. മാത്രമല്ല സിഎസ്‌ക സംഘത്തിലെ മറ്റുള്ളവര്‍ക്കും ആറു ദിവസത്തേക്കു ക്വാറന്റീനില്‍ കഴിയണം. ഇതിനിടെ വീണ്ടും എല്ലാനരെയും കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയരാക്കും. ഇവയെല്ലാം നെഗറ്റീവായാല്‍ മാത്രമേ ടീമിന്റെ പരിശീലനം ആരംഭിക്കാന്‍ അനുമതിയുള്ളൂ.
ഇപ്പോഴത്തെ ഈ സംഭവ വികാസങ്ങള്‍ ഐപിഎല്ലിനെ സാരമായി ബാധിക്കാനിടയില്ല. എന്തു തന്നെ സംഭവിച്ചാലും ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ തന്നെയായിരിക്കും ബിസിസിഐയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് പകരക്കാരായി എത്ര താരങ്ങളെ വേണമെങ്കിലും ഇത്തവണ ഉള്‍പ്പെടുത്താമെന്നൊരു ആനുകൂല്യം ബിസിസിഐ അനുവദിച്ചിരിക്കുന്നത്

മല്‍സര ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കും

മല്‍സര ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കും

ഇനി ഐപിഎല്ലിനിടെയാണ് ഒരു താരത്തിന് കൊവിഡ് പെടുന്നതെങ്കില്‍ പോലും അതിന് അനുസരിച്ച് മല്‍സര ഷെഡ്യൂളില്‍ മാറ്റം വരുത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അതായത് ഒരു താരത്തിന് കൊവിഡ് പിടിപെടുകയാണെങ്കില്‍ അയാള്‍ക്കൊപ്പം ബയോ ബബ്‌ളില്‍ ഉള്‍പ്പെട്ടിരുന്ന ശേഷിച്ചവര്‍ക്ക് ആറു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ഇതിനിടെ നടക്കുന്ന മൂന്നു കൊവിഡ് ടെസ്റ്റുകള്‍ക്കും ഇവരെ വിധേയരാക്കും. ഇത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ ഈ ഫ്രാഞ്ചൈസിക്കു ആറു ദിവസത്തേക്കു ഐപിഎല്ലിലും കളിക്കാന്‍ കഴിയില്ല. എങ്കിലും ടൂര്‍ണമെന്റ് റദ്ദാക്കുകയോ, നീട്ടി വയ്ക്കുകയോ ഇല്ല. പകരം ഈ ടീമിന്റെ മല്‍സരങ്ങളില്‍ മാറ്റം വരുത്തി പകരം മറ്റു ഫ്രാഞ്ചൈസികളുടെ കളികള്‍ ഈ ആറു ദിവസത്തിനിടെ നടത്തും.

Story first published: Friday, August 28, 2020, 18:27 [IST]
Other articles published on Aug 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X