വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രണ്ടാം ടെസ്റ്റില്‍ ആരൊക്കെ? ഇന്ത്യക്കു മൂന്നു തലവേദനകള്‍!

ശനിയാഴ്ച ചെന്നൈയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

ഇംഗ്ലണ്ടിനെതിരേയുള്ള നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശനിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ആരംഭിക്കാനിരിക്കെ മൂന്നു തലവേദനകള്‍ ഇന്ത്യയെ അലട്ടുകയാണ്. ടീം സെലക്ഷന്റെ കാര്യത്തിലാണിത്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റമുണ്ടാവുമെന്ന കാര്യമുറപ്പാണ്. എന്നാല്‍ ആരൊയൊക്കെ മാറ്റണമെന്ന കാര്യത്തിലാണ് ടീം മാനേജ്‌മെന്റിന് ആശയക്കുഴപ്പമുള്ളത്.

ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന്റെ വന്‍ പരാജയമേറ്റുവാങ്ങിയതിനാല്‍ തന്നെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു ശക്തമായ തിരിച്ചുവരവ് നടത്തിയേ തീരൂ. ബൗളിങിലും ബാറ്റിങിലും രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഇന്ത്യയെ കുഴക്കുന്ന മൂന്നു തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

നദീമിനു പകരം അക്ഷര്‍?

നദീമിനു പകരം അക്ഷര്‍?

ആദ്യ ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ട സ്പിന്നര്‍ ഷഹബാസ് നദീമിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ പകരം ആരെ ഉള്‍പ്പെടുത്തും. മറ്റൊരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കളിപ്പിക്കണോ അതോ പരിക്കില്‍ നിന്നു മുക്തനായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ മതിയോയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം.
ആദ്യ ടെസ്റ്റില്‍ അക്ഷര്‍ ഇന്ത്യക്കായി കളിക്കേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം പരിക്കറ്റതോടെ അദ്ദേഹം പിന്‍മാറുകയും പകരക്കാരനായി നദീമിനെ ഉള്‍പ്പെടുത്തുകയുമായിരുന്നു. കുല്‍ദീപ് ടീമിലുണ്ടായിട്ടും പകരക്കാരനായി വന്ന നദീമിനെ ഇന്ത്യ കളിപ്പിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ്, അക്ഷര്‍ ഇവരില്‍ ആരെ കളിപ്പിക്കണമെന്നത് ടീം മാനേജ്‌മെന്റ് ആലോചിച്ചു മാത്രമേ തീരുമാനിക്കുകയുള്ളൂ. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി നാലു വിക്കറ്റെടുത്തെങ്കിലും നദീം 59 ഓവറില്‍ നാലിന് അടുത്ത് ഇക്കോണമി റേറ്റില്‍ 233 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

വാഷിങ്ടണിനെ കളിപ്പിക്കണോ?

വാഷിങ്ടണിനെ കളിപ്പിക്കണോ?

ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന ഇന്ത്യയുടെ ഏക ബൗളര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ പുറത്താവാതെ 85 റണ്‍സ് നേടിയതൊഴിച്ചാല്‍ സുന്ദറിന്റെ സംഭാവന വട്ടപ്പൂജ്യമായിരുന്നു. രണ്ടാമിന്നിങ്‌സില്‍ താരം പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.
ബൗളിങിന്റെ കാര്യമെടുത്താല്‍ സ്പിന്നിനെ തുണയ്ക്കുന്ന, അതും സ്വന്തം നാട്ടിലെ പിച്ചില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സുന്ദറിനായില്ല. മറ്റൊരു തമിഴ്‌നാട്ടുകാരനായ ആര്‍ അശ്വിന്‍ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകളെടുത്തപ്പോഴായിരുന്നു സുന്ദറിന്റെ ഈ ദയനീയ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ 26 ഓവറില്‍ 98 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും ലഭിക്കാതിരുന്ന സുന്ദറിനെ കോലി രണ്ടാമിന്നിങ്‌സില്‍ ഒരോവര്‍ മാത്രമേ ബൗള്‍ ചെയ്യിച്ചുള്ളൂ. സുന്ദറില്‍ കോലിക്കുള്ള വിശ്വാസമില്ലായ്മ കൂടിയാണ് ഇതു അടിവരയിടുന്നത്.
രണ്ടാം ടെസ്റ്റില്‍ സുന്ദറിനെ പുറത്തിരുത്തുകയാണെങ്കില്‍ നീണ്ട ഇടവേളയ്ക്കു ശേഷം കുല്‍ദീപിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്നുറപ്പാണ്.

രോഹിത്തിനെ മാറ്റണോ?

രോഹിത്തിനെ മാറ്റണോ?

ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഫോമിന്റെ കാര്യത്തിലും ഇന്ത്യക്കു ചില സംശയങ്ങളുണ്ട്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 6, 12 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. തുടര്‍ച്ചയായി മൂന്നാമിന്നിങ്‌സിലാണ് ഇന്ത്യക്കു മികച്ച തുടക്കം നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെടുന്നത്.
കഴിഞ്ഞ ആറു ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ രോഹിത് നേടിയിട്ടുള്ളൂ. 44, 7 26, 52, 6, 12 എന്നിങ്ങനെയാണ് സ്‌കോറുകള്‍.
രോഹിത്തിനെ പുറത്തിരുത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ മായങ്ക് അഗര്‍വാളിനായിരിക്കും ടീമിലേക്കു വഴി തുറക്കുക. നിലവില്‍ നാട്ടിലെ നാട്ടില്‍ 100ന് അടുത്ത് ബാറ്റിങ് ശരാശരിയുള്ള താരം കൂടിയാണ് മായങ്ക്. കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ചില മോശം പ്രകടനങ്ങളാണ് അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തിയത്.

Story first published: Thursday, February 11, 2021, 17:58 [IST]
Other articles published on Feb 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X