Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കു വേണം സ്ഥിരതയാര്‍ന്ന നാലാമനെയും അഞ്ചാമനെയും; ലോകകപ്പിന് മുമ്പ് കണ്ടെത്തും... മല്‍സരിക്കുന്നത് ഇവര്‍ തമ്മില്‍

ഐസിസി ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് കണ്ടെത്തേണ്ടതുണ്ട് ടീമിലെ സ്ഥിരതയാര്‍ന്ന നാലാമനെയും അഞ്ചാമനെയും. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് ഐസിസി ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

ലോകകപ്പിന് മുന്നോടിയായി ടീമിലെ വിശ്വസ്തരായ സ്ഥിരതയാര്‍ന്ന നാലാമനെയും അഞ്ചാമനെയും കണ്ടെത്തുകാണ് ടീം ഇന്ത്യ. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിലുള്ള താരങ്ങളും ടീമിലുള്‍പ്പെടാത്ത താരങ്ങളും ഈ രണ്ട് സ്ഥാനങ്ങളിലേക്ക് വാശിയേറിയ പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുടെ കൈയ്യില്‍ ഭദ്രമാണ്. ആറാമനായി വിക്കറ്റ് കീപ്പറും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്രസിങ് ധോണിയും ഇന്ത്യ ടീമിലുണ്ടാവും. പക്ഷേ, ഇതിനിടയില്‍ വരുന്ന നാല്, അഞ്ച് സ്ഥാനങ്ങള്‍ക്കായുള്ള ശക്തമായ പോരാട്ടമാണ് താരങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

നാലാം സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരമാണ് കര്‍ണാടകയില്‍ നിന്നുള്ള വലംകൈ ബാറ്റ്‌സ്മാനായ ലോകേഷ് രാഹുല്‍. ഏഷ്യാ കപ്പ് ടീമിലുണ്ടെങ്കിലും രാഹുലിന് ഇതുവരെ ടൂര്‍ണമെന്റില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

12 ഏകദിന മല്‍സരങ്ങളില്‍ നിന്ന് ഒരോ വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 257 റണ്‍സാണ് 26 കാരനായ രാഹുല്‍ നേടിയത്. വിക്കറ്റ്കീപ്പര്‍ റോള്‍ വഹിക്കുന്നതിനാല്‍ റിസര്‍വ് താരമായെങ്കിലും ലോകകപ്പ് ടീമില്‍ രാഹുല്‍ ഇടംനേടാനുള്ള സാധ്യത കൂടുതലാണ്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തികൊണ്ടിരിക്കുന്ന താരമാണ് വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ അമ്പാട്ടി റായുഡു. സെപ്തംബര്‍ 23ന് 33ാം ജന്മദിനം ആഘോഷിക്കുന്ന റായുഡു ആന്ധ്ര പ്രദേശില്‍ നിന്നുള്ള താരം കൂടിയാണ്.

വിക്കറ്റ് കീപ്പറായും പരിഗണിക്കാന്‍ കഴിയുന്ന താരമാണ് റായുഡു. ഇന്ത്യക്കു വേണ്ടി 37 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 1159 റണ്‍സ് താരം നേടിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഫോം ഇനിയുള്ള മല്‍സരങ്ങളിലും തുടര്‍ന്നാല്‍ റായുഡുവിന് ലോകകപ്പ് ടീമിലേക്ക് എന്‍ട്രി ലഭിക്കും.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ലോകകപ്പില്‍ ധോണി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏറ്റവും കുടുതല്‍ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി മൂന്ന് മല്‍സരങ്ങളിലും 33 കാരനായ താരം കളിച്ചിരുന്നു.

ഭേദപ്പെട്ട പ്രകടനമാണ് താരം ഏഷ്യാ കപ്പില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി 83 ഏകദിന മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് അര്‍ധസെഞ്ച്വറിയുള്‍പ്പെടെ 1582 റണ്‍സാണ് താരം നേടിയത്. റായുഡുവും രാഹുലുമാണ് ചെന്നൈയില്‍ നിന്നുള്ള കാര്‍ത്തികിന് പ്രധാന വെല്ലുവിളി.

കേദര്‍ ജാദവ്

കേദര്‍ ജാദവ്

ഏഷ്യാ കപ്പില്‍ അവസരം നല്‍കിയതോടെ കേദര്‍ ജാദവും അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ഏഷ്യാ കപ്പിലെ മൂന്നു മല്‍സരങ്ങളിലും കളിച്ച താരം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. പാകിസ്താനെതിരേ ശ്രദ്ധേയ പ്രകടനം നടത്താനും 33 കാരനായ ഓള്‍റൗണ്ടറിന് കഴിഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നുള്ള ജാദവ് വലംകൈയ്യന്‍ ബാറ്റ്‌സ്മാനും സ്്പിന്നറുമാണ്. ഇന്ത്യക്കു വേണ്ടി 43 ഏകദിന മല്‍സരങ്ങള്‍ കളിച്ച താരം 826 റണ്‍സും 19 വിക്കറ്റും നേടിയിട്ടുണ്ട്.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഏഷ്യാ കപ്പിനുള്ള ടീമിലിടം ലഭിച്ചെങ്കിലും ഇതുവരെ പ്ലെയിങ് ഇലവനില്‍ മനീഷ് പാണ്ഡെയ്ക്ക് ഇറങ്ങാനായിട്ടില്ല. ഉത്തരാഞ്ചലില്‍ നിന്നുള്ള 29 കാരനായ താരം വലംകൈയ്യന്‍ ബാറ്റ്‌സ്മാനാണ്.

ഇന്ത്യക്കു വേണ്ടി 22 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള പാണ്ഡെ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 432 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയാണ് താരം അവസാനമായി ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

ശ്രെയാഷ് അയ്യര്‍

ശ്രെയാഷ് അയ്യര്‍

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇടംലഭിച്ചില്ലെങ്കിലും ശ്രെയാഷ് അയ്യരെ എഴുതി തള്ളാന്‍ കഴിയില്ല. മുംബൈയില്‍ നിന്നുള്ള 23 കാരനായ താരം വലംകൈയ്യന്‍ ബാറ്റ്‌സ്മാനാണ്.

ഇന്ത്യക്കു വേണ്ടി ആറ് മല്‍സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ച്വറിയുള്‍പ്പെടെ 210 റണ്‍സ് താരം നേടിയിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് അയ്യര്‍ അവസാനനമായി ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയത്.

Story first published: Sunday, September 23, 2018, 17:56 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+