Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ബൗണ്‍സര്‍ ഇന്ത്യയെയും കാത്തിരിക്കുന്നുണ്ട്!

സിഡ്‌നി: ആഷസ് ടെസ്റ്റ്, ഇംഗ്ലണ്ട് ബാറ്റ്‌സ്മാരുടെ തലയ്ക്കും ചെവിക്കും അരികിലൂടെ മൂളിപ്പാഞ്ഞുപോയ ബൗണ്‍സറുകള്‍. 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ തീപ്പന്തുകള്‍ എറിഞ്ഞ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ഭയപ്പെടുത്തിയ മിച്ചല്‍ ജോണ്‍സന്‍ ഇപ്പോഴും ഓസ്‌ട്രേലിയന്‍ ടീമിലുണ്ട്. ടീം ഇന്ത്യയാകട്ടെ നാല് ടെസ്റ്റുകളുടെ പരമ്പര കളിക്കാനായി ഓസീസ് മണ്ണിലാണ്.

ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ കൊണ്ട് മരിച്ചുവീണു എന്ന് കരുതി ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ ഒരു മയവും കാട്ടില്ല. കളി വേറെ കളിക്ക് പുറത്തുള്ള സംഭവങ്ങള്‍ വേറെ. അതാണ് ഓസ്‌ട്രേലിയയുടെ പ്രൊഫഷണലിസം. സ്വതവേ ബൗണ്‍സര്‍ കളിക്കാന്‍ കുറച്ച് വീക്കാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

ബൗണ്‍സര്‍ എറിഞ്ഞ് പേടിപ്പിക്കുന്ന ഓസീ ഫാസ്റ്റ് ബൗളര്‍മാരെയും ബൗണ്‍സിന് മുന്നില്‍ പരുങ്ങാറുളള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയും കാണൂ.

മിച്ചല്‍ ജോണ്‍സന്‍

മിച്ചല്‍ ജോണ്‍സന്‍

ഏത് ചത്ത പിച്ചിലും വെടിച്ചില്ല് പോലത്തെ പന്തെറിയും ഈ 33 കാരന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍. കളി ഓസ്‌ട്രേലിയയിലാണെങ്കില്‍ പിന്നെ പറയാനുമില്ല. ആഷസ് ഹീറോ മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ ആയുധം. സംശയം വേണ്ട.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഏകദിനത്തിലും ട്വന്റി 20യിലും മിന്നും താരമാണ് റെയ്‌ന. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആ മികവ് അത്ര കാണാനില്ല. ബൗണ്‍സറുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പതറുന്ന നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് റെയ്‌ന. ഫാസ്റ്റ് ബൗണ്‍സറുകള്‍ക്കെതിരെ റെയ്‌നയുടെ ഹുക്കും പുള്ളും എത്രമാത്രം വിലപ്പോകും എന്ന് കണ്ടറിയണം.

പീറ്റര്‍ സിഡില്‍

പീറ്റര്‍ സിഡില്‍

മിച്ചല്‍ ജോണ്‍സനൊപ്പം പുതിയ പന്തെടുക്കുന്നത് മിക്കവാറും പീറ്റര്‍ സിഡിലായിരിക്കും. കൃത്യതയാണ് 30 കാരന്‍ സിഡിലിന്റെ പ്രത്യേകത. സ്പീഡും ഒട്ടും മോശമല്ല.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഫ്രണ്ട് ഫൂട്ടില്‍ ഷോട്ടുകള്‍ കളിക്കുന്ന രോഹിത് ഒരു കാഴ്ച തന്നെയാണ്. എന്നാല്‍ ബൗണ്‍സറിനെതിരെ കളി മാറും. ലിമിറ്റഡ് ഓവര്‍ കളികളില്‍ മികച്ച പുള്‍ ഷോട്ടുകള്‍ കളിക്കാറുണ്ടെങ്കിലും ടെസ്റ്റില്‍ ബൗണ്‍സര്‍ രോഹിതിന് പ്രശ്‌നം തന്നെയാണ്.

റയാന്‍ ഹാരിസ്

റയാന്‍ ഹാരിസ്

ഓസ്‌ട്രേലിയയുടെ മറ്റൊരു ഫാസ്റ്റ് ബൗളര്‍. 35 വയസ്. വലം കൈയന്‍ ബൗളറായ റയാന്‍ ഹാരിസിനെ ഐ പി എല്ലിലും മറ്റും കളിച്ച പരിചയമുണ്ട് ഇന്ത്യക്കാര്‍ക്ക്. എന്നാല്‍ ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ ഹാരിസിന്റൈ ഭാവം മാറും.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ബൗണ്‍സറിനെതിരെ പുള്ളും ഹുക്കും നിയന്ത്രിക്കാന്‍ പറ്റില്ല എന്നതാണ് ജഡ്ഡുവിന്റെ പ്രശ്‌നം. നിയന്ത്രണം കുറവാണെങ്കിലും ജഡേജ ഷോട്ടുകള്‍ക്ക് ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരു തരം കിട്ടിയാല്‍ കിട്ടി മനോഭാവം.

ക്യാപ്റ്റന്‍ ധോണി

ക്യാപ്റ്റന്‍ ധോണി

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ടെക്‌നിക്കും വളരെ ദുര്‍ബലമാണ്. ബൗണ്‍സറിനെ ഒഴിഞ്ഞുമാറിയും മറ്റുമാണ് ധോണി ടെസ്റ്റില്‍ പിടിച്ചുനില്‍ക്കുന്നത്.

പൂജാര തിളങ്ങും

പൂജാര തിളങ്ങും

ചേതേശ്വര്‍ പൂജാരയാണ് ഏത് ബൗണ്‍സറും കളിക്കാന്‍ പറ്റുന്ന ഒരു ഇന്ത്യന്‍ താരം. രാഹുല്‍ ദ്രാവിഡിനെ പോലെ തന്നെ തികഞ്ഞ ടെക്‌നീഷ്യനാണ് ഇക്കാര്യത്തില്‍ പൂജാര.

Story first published: Saturday, November 29, 2014, 12:08 [IST]
Other articles published on Nov 29, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+