Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ഇംഗ്ലീഷ് ബൗളര്‍മാരെ അടിച്ചുപറത്തും, ഒട്ടും പേടിയില്ല, മുന്നറിയിപ്പുമായി ഈ ഓസ്‌ട്രേലിയന്‍ താരം

ലണ്ടന്‍: ഇംഗ്ലണ്ടും ഓസ്‌ട്രേലിയക്കും ക്രിക്കറ്റിലെ എക്കാലത്തെയും ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ഇവര്‍ തമ്മിലുള്ള പോരാട്ടങ്ങളെല്ലാം ഇഞ്ചോടിഞ്ചാണ് നടക്കാറുള്ളത്. ലോകകപ്പില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടം ഇനിയും നടക്കാനുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനെ ഇതിന് മുമ്പ് തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇംഗ്ലണ്ടിനെ തുറുപ്പുച്ചീട്ടുകളെ തകര്‍ത്തടിക്കുമെന്നാണ് മാക്‌സ്‌വെല്‍ വെല്ലുവിളിച്ചിരിക്കുന്നത്.

നേരത്തെ സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളും ലോക ഒന്നാം നമ്പര്‍ ടീമുമായ ഇംഗ്ലണ്ടിന് അത് വലിയ തിരിച്ചടിയായിരുന്നു. മത്സരത്തിനിടെ കാണികള്‍ സ്റ്റീവന്‍ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ചതിയന്‍ എന്ന് കൂവി വിളിച്ചതും വലിയ വിവാദമായിരുന്നു. ഇതോടെ മത്സരത്തിനുള്ള വീര്യം കൂടിയിരിക്കുകയാണ്.

അവര്‍ സൂക്ഷിക്കണം

അവര്‍ സൂക്ഷിക്കണം

ഇംഗ്ലണ്ട് വലിയ സന്നാഹമൊക്കെയായിട്ടാണ് വരുന്നത്. പക്ഷേ ഓസ്‌ട്രേലിയന്‍ ടീമിന് അവരെ ഒട്ടും പേടിയില്ലെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നു. ഇംഗ്ലണ്ടിന്റെ കൈയ്യില്‍ ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡും ഉണ്ടെന്ന് പറയുന്നു. പക്ഷേ അവരൊക്കെ സൂക്ഷിക്കണം. അടിച്ച് പറത്താന്‍ താനടക്കമുള്ളവര്‍ ഒരുങ്ങിയിരിക്കുകയാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളര്‍മാരായിട്ടാണ് ഇവരെ വിലയിരുത്തുന്നത്. അവരെയാണ് അടിച്ചുപറത്തുമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞിരിക്കുന്നത്.

ഞങ്ങള്‍ക്കുമുണ്ട് മിടുക്കര്‍

ഞങ്ങള്‍ക്കുമുണ്ട് മിടുക്കര്‍

ഇംഗ്ലണ്ടിന് തീപ്പൊരി ബൗളര്‍മാരായി ആ താരങ്ങളുണ്ടെങ്കില്‍ ഓസ്‌ട്രേലിയക്ക് മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സുമുണ്ടെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. അതുകൊണ്ട് അത്തരം അഭ്യാസങ്ങളൊന്നും ഓസ്‌ട്രേലിയക്കെതിരെ വിലപ്പോവില്ലെന്നും താരം പറഞ്ഞു. ഓസ്‌ട്രേലിയ ജൂണ്‍ 25നാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്. ലോര്‍ഡ്‌സിലാണ് മത്സരം നടക്കുന്നത്. ആദ്യ നാലിലെ പോരാട്ടം ശക്തമായി നടക്കുന്നതിനിടയിലാണ് ഇവര്‍ തമ്മിലുള്ള പോരാട്ടം നടക്കുന്നത്.

മുന്നേറ്റം ഗംഭീരം

മുന്നേറ്റം ഗംഭീരം

ജോഫ്ര ആര്‍ച്ചര്‍ മികച്ച ബൗളറാണ്. മികച്ച പേസും താരത്തിനൊപ്പമുണ്ടെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. പക്ഷേ അതിനേക്കാള്‍ മിടുക്കരാണ് ഓസ്‌ട്രേലിയയുടെ മുന്‍നിര. ലോകത്തിലെ ഏറ്റവും മികച്ച മുന്‍നിരയാണ് അത്. ഏത് പേസ് ബൗളിംഗിനെയുംഅനായാസം നേരിടാന്‍ വാര്‍ണര്‍ക്കും ഫിഞ്ചിനും സാധിക്കുമെന്നും, പേസ് ബൗളിംഗിനെ നേരിടുന്നതില്‍ ഓസീസ് മുന്‍നിര ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ഓസീസ് താരങ്ങള്‍ പേസ് ബൗളിംഗിനെ നേരിട്ടാണ് വളര്‍ന്നതെന്നും താരം പറഞ്ഞു.

ടൂര്‍ണമെന്റിലെ വെട്ടിക്കെട്ട്

ടൂര്‍ണമെന്റിലെ വെട്ടിക്കെട്ട്

ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിംഗാണ് മാക്‌സ്‌വെല്‍ കാഴ്ച്ചവെച്ചത്. ബംഗ്ലാദേശിനെതിരെ പത്ത് പന്തില്‍ 32 റണ്‍സടിച്ച് താരം ഞെട്ടിച്ചിരുന്നു. ഇന്ത്യക്കെതിരെയും മികച്ച പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ നടത്തിയത്. അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനായി ഓസ്‌ട്രേലിയ മികച്ച ഒരുക്കങ്ങളാണ് നടത്തുന്നതെന്നാണ് സൂചന. ഈ മത്സരം വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും ഓസ്‌ട്രേലിയക്ക് സാധിക്കും.

Story first published: Friday, June 21, 2019, 18:54 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+