പന്ത് സൂക്ഷിച്ചോ, കസേര തെറിക്കും!! തിരിച്ചുവരാന്‍ എന്തും ചെയ്യുമെന്ന്... സാഹ ഒരുങ്ങിത്തന്നെ
കൊല്‍ക്കത്ത: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ മുന്‍ വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നു. ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് പരിക്കാണ് സ്ഥാനം നഷ്ടപ്പെടുത്തിയത്. 2018 ജനുവരിക്കു ശേഷം സാഹ ഇന്ത്യക്കായി ടെസ്റ്റില്‍ വിക്കറ്റ് കാത്തിട്ടില്ല. പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയുമെല്ലാം താരത്തിന്റെ തിരിച്ചുവരവ് ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഇന്ത്യ അവസാനമായി കളിച്ച 18 ടെസ്റ്റുകളിലും സാഹയ്ക്കു പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത സാഹ അധികം വൈകാതെ ടെസ്റ്റ് ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

തിരിച്ചെത്താന്‍ അതിയായ ആഗ്രഹം
ക്രിക്കറ്റ് കളിക്കുന്ന നിരവധി ഇന്ത്യന്‍ താരങ്ങളുണ്ട്. എന്നാല്‍ ഇവരില്‍ കുറച്ചു പേര്‍ക്ക് മാത്രമേ ദേശീയ ടീമില്‍ ഇടം ലഭിക്കാറുള്ളൂ. ഏതൊരു കളിക്കാരനെയും സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമാണിത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി താന്‍ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഇല്ല. വീണ്ടും ടീമിനായി കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും ബംഗാളില്‍ നിന്നുള്ള സാഹ വ്യക്തമാക്കി.

എന്തു ചെയ്യാനും തയ്യാര്‍
ടീമില്‍ മടങ്ങിയെത്താന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ടീമില്‍ തിരികെയെത്തണമെങ്കില്‍ നന്നായി പെര്‍ഫോം ചെയ്‌തേ തീരൂ. നേരത്തേ താനായിരുന്നു ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍. ഇപ്പോള്‍ ഈ സ്ഥാനം റിഷഭ് പന്തിനാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി നല്ല പ്രകടനങ്ങള്‍ നടത്തിയാല്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും സാഹ വ്യക്തമാക്കി. പരിക്കില്‍ നിന്നും മോചിതനായ സാഹ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ട് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയിരുന്നു.

പരിക്കേറ്റത് ദക്ഷിണാഫ്രിക്കയില്‍ വച്ച്
2018ല്‍ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവെയാണ് സാഹയ്ക്കു പരിക്കേല്‍ക്കുന്നത്. ഇടതു കണംകാലിനേറ്റ പരിക്കിനെ തുടര്‍ന്നു താരം നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതു ഭേദമായ ശേഷം ഐപിഎല്ലില്‍ കളിക്കുന്നതിനിടെ സാഹയുടെ കൈവിരലിനു പരിക്കുപറ്റി. ഈ പരിക്കില്‍ നിന്നും മുക്തനായി വരവെയാണ് വലതു കൈയ്ക്ക് ചില അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. സ്‌കാനിങില്‍ ചില കുഴപ്പങ്ങള്‍ കണ്ടെത്തിയതോടെ സാഹയ്ക്കു ശസ്ത്രക്രിയയും വേണ്ടിവരികയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications