കോലി ദി ഗ്രേറ്റ്... ഓവറില്‍ ആറു തവണയും ഡൈവ് ചെയ്യും!! ഇന്ത്യക്കായി എന്തിനും തയ്യാര്‍
മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവു മികച്ച ബാറ്റ്‌സ്മാനില്‍ നിന്നും ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലേക്കു വളരുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തകര്‍പ്പന്‍ ബാറ്റിങിലൂടെ പല റെക്കോര്‍ഡുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞ അദ്ദേഹം അടുത്തിയെ പുതിയൊരു ലോക റെക്കോര്‍ഡും കുറിച്ചിരുന്നു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായത്.
എന്നാല്‍ ഈ റെക്കോര്‍ഡുകള്‍ക്കല്ല, മറിച്ച് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നു കോലി വ്യക്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസിനെതിരേ മുഴുനീളെ ഡൈവ് ചെയ്ത് സിംഗിളെടുത്താണ് കോലി 150 റണ്‍സ് പൂര്‍ത്തിയാക്കിയത്.

റണ്ണിനായി കഠിനാധ്വാനം വേണ്ടതുണ്ട്
സ്വന്തം രാജ്യത്തിനായി കളിക്കുകയെന്നത് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിനു വേണ്ടി ഓരോ റണ്‍സുമെടുക്കാന്‍ ഏറെ കഠിനാധ്വാനം ആവശ്യമാണ്. സ്വന്തം ടീമിനു വേണ്ടി റണ്‍സ് തികയ്ക്കാന്‍ ഒരു ഓവറിലെ ആറു പന്തിലും ഡൈവ് ചെയ്യണമെങ്കില്‍ അതിനും തനിക്കു മടിയില്ല. കാരണം അത് തന്റെ ചുമതലയാണ്. രാജ്യത്തെ പ്രതിനിധീകരിച്ചു കളിക്കുമ്പോള്‍ അങ്ങനെ ചെയ്‌തേ തീരൂവെന്നും കോലി വ്യക്തമാക്കി.

ഓരോ റണ്ണും ടീമിനു വേണ്ടി
താന്‍ ഏറെ ആത്മാര്‍ഥയോടെയാണ് കളിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനല്ല ബാറ്റിങിനെ അങ്ങനെ ഡൈവ് ചെയ്യുന്നത്. മറിച്ച് ടീമിന് അധികമായി ഒരു റണ്‍സ് നേടിക്കൊടുക്കുന്നതിനാണ്. താന്‍ തളര്‍ന്നുവെന്ന് മനസ്സില്‍ ചിന്തിക്കാതെ അധികമായി ഒരു റണ്‍സ് നേടിക്കൊടുക്കാനാണ് ഓരോ താരവും ശ്രമിക്കേണ്ടത്.
സ്വന്തം ടീമിന് തുണയാവുകയെന്ന ഒരു ലക്ഷ്യം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. അതുകൊണ്ടു തന്നെ തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തില്‍ നല്‍കാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ നായകന്‍ വിശദമാക്കി.

ഇനിയുമേറെ കളിക്കണം
സച്ചിന്റെ ലോകറെക്കോര്‍ഡ് അടുത്തിടെ തകര്‍ത്തെങ്കിലും അതിനെയൊന്നും താന്‍ വലിയ കാര്യമായി കാണുന്നില്ലെന്ന് കോലി വ്യക്തമാക്കി. എന്നാല്‍ കരിയറില്‍ എത്ര ദൂരം മുന്നോട്ട് പോയെന്ന് മനസ്സിലാക്കാന്‍ ഈ നേട്ടം സഹായിക്കും.
രാജ്യത്തിനു വേണ്ടി 10 വര്‍ഷം കളിക്കുകയെന്നത് വളരെ സ്‌പെഷ്യലാണ്. ക്രിക്കറ്റിനെ അത്ര മേല്‍ താന്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഇനിയും ഇനിയും കളിക്കണമെന്ന ആഗ്രഹം മാത്രമാണ് മുന്നിലുള്ളത്. അതാണ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കോലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications