ധോണിയുടെ മടങ്ങിവരവ് ഇനിയും വൈകുമോ? തലയെ കാത്ത് ആരാധകർ, നിർണായക പ്രഖ്യാപനം നാളെ ഉണ്ടാവും?
ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാമ്പിൽ നിന്ന് എംഎസ് ധോണിയുടെ മടങ്ങി വരവിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കാൽവണ്ണയിലെ പേശീവലിവിനെത്തുടർന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ-ബാറ്റർ കളിക്കളത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ആരാധകരും തികഞ്ഞ ആവേശത്തിലാണ്.
ഏപ്രിൽ 18 ശനിയാഴ്‌ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹൈദരാബാദിലേക്ക് പോകണോ എന്ന് ഏപ്രിൽ 16 വ്യാഴാഴ്‌ച രാവിലെ ധോണി അന്തിമ തീരുമാനമെടുക്കും. പൂർണ ശാരീരികക്ഷമതയിലേക്ക് അദ്ദേഹം അടുത്തെത്തിയെന്നും, ധോണിയുടെ തീരുമാനം സിഎസ്‌കെയ്ക്ക് വലിയ ഉത്തേജനമാകുമെന്നുമാണ് കരുതുന്നത്.

നേരത്തെ സീസൺ മൂന്നാം വാരത്തിലേക്ക് കടന്നിട്ടും, ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. പേശീവലിവിൽ നിന്ന് അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി ക്ലബ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, പരിശീലകൻ സ്‌റ്റീഫൻ ഫ്ലെമിംഗിന്റെ പുതിയ പ്രതികരണങ്ങൾ ധോണിയുടെ തിരിച്ചുവരവ് അടുത്തെത്തിയെന്ന സൂചന നൽകുന്നു.
കാൽവണ്ണയിലെ പേശീവലിവിനെത്തുടർന്ന് ഐപിഎൽ 2026ലെ ആദ്യ രണ്ടാഴ്‌ച ധോണിക്ക് നഷ്‌ടമാവുമെന്ന് മാർച്ച് 28-ന് സിഎസ്കെ വ്യക്തമാക്കിയതോടെയാണ് എല്ലാവരും ആശങ്കയിലായത്. ആ സമയപരിധി പിന്നിട്ടെങ്കിലും, തലയെ മഞ്ഞ ജേഴ്‌സിയിൽ ചെപ്പോക്കിൽ കാണാൻ ആരാധകർ ഇപ്പോഴും ആകാംഷയോടെ കാത്തിരിക്കുകയാണ്. ആദ്യ നാല് കളികളും തോറ്റ ചെന്നൈ ഇപ്പോൾ വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്.
സിഎസ്കെയുടെ നാല് മത്സരങ്ങളും ധോണിക്ക് കളിക്കാനായില്ല. ടീം എവേ മത്സരങ്ങൾക്ക് പോയപ്പോഴും അദ്ദേഹം ചെന്നൈയിൽ ചികിത്സയിലായിരുന്നു. അടുത്തിടെ ചെപ്പോക്കിൽ നടന്ന മൂന്ന് മണിക്കൂർ പരിശീലനത്തിൽ ബാറ്റ് ചെയ്തെങ്കിലും, വിക്കറ്റ് കീപ്പിംഗ് ഒഴിവാക്കിയത് പൂർണ മത്സരക്ഷമത നേടിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.
ധോണിയുടെ അഭാവത്തിലും അദ്ദേഹത്തിന്റെ സ്വാധീനം ഫ്ലെമിംഗ് അടിവരയിട്ടു. തന്ത്രങ്ങളിലും ഒരുക്കങ്ങളിലും ധോണി ടീമിനൊപ്പം സജീവമായി ഇടപെടാറുണ്ടെന്ന് ഫ്ലെമിംഗ് പറഞ്ഞു. സീസണിന്റെ തുടക്കത്തിൽ സിഎസ്കെ മൂന്ന് കളികളിൽ തോറ്റ്, ഐപിഎൽ 2026 പോയിന്റ് പട്ടികയിൽ താഴെത്തട്ടിലാണ്.
ഏപ്രിൽ 15ന് ഫ്ലെമിംഗ് മാധ്യമങ്ങളെ അറിയിച്ചത്, ധോണി ഇപ്പോൾ 100 ശതമാനം ഫിറ്റ് ആണെന്നും പൂർണമായി പരിശീലനം നടത്തുന്നുണ്ടെന്നുമാണ്. ഏപ്രിൽ 18-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണിയെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് സിഎസ്കെ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷകൾ ശക്തമായിരിക്കുകയാണ്.
അതേസമയം, അവസാന രണ്ട് കളികളും ജയിച്ച സിഎസ്കെ മുന്നോട്ടുള്ള യാത്രയിൽ ധോണിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആദ്യ മത്സരങ്ങളിൽ തോറ്റെങ്കിലും പിന്നീട് അവർ നല്ല രീതിയിൽ തിരിച്ചു വരികയായിരുന്നു. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ മികച്ച പ്രകടനം കാഴ്‌ച്ച വച്ചതോടെ അവസാന കളികൾ ടീം ജയിച്ചിരുന്നു. ധോണി കൂടി വന്നാൽ ടീം ഒന്നുകൂടി സന്തുലിതമാവുമെന്നാണ് അവർ കരുതുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications