വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബി വിട്ട് ഡിവില്ലിയേഴ്‌സ് സിഎസ്‌കെയിലേക്ക് മാറുമോ? ഭാവിയെക്കുറിച്ച് സൂപ്പര്‍ താരം

ഡല്‍ഹിയില്‍ നിന്നാണ് എബിഡി ആര്‍സിബിയിലെത്തിയത്

ജൊഹാനസ്‌ബെര്‍ഗ്: ഐപിഎല്ലിലെ തന്റെ ഭാവിയെക്കുറിച്ച് മനസ്സ് തുറന്ന് മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ്. നിലവില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവിഭാജ്യഘടകമാണ് എബിഡി. ഐപിഎല്‍ കരിയറില്‍ അദ്ദേഹം കളിക്കുന്ന രണ്ടാമത്തെ മാത്രം ഫ്രാഞ്ചൈസിയാണ് ആര്‍സിബി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വേണ്ടി മാത്രമേ മുമ്പ് എബിഡി കളിച്ചിട്ടുള്ളൂ. 2008ലെ ലേലത്തിലാണ് അദ്ദേഹത്തെ ഡല്‍ഹി സ്വന്തമാക്കിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നു താരം. 2011ലെ മെഗാ ലേലത്തിനു മുമ്പ് എബിഡിയെ ഡല്‍ഹി ഒഴിവാക്കുകയും ചെയ്തു.

Will AB De Villiers Leave RCB For CSK? RCB Star Answers | Oneindia Malayalam
abd

2011ല്‍ ആര്‍സിബിയിലെത്തിയ ഡിവില്ലിയേഴ്‌സിനെ പിന്നീട് ഫ്രാഞ്ചൈസി കൈവിട്ടിട്ടില്ല. മുന്‍ ക്രിക്കറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഐപിഎല്ലിലെ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുമോയെന്നുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് എബിഡിയുടെ മറുപടി ഇങ്ങനെയായിരുന്നു- ഐപിഎല്ലിലെ സംവിധാനം അനുസരിച്ച് തനിക്ക് അങ്ങനെ ചോയ്‌സൊന്നുമില്ല. ഡല്‍ഹിക്കു വേണ്ടി നേരത്തേ കളിച്ചു, അവര്‍ ആദ്യ മൂന്നു സീസണുകള്‍ക്കു ശേഷം ഒഴിവാക്കിയപ്പോള്‍ ആര്‍സിബി തന്നെ ടീമിലേക്കു കൊണ്ടുവന്നു. ഐപിഎല്‍ കരിയര്‍ തന്റെ നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ല.

ധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനുംധോണി അത്ര കൂളല്ല, പൊട്ടിത്തെറിക്കും! സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഗംഭീറും ഇര്‍ഫാനും

ലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മലുക്ക് നോക്കേണ്ട, അവന്‍ അത്ര വയസ്സനല്ല... ധോണി ടി20 ലോകകപ്പ് കളിക്കുമോ? ആദ്യമായി പ്രതികരിച്ച് അമ്മ

സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്സച്ചിന്‍ ടീമില്‍ ഇല്ല, പിന്നെ അതാര്? അതേ ശൈലി, ഹെല്‍മറ്റ്, പാഡ്... സെവാഗിനെക്കുറിച്ച് ലത്തീഫ്

ആര്‍സിബിക്കു വേണ്ടി കരിയറിലെ ഇനിയുള്ള വര്‍ഷങ്ങളും കളിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഈ ഫ്രാഞ്ചൈസിക്കു വേണ്ടി വളരെ ആസ്വദിച്ചാണ് കളിക്കുന്നത്. ഇവിടുത്തെ ആളുകളെയും ഏറെ ഇഷ്ടപ്പെടുന്നു. ആര്‍സിബിയിലെ സൗഹൃദങ്ങളും ഇവിടം വിടാന്‍ തന്നെ പ്രേരിപ്പിക്കുന്നില്ല. ആര്‍സിബിക്കു വേണ്ടി തന്നെയാണ് കളിക്കാന്‍ താന്‍ ആഗ്രഹിച്ചതെന്ന് പിന്നീട് തനിക്കു ഫീല്‍ ചെയ്യുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ സിഎസ്‌കെയ്ക്കു വേണ്ടി ഐപിഎല്ലില്‍ താന്‍ കളിക്കുമെന്ന് തോന്നുന്നില്ല. അവര്‍ക്കെതിരേ കളിക്കുന്നത് ഇഷ്ടമാണ്. ആവേശകരമായ മല്‍സരങ്ങളാണ് ആര്‍സിബിയും സിഎസ്‌കെയും തമ്മില്‍ നടക്കാറുള്ളതെന്നും എബിഡി വിശദമാക്കി.

abd kohli

നായകന്‍ വിരാട് കോലിക്കൊപ്പം ആര്‍സിബിയുടെ നെടുംതൂണായാണ് എബിഡി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2011ല്‍ ആദ്യമായി ആര്‍സിബിയിലെത്തിയപ്പോള്‍ ഡാനിയേല്‍ വെറ്റാറിയായിരുന്നു ക്യാപ്റ്റന്‍. വെറ്റോറി പടിയിറങ്ങിയതോടെ കോലി നായകസ്ഥാനത്തേക്കു വരികയായിരുന്നു. ആര്‍സിബിക്കു വേണ്ടി 39.95 ശരാശരിയില്‍ 4395 റണ്‍സ് ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്. ഒരു സിംഗിള്‍ ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ ബാറ്റ്‌സ്ാന്‍ കൂടിയാണ് അദ്ദേഹം.

Story first published: Tuesday, May 12, 2020, 14:16 [IST]
Other articles published on May 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X