ശ്രീശാന്തിനെ പരിഗണിയ്ക്കാന്‍ ബിസിസിഐ തയ്യാര്‍... വല്ലതും നടക്കുമോ?
ദില്ലി: ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനാക്കപ്പെട്ടു. എങ്കിലും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ബിസിസിഐ ഇപ്പോഴും തയ്യാറായിട്ടില്ല.
കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ച ആളെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എങ്ങനെ വിലക്കി നിര്‍ത്തും? നിയമപരമായി ഇത് തെറ്റാണെങ്കിലും ശ്രീശാന്ത് ഇക്കാര്യത്തില്‍ നിസ്സഹായനാണ് ഇപ്പോള്‍.
എന്തായാലും ശ്രീശാന്തിന് അനുകൂലമായ ചില നീക്കങ്ങളൊക്കെ ബിസിസിഐയിലും നടക്കുന്നുണ്ട്. ശ്രീയുടെ കാര്യ പരിഗണിയ്ക്കുമെന്ന് ബിസിസിഐ സെക്രട്ടറി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ബിസിസിഐ പരിഗണിയ്ക്കും
വിലക്ക് നീക്കണം എന്ന ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ പരിഗണിയ്ക്കുമെന്ന് സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എംപിയാണ് അറിയിച്ചത്. എന്നായിരിയ്ക്കും ഇത്?

പ്രത്യേക യോഗം
ശ്രീശാന്തിന്റേയും മറ്റുള്ളവരുടേയും വിലക്ക് നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണമെങ്കില്‍ പ്രത്യേക പ്രവര്‍ത്തക സമിതി യോഗം തന്നെ വിളിച്ച് ചേര്‍ക്കും എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

കെസിഎയുടെ അപേക്ഷ
ശ്രീശാന്തിന്റെ വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി മറുപടിയൊന്നും കിട്ടിയിട്ടില്ല.

പരിശീലനം തുടങ്ങാന്‍
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നും നിലവില്‍ ശ്രീശാന്തിന് പരിശീലനം പോലും നടത്താന്‍ കഴിയില്ല. വിലക്ക നീക്കാതെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലും കളിയ്ക്കാനാവില്ല.

കേസ് കൊടുക്കാം
ബിസിസിഐ വിലക്ക് നീക്കാത്തതിനെതിരെ ശ്രീശാന്തിന് വേണമെങ്കില്‍ കോടതിയെ സമീപിയ്ക്കാം. എന്നാല്‍ പിന്നീടങ്ങോട്ട് ബിസിസിഐയുടെ സമീപനം എങ്ങനെ ആയിരിയ്ക്കുമെന്ന് ഊഹിയ്ക്കാമല്ലോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications