Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

1983 ആവര്‍ത്തിക്കുമോ... ന്യൂസിലാന്‍റ് 183

മെല്‍ബണ്‍: 1983 ലെ ആ ലോകകപ്പിന്റെ കഥ എല്ലാ ഇന്ത്യക്കാരും വെസ്റ്റ് ഇന്‍ഡീസുകാരും മറന്നുകാണില്ല. ലോകത്തിലെ ക്രിക്കറ്റ് പ്രേമികളുടെയല്ലാം മനസ്സില്‍ ആ കളി ഉണ്ടാകും.

അതുപോലെ ആകുമോ 2015 ലെ ഈ ലോകകപ്പും. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 183 റണ്‍സായിരുന്നു. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ വിന്‍ഡീസ് ബാറ്റിംഗിനയക്കുകയായിരുന്നു. ക്രിക്കറ്റിലെ വല്യേട്ടന്‍മാരായിരുന്ന വെസ്റ്റ് ഇന്‍ഡീസിന് പക്ഷേ 142 റണ്‍സിന് എല്ലാവരും പുറത്താകാനായിരുന്നു വിധി.

1983 World Cup Kapil

ഈ ലോകകപ്പ് ഫൈനലില്‍ ടീമുകള്‍ മാറി. പക്ഷേ ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ സ്‌കോര്‍ 183. ഓസ്‌ട്രേലിയയെ 142 ല്‍ പിടിച്ചിടാന്‍ ന്യൂസിലാന്റി കഴിയുമോ. 1983 ല്‍ ഇന്ത്യ ഇന്നത്തെ ന്യൂസിലാന്റിനെ പോലെ ആയിരുന്നു. ആദ്യത്തെ ലോകകപ്പ് ഫൈനല്‍ മത്സരം. അന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ചെയ്തത് ഇന്ന് മക്കല്ലത്തിന്റെ കിവിപ്പക്ഷികള്‍ ചെയ്യുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ചിത്രങ്ങള്‍ കാണാം

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് നല്ല മറുപടിയാണ് കിവികള്‍ രണ്ടാം ഓവറില്‍ നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ മികച്ച ഫോമില്‍ ആയിരുന്ന ഫിഞ്ചിനെ സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് പുറത്താക്കി. എന്നാല്‍ തുടര്‍ന്നങ്ങോട്ടുള്ള കളി കിവികള്‍ക്ക് അത്രത്തോളം പ്രതീക്ഷാ നിര്‍ഭരം അല്ല.

Story first published: Sunday, March 29, 2015, 14:01 [IST]
Other articles published on Mar 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+