ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരേയുള്ള ട്വന്റി മത്സരത്തില്‍ പാകിസ്താന്‍ ടീമിന് വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായ സര്‍ഫ്രാസ് അഹമ്മദ് നയിക്കും. ഓള്‍ഡ് ട്രാഫോഡില്‍ സെപ്തംബര്‍ ഏഴിനാണ് മത്സരം.
ലോകകപ്പ് ട്വന്റി മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഷഹീദ് അഫ്രീദിയെ മാറ്റിയപ്പോള്‍ പകരക്കാരനായാണ് സര്‍ഫ്രാസ് ടീമിലെത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള ടീമിലേക്ക് ബാബര്‍ അസം, അമ്മദ് ബട്ട് എന്നീ രണ്ടു പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ടീമില്‍ അംഗമായിരുന്ന സൊഹൈല്‍ തന്‍വീറിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേ സമയം അഹമ്മദ് ഷസാദ്, ഉമര്‍ അക്മല്‍ എന്നിവരെ ഇത്തവണയും പരിഗണിച്ചിട്ടില്ല.
പാകിസ്താന്‍ ട്വന്റി ടീം: സര്‍ഫ്രാസ് അഹമ്മദ്(ക്യാപ്റ്റന്‍), ഖാലിദ് ലത്തീഫ്, ഷര്‍ജീല്‍ ഖാന്‍, ഷോയ്ബ് മാലിക്, മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, മുഹമ്മദ് നവാസ്, ഇമാദ് വാസിം, മുഹമ്മദ് അമിര്‍, വഹാബ് റിയാസ്, മുഹമ്മദ് ഇര്‍ഫാന്‍, സൊഹൈല്‍ തന്‍വീര്‍, അമ്മദ് ബട്ട്.